ADVERTISEMENT

ലണ്ടൻ ∙ പ്രായംകൂടുന്തോറും വീര്യംകൂടുന്ന നൊവാക് ജോക്കോവിച്ചിന്റെ റാക്കറ്റിൽ മറ്റൊരു ലോക റെക്കോർഡ് കൂടി. സിംഗിൾസ് ടെന്നിസിലെ പ്രായമേറിയ ഒന്നാംറാങ്കുകാരനെന്ന റെക്കോർ‍ഡ് സ്വന്തമാക്കിയ സെർബിയൻ താരം ഈ നേട്ടത്തിൽ മറികടന്നത് സ്വിസ് ഇതിഹാസം റോജർ ഫെഡററെയാണ്. എടിപി പുരുഷ സിംഗിൾസ് റാങ്കിങ്ങിൽ ഒന്നാംസ്ഥാനക്കാരനായി 419–ാം ആഴ്ചയിലേക്കു കടക്കുമ്പോൾ ജോക്കോവിച്ചിന്റെ പ്രായം 36 വയസ്സും 321 ദിവസവുമാണ്. 310 ആഴ്ചക്കാലം ലോക ഒന്നാംറാങ്കിൽ തുടർന്ന റോജർ ഫെ‍ഡറർ 2018 ജൂണിലാണ് അവസാനം ഈ നേട്ടം കൈവരിച്ചത്. 

2011 ജൂലൈ നാലിന് 24–ാം വയസ്സിലാണ് ജോക്കോവിച്ച് കരിയറിൽ ആദ്യമായി ഒന്നാം റാങ്കിലെത്തുന്നത്. കൂടുതൽ ആഴ്ചക്കാലം ഒന്നാംറാങ്ക് സ്വന്തമാക്കിയതിന്റെ റെക്കോർ‍ഡും ജോക്കോവിച്ചിന്റെ പേരിലാണ്. വനിതാ താരം സ്റ്റെഫി ഗ്രാഫിനെ (377 ആഴ്ചകൾ) കഴിഞ്ഞവർഷം  മറികടന്നിരുന്നു. ‌

English Summary:

Novak Djokovic is the oldest number one in tennis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com