സാരിയില്‍ ഹോട്ട്ലുക്കിൽ കീർത്തി; പഴയ സ്റ്റൈലായിരുന്നു നല്ലതെന്ന് ആരാധകർ
Mail This Article
തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താരമാണ് കീർത്തി സുരേഷ്. സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായ കീർത്തിയുടെ പുത്തൻ ഫോട്ടോഷൂട്ട് വൈറലാകുന്നു. സാരിയിൽ ഗ്ലാമറസ് ലുക്കിലാണ് കീർത്തി എത്തിയത്.
ലാവണ്ടർ നിറത്തിലുള്ള സാരിയാണ് കീർത്തി സ്റ്റൈൽ ചെയ്തത്. സ്ട്രാപ്പ് ലെസ് ബ്ലൗസാണ് പെയർ ചെയ്തത്. കണ്ണിനും പുരികത്തിനും ഹൈലൈറ്റ് നൽകിയാണ് മേക്കപ്പ്. വെള്ള നിറത്തിലുള്ള മുത്തുകൾ കൊണ്ടുള്ള ആക്സസറീസ് ചൂസ് ചെയ്തു. മാലയും കമ്മലും മാത്രമാണ് ആക്സസറീസ്.
ഗ്ലാമറസ് ലുക്കിലുള്ള കീർത്തിയുടെ ചിത്രങ്ങൾ ആരാധകരുടെ മനം കവർന്നു. താരത്തിന്റെ പുത്തൻ ലുക്കിന് കയ്യടി ഉയരുമ്പോഴും പഴയ കീർത്തിയെ ഞങ്ങൾക്ക് വേണമെന്നും പഴയ സ്റ്റൈലായിരുന്നു നല്ലതെന്നുമെല്ലാമുള്ള കമന്റുകളും ഉയരുന്നുണ്ട്.
Content Highlights: Keerthi Suresh | Photoshoot | Photos | Lifestyle | Manoramaonline