അസിസ്റ്റന്റിന്റെ വിവാഹത്തിനെത്തി രശ്മിക, കാലിൽ വീണ് അനുഗ്രഹം വാങ്ങി ദമ്പതികൾ; വിഡിയോ വൈറലായതോടെ വിമർശനം

Rashmika
രശ്മിക, മന്ദാന വിവാഹചടങ്ങിൽ നിന്നും, Image Credits: X/Geethamadam
SHARE

സിനിമാലോകത്ത് ഏറെ ആരാധകരുള്ള നടിയാണ് രശ്മിക മന്ദാന. മലയാളികൾക്കിടയിലും ഏറെ ആരാധകരുള്ള താരം തന്റെ അസിസ്റ്റന്റിന്റെ വിവാഹത്തിനെത്തിയ ചിത്രങ്ങളും വിഡിയോയുമാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഓറഞ്ച് നിറത്തിലുള്ള സാരിയിൽ അതിസുന്ദരിയായാണ് താരം ചടങ്ങിനെത്തിയത്. 

Read More: ‘നിന്നെ ഓർക്കാതെ ഒരു നിമിഷവും കടന്നുപോകുന്നില്ല, ആശംസകൾ നേരുന്നു ’; നൊമ്പരമായി സീമ ജി.നായരുടെ കുറിപ്പ്

Rashmika
രശ്മിക, മന്ദാന Image Credits: X/Geethamadam

മിനിമൽ ലുക്കിലാണ് രശ്മിക വിവാഹ വേദിയിലെത്തിയത്. ഡിസൈൻഡ് സാരിക്കൊപ്പം സ്ലീവ് ലെസ് ബ്ലൗസാണ് പെയർ ചെയ്തത്. വിവാഹ വീട്ടിൽ നിന്നുള്ള ദൃശ്യങ്ങളെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഹൈദരാബാദിൽ വച്ച് നടന്ന ചടങ്ങിൽ രശ്മിക നവദമ്പതികളെ അനുഗ്രഹിക്കുകയും ആശംസകൾ നേരുകയും ചെയ്തു. ഇതിനിടെ വധൂവരൻമാർ രശ്മികയുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി. ഇരുവരെയും അനുഗ്രഹിക്കുകയും ചെയ്തു. 

Rashmika
രശ്മിക, മന്ദാന വിവാഹചടങ്ങിൽ നിന്നും, Image Credits: X/Geethamadam

വിഡിയോ വൈറലായതോടെ നിരവധി പേരാണ് വിമർശനവുമായി എത്തുന്നത്. രശ്മികയ്ക്ക് വധൂവരൻമാരെക്കാൾ പ്രായം കുറവാണെന്നും പിന്നെന്തിനാണ് അവരുടെ കാലിൽ വീണ് അനുഗ്രഹം വാങ്ങുന്നതെന്നുമെല്ലാം പലരും കമന്റു ചെയ്തു. എന്നാൽ അതിൽ തെറ്റില്ലെന്നും വധൂവരൻമാർക്ക് ജീവിക്കാനുള്ള സഹായം ചെയ്യുന്ന ആളുടെ കാലിൽ വീഴാമെന്നും ആരാധകർ കമന്റ് ചെയ്യുന്നുണ്ട്. 

Content Summary: Rashmika Mandana | Wedding | Life | Manoramaonline

MORE IN WEDDING
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS