ADVERTISEMENT

സ്വകാര്യഭാഗത്തെ പ്രശ്നങ്ങൾ പലപ്പോഴും സ്ത്രീകൾ വലിയ കാര്യമാക്കാറില്ല. പലപ്പോഴും മറ്റുള്ളവരോട് തുറന്ന് പറയാനുള്ള മടി കാരണം മറച്ചു വെക്കാറാണ് പതിവ്. പഞ്ചസാര അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കല്‍, വൃത്തിക്കുറവ്, ബാക്ടീരിയ ബാധ, കോട്ടനല്ലാത്ത അടിവസ്ത്രം, സോപ്പിന്റെ അമിത ഉപയോഗം തുടങ്ങി നിരവധി കാരണങ്ങൾ സ്വകാര്യഭാഗത്തെ ആരോഗ്യകരമായ ബാക്ടീരിയകളെ ബാധിക്കും. ഇത് അണുബാധയും ചൊറിച്ചിലും ഉണ്ടാകാനുള്ള സാധ്യത കൂട്ടും. കൂടാതെ സ്വകാര്യ ഭാഗത്തെ ചർമത്തിന്റെ നിറം മാറാനും കാരണമാകും. എന്നാൽ അങ്ങനെ നിസാരമായി തള്ളിക്കളയാനുള്ളതല്ല സ്വകാര്യഭാഗത്തെ കറുപ്പും ദുർഗന്ധവും. നമ്മുടെ വീട്ടിൽ തന്നെയുള്ള പൊടിക്കൈകൾ ഉപയോഗിച്ച് ഈ പ്രശ്നങ്ങൾ എളുപ്പത്തിൽ മാറ്റാൻ സാധിക്കും. 

സ്വകാര്യ ഭാഗത്ത് സോപ്പുപയോഗിച്ചു കഴുകുന്നവരുണ്ട്. വൃത്തിയാക്കാന്‍ വേണ്ടിയുള്ള ഇത്തരം ശ്രമങ്ങള്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുകയാണ് ചെയ്യുക. സോപ്പും ലോഷനുമെല്ലാം ഈ ഭാഗത്തെ ആരോഗ്യകരമായ ബാക്ടീരികളെ കൊന്നൊടുക്കും. 

തൈര് 
തൈരില്‍ പ്രോബയോട്ടിക്‌സ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് സ്വകാര്യഭാഗത്തെ ദുര്‍ഗന്ധത്തിനും അണുബാധയ്ക്കും ചൊറിച്ചിലിനുമെല്ലാം പരിഹാരമായി ഉപയോഗിക്കാം. കൂടാതെ ഇതിലെ ലാക്ടിക് ആസിഡ് ഇരുണ്ട നിറത്തിന് പരിഹാരമാണ്. തൈരില്‍ അല്‍പം ചെറുനാരങ്ങാനീരു കലര്‍ത്തി സ്വകാര്യഭാഗത്തു പുരട്ടുക. ഇത് കറുപ്പുനിറവും ദുര്‍ഗന്ധവുമെല്ലാം മാറാന്‍ ഏറെ നല്ലതാണ്. 20 മിനിറ്റിനു ശേഷം തണുത്ത വെള്ളം കൊണ്ടു കഴുകിക്കളയാം. 

വെളിച്ചെണ്ണ 
വെളിച്ചെണ്ണ യോനീഭാഗത്തെ പ്രശ്‌നങ്ങള്‍ക്കുള്ള പ്രധാനപ്പെട്ട ഒരു വഴിയാണ്. ഇതിന് ആന്റിബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. വെളിച്ചെണ്ണ, മഞ്ഞള്‍ എന്നിവ കലര്‍ത്തി ഈ ഭാഗത്തു പുരട്ടുന്നത് ഏറെ നല്ലതാണ്. ഇരുണ്ട നിറം മാറുന്നതിനും ചൊറിച്ചില്‍ മാറുന്നതിനും ദുര്‍ഗന്ധം മാറുന്നതിനുമെല്ലാം ഇത് ഗുണം ചെയ്യും. മഞ്ഞളിനും വെളിച്ചെണ്ണയ്ക്കും സ്വാഭാവിക അണുനാശിനിയുടെ ശേഷിയുണ്ട്. മഞ്ഞളിന് നിറം നല്‍കാന്‍ സാധിയ്ക്കും. ഇതുപോലെ വെളിച്ചെണ്ണയില ഫാറ്റി ആസിഡുകളും നിറം വെക്കാൻ സഹായിക്കുന്നു.

ആര്യവേപ്പില 
ആര്യവേപ്പില മഞ്ഞളും ചേര്‍ത്ത് അരച്ചു പുരട്ടുന്നത് സ്വകാര്യ ഭാഗത്തെ ദുര്‍ഗന്ധമൊഴിവാക്കും. ചൊറിച്ചല്‍ നീക്കാനും നിറം ലഭിക്കാനും അണുബാധയകറ്റാനുമെല്ലാം ഇത് മികച്ച വഴിയാണ്. ആര്യവേപ്പില ഏറെ മരുന്നു ഗുണങ്ങളടങ്ങിയ ഒന്നാണ്. മഞ്ഞളും നല്ലൊരു അണുനാശിനിയാണ്. ചര്‍മം വെളുപ്പിക്കാനും ചൊറിച്ചില്‍ മാറ്റാനും ഇത് രണ്ടും അത്യുത്തമം. ആര്യവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം കൊണ്ട് ഈ ഭാഗം കഴുകുന്നതും നല്ലതാണ്.

കറ്റാര്‍വാഴ 
തൈരും വെളിച്ചെണ്ണയും പോലെ തന്നെ കറ്റാര്‍ വാഴയും ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. ഇരുണ്ട നിറത്തിനും ദുര്‍ഗന്ധത്തിനും ചൊറിച്ചിലിനും കറ്റാര്‍വാഴയുടെ ജെല്ലും തൈരും കലര്‍ത്തി ഉപയോഗിക്കാം. തൈര് മുതൽ വെളിച്ചെണ്ണ വരെ, സ്വകാര്യഭാഗത്തെ കറുപ്പും മണവും മാറാൻ വഴികളേറെ!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com