ADVERTISEMENT

സംസ്ഥാനത്ത് ചൂട് കൂടി വരികയാണ്. വരും മാസങ്ങളിൽ ചൂട് കൂടുക എന്നല്ലാതെ കുറയുന്ന ലക്ഷണങ്ങൾ ഒന്നുമില്ല. ഇതോടെ പലതരം സൗന്ദര്യപ്രശ്നങ്ങളും നമ്മളെ തേടി എത്തുകയും ചെയ്യും. ചൂട് കാലം ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാകുന്നത് മുടിക്കും, ചർമത്തിനുമാണ്. ചൂടുകുരു ആണ് ഈ സമയത്തെ ഏറ്റവും വലിയ വില്ലൻ. 

ചൂടു കാലത്ത് മുടിയിൽ നനവും അഴുക്കും ഉണ്ടാകുമ്പോൾ മുടിയുടെ ബലം ക്ഷയിക്കും. ഈ അവസരങ്ങളിൽ മുടിയുടെ ബലം കൂട്ടാൻ നമുക്ക് ചില തയാറെടുപ്പുകൾ എടുക്കുകയും വേണം. ഇതിനെല്ലാമായി മികച്ച വഴികൾ നമ്മുടെ അടുക്കളയിൽ തന്നെയുണ്ട്. എന്താണെന്ന് അറിയേണ്ടേ? കഞ്ഞിവെള്ളവും, അരി കഴുകിയ വെള്ളവുമാണ് ആ സ്പെഷ്യൽ പൊടിക്കൂട്ടുകൾ. 

എല്ലാ വീട്ടിലും വളരെ സുലഭമായി ലഭിക്കുന്നതാണ് കഞ്ഞിവെള്ളം. മുടിയുടെ അഴകിന് ഏറെ നല്ലതാണ് ഇത്. മുടിക്ക് ആവശ്യമായ പല പോഷകങ്ങളും കഞ്ഞിവെള്ളത്തിൽ അടങ്ങിയിട്ടുണ്ട്. പുളിച്ച ക‍ഞ്ഞിവെള്ളമാണ് പൊതുവെ മുടിയ്ക്ക് ഏറ്റവും നല്ലത്. ഈ കഞ്ഞിവെള്ളത്തിൽ മുടി കഴുകുന്നത് മുടികൊഴിച്ചിലും താരനും തടയാൻ ഏറെ സഹായിക്കും. കഞ്ഞിവെള്ളം ഉപയോഗിച്ചുള്ള ഹെയർ പാക്കുകൾ മുടിയ്ക്ക് പല ഗുണങ്ങളും നൽകും.

തലേ ദിവസം എടുത്ത് വച്ച പുളിച്ച കഞ്ഞിവെള്ളമാണ് ഉപയോഗിക്കേണ്ടത്. ഇതിലേക്ക്  ഉരുളക്കിഴങ്ങും സവാളയും ചെറിയ കഷണങ്ങളാക്കി അരിഞ്ഞിടുക. രണ്ടും ഒരേ അളവിൽ എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ശേഷം എല്ലാം കൂടി മിക്സിയിൽ ഇട്ട് നന്നായി അരച്ച് എടുക്കുക. ഈ മിശ്രിതം ഒരു കോട്ടൺ തുണിയിലൂടെ അരിച്ച് ആ നീര് വേണം തലയിൽ തേക്കാൻ. ഈ മിശ്രിതം തലയിൽ തേക്കാൻ സ്പ്രേ ബോട്ടിലോ അല്ലെങ്കിൽ പഞ്ഞിയോ ഉപയോഗിക്കാവുന്നതാണ്. ഇത് തലയോട്ടിൽ നന്നായി തേച്ച് പിടിപ്പിച്ചതിന് ശേഷം 20 മിനിറ്റ് കഴിഞ്ഞ് മുടി വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി വ്യത്തിയാക്കാം.

ഇനി ചൂടുകുരു കളയാൻ ഉള്ള പോംവഴി നോക്കാം. റൈസ് വാട്ടറിൽ വിറ്റാമിനുകൾ, അമിനോ ആസിഡുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അരിയിൽ നിന്നു ലഭിക്കുന്ന വെള്ളം ഉടനടിയോ അല്ലെങ്കിൽ കുറച്ച് ദിവസം പുളിപ്പിച്ച ശേഷമോ ഉപയോഗിക്കാം. സൂര്യനിൽ നിന്നുള്ള അൾട്രാ വയലറ്റ് രശ്മികളിൽ നിന്ന് ചർമത്തിനെ കേടുപാടുകൾ സംഭവിക്കാതെ സംരക്ഷിക്കാൻ പുളിപ്പിച്ച അരി വെള്ളം സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.  ചൂടുകുരു ഉള്ള ഭാഗത്ത് അരി കഴുകിയ വെള്ളം എടുത്ത് കഴുകുക. ഇതിലേക്ക് ആവശ്യമെങ്കിൽ വെളിച്ചെണ്ണയും ചേർക്കാവുന്നതാണ്. ശേഷം നന്നായി കഴുകി തുടച്ചുമാറ്റുക. ദിവസവും തുടർന്നാൽ ചൂടുകുരു മാറുമെന്ന് മാത്രമല്ല, ചർമം നന്നായി തിളങ്ങുകയും ചെയ്യും.

English Summary:

Unlock the Secret Powers of Rice Water for Luscious Hair and Radiant Skin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com