ADVERTISEMENT

സമൂഹ മാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള താരങ്ങളാണ് റോബിൻ രാധാകൃഷ്ണനും ആരതി പൊടിയും. ഒരഭിമുഖത്തിലൂടെ പരസ്പരം പരിചയപ്പെട്ട ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. കഴിഞ്ഞ വർഷമായിരുന്നു  വിവാഹ നിശ്ചയം. ജൂൺ 26ന് വിവാഹം നടക്കുമെന്ന് റോബിൻ അടുത്തിടെ അറിയിച്ചിരുന്നു. എന്നാൽ കുറച്ച് ദിവസങ്ങളായി ഇരുവരും പിരിഞ്ഞു എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളില്‍ ചർച്ചകളുണ്ടായിരുന്നു. 

ആരതി റോബിനെ അൺഫോളോ ചെയ്തുവെന്നും ഇരുവരും തമ്മിലുള്ള ചിത്രങ്ങളൊന്നും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നില്ലെന്നുമായിരുന്നു കണ്ടെത്തൽ. റോബിൻ പെട്ടെന്ന് കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് താമസം മാറിയതോടെ സംശയം ബലപ്പെട്ടു. പിന്നാലെ ഇരുവരും പിരിഞ്ഞെന്ന് പലരും ഉറപ്പിച്ചു. എന്നാൽ ആ സംശയത്തിന് മറുപടിയുമായെത്തിയിരിക്കുകയാണ് റോബിനും ആരതിയും. 

robin-arati
റോബിനും ആരതിയും, Image Credits: Instagram/dr.robin_radhakrishnan

സമൂഹ മാധ്യമത്തിൽ പുതിയതായി പങ്കുവച്ച വിഡിയോ ആണ് ആരാധകരുടെ സംശയത്തിന് മറുപടി നൽകിയത്. ഇരുവരും ഒന്നിച്ചുള്ളൊരു വിഡിയോ ആണ് പങ്കുവച്ചത്. ‘കാതലിക്കും ’ എന്ന ഗാനത്തിന് അഭിനയിക്കുന്നതായാണ് വിഡിയോയിൽ. പുതിയ വിഡിയോ എത്തിയതോടെ പിരിഞ്ഞോ എന്ന ചോദ്യത്തിന് മറുപടി കിട്ടിയിരിക്കുകയാണ്.  

Image Credits: Instagram/arati_podi
Image Credits: Instagram/arati_podi

നിരവധി പേരാണ് ഈ വിഡിയോയ്ക്ക് കമന്റുമായെത്തിയത്. ഇരുവരും തമ്മിൽ പിണങ്ങിയതാവാം, ഇപ്പോൾ പിണക്കം മാറിയപ്പോൾ വീണ്ടും ഒന്നിച്ചു എന്നാണ് പലരും കമന്റ് ചെയ്യുന്നത്. എന്നാൽ ഒരുമിച്ചാണ് എന്ന വാർത്ത അറിഞ്ഞതിന്റെ സന്തോഷവും പലരും കുറിക്കുന്നുണ്ട്. നിങ്ങൾ പിരിഞ്ഞെന്ന് കരുതി സങ്കടപ്പെട്ടു, ഇപ്പോഴാണ് ആശ്വാസമായത്, പിണക്കങ്ങൾ സ്നേഹക്കൂടുതൽ ഉള്ളയിടത്ത് സ്വാഭാവികമായും ഉണ്ടാകും അത് പ്രകൃതിയുടെ നിയമമാണ്. പറഞ്ഞ് തീർക്കേണ്ട കാര്യങ്ങൾ പബ്ലിക്കിൽ കൊണ്ടുവരരുത്. ചതിക്കാനും കളിയാക്കാനും ആളുകൾ ചുറ്റുമുണ്ടെന്ന് ഓർത്ത് മുന്നോട്ട് പോവുക. നിങ്ങളെ സ്നേഹിച്ച എല്ലാവരും കാത്തിരുന്ന നിമിഷമാണിത്. എന്നെല്ലാം കമന്റുകളുണ്ട്. 

English Summary:

Robin Radhakrishnan & Aarti Podhi Quell Breakup Rumors with a Heartwarming Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com