ADVERTISEMENT

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അമല പോള്‍. സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആടുജീവിതമാണ് അമലയുടെ പുതിയ ചിത്രം. ജീവിതത്തിൽ ഏറെ സന്തോഷകരമായ സമയം കൂടിയാണ് അമല പോളിന്. നിറവയറിലുള്ള ചിത്രങ്ങൾ താരം സമൂഹ മാധ്യമത്തിൽ പങ്കുവെക്കാറുണ്ട്. പഴയ അമലയിൽ നിന്ന് വലിയ മാറ്റമാണ് ഇപ്പോള്‍ താരത്തിന് സംഭവിച്ചിരിക്കുന്നത്. നേരത്തെ അമലയുടെ ഒരു കുട്ടിക്കാലത്തെ ചിത്രവും പുതിയ ചിത്രവും വച്ചുള്ളൊരു വിഡിയോ വൈറലായിരുന്നു. സ്കൂൾ ബസ്സിന് മുന്നിൽ സുഹൃത്തുക്കളോടൊപ്പമുള്ള ആ ചിത്രം കണ്ടതിന് ശേഷം പലരും ഇതാണോ പഴയ അമല പോൾ എന്ന് ചോദിച്ചുപോയിരുന്നു. ഇപ്പോഴിതാ ആ ലുക്കിനെ പറ്റിയും തന്റെ ഫാഷന്‍ ഇഷ്ടങ്ങളെ പറ്റിയും മനോരമ ഓണ്‍ലൈനിനോട് മനസ്സുതുറക്കുകയാണ് അമല പോള്‍. 

‘അയ്യോ ഇങ്ങനെയിരുന്ന കുട്ടിയാണോ ഇത് എന്നൊക്കെ പലരും ആ ഫോട്ടോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. അതെല്ലാം കണ്ടപ്പോൾ ഞാൻ അന്ന് അത്ര ബോറാണോ എന്നൊക്കെ ആലോചിക്കാറുണ്ട്. അന്നൊക്കെ ഞാൻ ഐശ്വര്യ റായ് ആണെന്നായിരുന്നു വിചാരം. അതു വേണമല്ലോ. മാനത്ത് നോക്കിയാലേ മരത്തിലേക്ക് എത്തൂ എന്നു പറയുന്നതുപോലെ ഞാൻ ഭയങ്കര സംഭവമാണെന്നാണ് ആ ലുക്കിൽ കരുതിയിരുന്നത്. 

amala1
സ്കൂൾ പഠനകാലത്ത് അമലപോൾ സുഹൃത്തുക്കൾക്കൊപ്പം, അമല പോൾ, Image Credits: Youtube

ഇപ്പോൾ എന്റെ സ്റ്റൈൽ ഞാൻ ശ്രദ്ധിക്കാറുണ്ട്. ജിപ്സി-ബൊഹീമിയൻ ലുക്ക് എനിക്ക് ഇഷ്ടമാണ്. വളരെ ഫ്രീയായിട്ടുള്ള തരം തുണികളാണ് ഇഷ്ടം. ഇറുകിയ വസ്ത്രങ്ങൾ ഇപ്പോൾ ഇഷ്ടമല്ല. കാണുമ്പോൾ ഫാഷനബിളായി തോന്നുക എന്നാല്‍ ഇടാൻ കുറച്ച് ബുദ്ധിമുട്ടുള്ള ടൈപ്പ് വസ്ത്രങ്ങളൊന്നും സെലക്ട് ചെയ്യാറില്ല. എനിക്ക് ശ്വാസമെടുക്കാന്‍ പറ്റണം, കംഫര്‍ട്ടബിളായിരിക്കണം. അതാണ് ഇപ്പോള്‍ നോക്കുന്നത്’. അമല പോള്‍ പറഞ്ഞു. 

amala-paul-3
അമല പോൾ, ചിത്രം:മനോരമ

സന്തോഷത്തിന്റെ വില നന്നായി മനസ്സിലാക്കിയിട്ടുള്ള ആളാണെന്നും ചിരിയില്ലാത്ത ഒരു കാലത്തിലൂടെ കടന്നു പോയിട്ടുള്ളതു കൊണ്ടാകാം, നല്ല ജീവിതം എന്നാൽ നന്നായി ചിരിച്ച് സന്തോഷമായി ഒരു ദിവസം കടന്നു പോകുന്നതാണ് തിരിച്ചറിവുണ്ടായെന്നും അമല പോൾ പറഞ്ഞു. ഇപ്പോൾ ഒരുപാട് സുരക്ഷിതയായി എന്നു തോന്നുന്നുണ്ടെന്നും അമല പോള്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. 

അമല പോൾ പങ്കുവച്ച വിഡിയോയിൽ നിന്നും
അമല പോൾ പങ്കുവച്ച വിഡിയോയിൽ നിന്നും
English Summary:

Amala Paul Opens Up About Her Transformative Fashion Journey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com