ADVERTISEMENT

പൊതുപരിപാടികളിലും സ്റ്റേജ് ഇവന്റ്സിലുമെല്ലാം സിനിമാ താരങ്ങളെ കാണുമ്പോൾ പലരും അവരുടെ വസ്ത്രം കണ്ട് അതിശയിക്കാറുണ്ട്. വില കൂടിയതും മികച്ചതുമായ വസ്ത്രങ്ങളാണ് പലരും സ്റ്റൈൽ ചെയ്യാറുള്ളത്. ചില താരങ്ങൾക്കാകട്ടെ സ്വന്തമായി ഡിസൈനർ കൂടിയുണ്ടാകും. എന്നാൽ വസ്ത്രങ്ങളുടെ കാര്യത്തിൽ നടി മൃണാൾ താക്കൂർ അൽപം വ്യത്യസ്തയാണ്. അമിതമായി വസ്ത്രങ്ങൾക്ക് വേണ്ടി പണം ചെലവാക്കുന്നതിൽ താരത്തിന് താൽപര്യമില്ല. അടുത്തിടെ നൽകിയൊരു അഭിമുഖത്തിലാണ് വസ്ത്രങ്ങളെ പറ്റിയുള്ള തന്റെ അഭിപ്രായം മൃണാൾ പങ്കുവച്ചത്. 

‘വീണ്ടും ധരിക്കാൻ പറ്റാത്ത വസ്ത്രമാണെങ്കിൽ അതിനായി കൂടുതൽ പണം ചെലവഴിക്കേണ്ടതില്ല. ഒരു ടോപ്പിനായി ഞാൻ ചെലവാക്കിയ പരമാവധി തുക 2000 രൂപയാണ്. അതുപോലും വളരെ കൂടുതലാണെന്നാണ് എനിക്ക് തോന്നുന്നത്. പലപ്പോഴും അഭിമുഖങ്ങൾക്ക് വരുമ്പോൾ വസ്ത്രം കടം വാങ്ങാറാണ് പതിവ്. ഒരു എക്സ്പെൻസീവായ വസ്ത്രം വീണ്ടും ഉപയോഗിക്കാൻ പറ്റില്ല. നിങ്ങളുടെ വാർഡ്രോബിൽ ഒരു ക്ലാസിക് സ്‌റ്റേറ്റ്‌മെന്റ് ശേഖരം ഉണ്ടായിരിക്കുന്നത് നല്ലതാണ്. പക്ഷേ, അതിനായി ഒരുപാട് പണം ചെലവാക്കേണ്ട. ആ പണം ഭക്ഷണത്തിനായോ ചെടികൾ വാങ്ങാനായോ സ്ഥലം വാങ്ങാനോ വീടു വാങ്ങാനോ എല്ലാം ഉപയോഗിക്കാം’. മൃണാൾ പറഞ്ഞു. 

mrunal3
മൃണാൾ താക്കൂർ, Image Credits: Instagram/mrunalthakur

ഒരിക്കൽ ധരിച്ച വസ്ത്രങ്ങൾ വീണ്ടും ധരിക്കാറുണ്ടെന്നും വസ്ത്രത്തിനൊപ്പം ആക്സസറീസിനും ബാഗിനും ഷൂസിനുമെല്ലാം മാറ്റം കൊണ്ടുവന്നാൽ അത് പുതിയതായി തോന്നുമെന്നും താരം പറഞ്ഞു. ഒരിക്കലും ട്രെന്‍ഡിന്റെ പിറകെ പോകരുത്. 6 മാസമോ 1 വർഷമോ കഴിഞ്ഞാൽ എല്ലാ ട്രെൻഡും പഴയതാകും. ട്രെൻഡിനനുസരിച്ച് വാങ്ങിയാൽ അത് പിന്നെ ഉപയോഗിക്കാൻ പറ്റാതാകുമെന്നും മൃണാൾ പറഞ്ഞു. 

mrunal2
മൃണാൾ താക്കൂർ, Image Credits: Instagram/mrunalthakur

ഡിസൈൻഡ് വസ്ത്രങ്ങൾ പലപ്പോഴും ഉപയോഗിച്ചതിന് ശേഷം തിരിച്ചു നൽകും. അതു ഡിസൈൻമാർ മറ്റുള്ളവർക്ക് നൽകാറുണ്ട്. സെലിബ്രറ്റികൾ ഉപയോഗിച്ച വസ്ത്രം വാങ്ങാൻ പലർക്കും ഇഷ്ടമാണെന്നും റിയാനയെല്ലാം ധരിച്ച വസ്ത്രം വാങ്ങാൻ തനിക്കും ഇഷ്ടമാണെന്നും മൃണാൾ വ്യക്തമാക്കി. 

mrunal1
മൃണാൾ താക്കൂർ, Image Credits: Instagram/mrunalthakur
English Summary:

Mrunal Thakur Shakes Up Fashion Norms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com