ADVERTISEMENT

ഉത്തർപ്രദേശിലെ മഥുരയിൽ നിന്ന് ബിജെപി സ്ഥാനാർഥിയായി ലോക്സഭയിലേക്ക് ജനവിധി നേടുകയാണ് നടി ഹേമ മാലിനി. കഴിഞ്ഞ ദിവസം മഥുരയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നടിയുടെ മക്കളായ ഇഷ ഡിയോളും അഹാന ഡിയോളും എത്തിയിരുന്നു. ഇവർ വൃന്ദാവനത്തിലെ ബങ്കെ ബിഹാരി ക്ഷേത്രത്തിൽ ദർശനവും നടത്തിയിരുന്നു. അമ്മയ്ക്ക് വേണ്ടി വോട്ട് അഭ്യർഥിക്കാനെത്തിയ വിഡിയോ ഇഷ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

എന്നാൽ പ്രചാരണത്തിൽ നിന്നുള്ള വിഡിയോ വൈറലായതോടെ ഇഷയെ പറ്റിയായി ആളുകളുടെ ചർച്ച. അതിന് കാരണം ഇഷയുടെ ചുണ്ടുകളും. പുത്തൻ വിഡിയോയിൽ ഇഷയുടെ ചുണ്ടുകൾക്ക് വലിയ മാറ്റം സംഭവിച്ചിട്ടുണ്ടെന്നാണ് പലരും പറയുന്നത്. വിഡിയോയിൽ ഇഷയുടെ ചുണ്ടുകൾ സാധാരണയേക്കാൾ വീർത്തിരിക്കുന്നുണ്ട്. 

ഏറെ സുന്ദരമായ ഇഷയുടെ ചുണ്ടുകൾക്ക് എന്തുപറ്റിയെന്നാണ് സമൂഹ മാധ്യമങ്ങളിലെ ചർച്ച. ചുണ്ടുകൾക്ക് ഭംഗിവെക്കാൻ സർജറി ചെയ്തപ്പോൾ പാളിപ്പോയതാണോ, ബോട്ടോക്സ് ചതിച്ചോ, ഒരിക്കലും ആരും ചുണ്ടുകളോട് ഇങ്ങനെ ചെയ്യരുത്, തേനീച്ച കുത്തിയതാണോ എന്നെല്ലാം പലരും കമന്റ് ചെയ്യുന്നുണ്ട്. എന്നാൽ ഇഷ ഇതിനോട് പ്രതികരിച്ചിട്ടില്ല. 

കഴിഞ്ഞ ഫെബ്രുവരിയിൽ ഇഷ ഡിയോളും ഭർത്താവും വ്യവസായിയുമായ ഭരത് തക്താനിയും വിവാഹമോചിതരായിരുന്നു. ‘‘ഞങ്ങൾ പരസ്പരം സൗഹൃദപരമായി പിരിയാൻ തീരുമാനിച്ചു. ഞങ്ങളുടെ ജീവിതത്തിൽ മാറ്റം സംഭവിക്കുമ്പോൾ, ഞങ്ങളുടെ രണ്ടു കുട്ടികളുടെ ജീവിതവും ക്ഷേമവും ഞങ്ങൾക്കു പ്രധാനമാണ്. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കുമെന്നു പ്രതീക്ഷിക്കുന്നു.’’ എന്ന് അന്ന് ദേശീയ മാധ്യമത്തിന് നൽകിയ പ്രസ്താവനയിൽ ഇരുവരും പറ‍ഞ്ഞിരുന്നു. 

English Summary:

Esha Deol's Surprising New Look Sparks Speculation Among Fans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com