ADVERTISEMENT

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നന്ദിനി. മലയാള സിനിമയില്‍ ഇപ്പോൾ സജീവമല്ലെങ്കിലും ഇന്നും നന്ദിനിക്ക് ഏറെ ആരാധകരാണുള്ളത്. 43 വയസ് കഴിഞ്ഞിട്ടും അവിവാഹിതയാണ് താരം. ഇപ്പോഴിതാ പ്രണയത്തെ പറ്റിയും വിവാഹത്തെ പറ്റിയും ഒരു ഓൺലൈന്‍ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുകയാണ് നന്ദിനി. വിവാഹം എന്നത് പലപ്പോഴും അഭിമുഖങ്ങൾക്കെത്തുമ്പോൾ കേൾക്കുന്ന ചോദ്യമാണെന്നും ഇഷ്ടപ്പെട്ട ആളെ കിട്ടിയാൽ വിവാഹം കഴിക്കുമെന്നും നന്ദിനി പറഞ്ഞു. 

‘വിവാഹം കഴിക്കാത്തതെന്തു കൊണ്ടാണെന്ന ചോദ്യത്തെ ഞാൻ കൂളായാണ് എടുക്കാറുള്ളത്. വിവാഹം നടക്കണമെന്നുണ്ടെങ്കിൽ അത് നടക്കും. നല്ല ഒരാളെ കിട്ടിയാൽ വിവാഹം കഴിക്കും. അഭിമുഖങ്ങളിൽ പങ്കെടുക്കുമ്പോഴാണ് വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉണ്ടാകാറുള്ളത്. അല്ലാതെ സുഹൃത്തുക്കളോ ബന്ധുക്കളോ ആ ചോദ്യം എന്നോട് ചോദിക്കാറില്ല. അവർ അതെല്ലാം ശീലിച്ചു പോയി. സിംഗിളായി ജീവിക്കുന്നതിൽ ഇതുവരെ പ്രശ്നമൊന്നുമില്ല. 

നന്ദിനി, Image Credits: Instagram/nandini__actress
നന്ദിനി, Image Credits: Instagram/nandini__actress

എന്റെ പ്രണയം തകർന്നപ്പോൾ അതിൽ നിന്ന് മുന്നോട്ട് വരാൻ കുറച്ചു സമയമെടുത്തു. അത് വല്ലാതെ വിഷമിപ്പിച്ച കാര്യമാണ്. കുറച്ച് സമയം എടുത്തെങ്കിലും പിന്നെ ഞാൻ തിരികെ ജീവിതത്തിലേക്ക് വന്നു. വേർപിരിയാമെന്ന് തീരുമാനിച്ചത് രണ്ടുപേർക്കും ഗുണം ചെയ്തു. വേർപിരി‍ഞ്ഞപ്പോഴുണ്ടായ വേദനയോട് പിന്നീട് ഞാൻ യോജിച്ച് തുടങ്ങി. വീട്ടുകാരും ആ സമയത്ത് നന്നായി സപ്പോർട്ട് ചെയ്തു. അവർ എന്നെ നന്നായി സ്നേഹിച്ച് അതിൽ നിന്ന് എന്നെ പുറത്ത് കൊണ്ടുവന്നു’. നന്ദിനി പറഞ്ഞു. 

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലും നന്ദിനി അഭിനയിച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com