ADVERTISEMENT

ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങാണ് ഇന്നത്തെ കാലത്തെ ട്രെൻഡിങ്. മനോഹരമായൊരു സ്ഥലത്ത് ഏറെ ഇഷ്ടപ്പെട്ടവർ മാത്രം ഒത്തുകൂടുന്ന ഒരു ചെറിയ ചടങ്ങ്. സമൂഹ മാധ്യമങ്ങളിലിപ്പോൾ വൈറലാകുന്നതും അത്തരത്തിലൊരു ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങാണ്. ഹിമാചൽ പ്രദേശിലെ സ്പിതിയിൽ വച്ച് നടന്ന ഒരു വിവാഹം. ഗുജറാത്തിൽ നിന്നുള്ള ദമ്പതികളാണ് വിവാഹത്തിനായി തണുത്തുറഞ്ഞ് മഞ്ഞുമൂടിയ മലനിരകളിൽ വച്ച് വിവാഹിതരായത്. 

മൈനസ് 25 ഡിഗ്രിയാണ് താപനില. ഈ മേഖലയിലെ വച്ച് നടക്കുന്ന ആദ്യത്തെ വിവാഹമാണിത്.  പച്ച നിറത്തിലുള്ള ലഹങ്കയാണ് വധു ധരിച്ചത്. ഷെർവാണി ധരിച്ചാണ് വരൻ എത്തിയത്. വിവാഹവേദിയിലേക്ക് വരനും വധുവും എത്തുന്നതു മുതൽ തിരിച്ചുപോകുന്നതു വരെയുള്ള രണ്ട് വിഡിയോ ആണ് പങ്കുവച്ചത്. 

ഹിമാചൽ പ്രദേശ് സർക്കാരിലെ അസിസ്റ്റന്റ് പബ്ലിക് റിലേഷൻസ് ഓഫീസറായ അജയ് ബനിയാലാണ് വിഡിയോ പങ്കുവച്ചത്. മണ്ഡപത്തിലിരുന്ന് പ്രാർഥിക്കുമ്പോഴും ചടങ്ങുകൾ പൂർത്തിയാക്കുമ്പോഴെല്ലാം പ്രദേശത്ത് മഞ്ഞു വീഴ്ചയുണ്ട്. തണുത്ത വിറച്ച വരനും മധുവും ഗ്ലൗസും പുതപ്പുമെല്ലാം ധരിക്കുന്നതും വിഡിയോയിൽ കാണാം. തണുത്തുറഞ്ഞ സ്ഥലത്ത് നിന്ന് വധുവാണ് പുഷ്പങ്ങൾ കൊണ്ടലങ്കരിച്ച കാർ ഓടിച്ച് പുറത്തേക്ക് പോകുന്നത്. 

നിരവധി പേരാണ് ഇതിനോടകം വിഡിയോ കണ്ടത്. വധുവരൻമാർക്ക് ആശംസകളുമായി നിരവധി പേർ എത്തുന്നുണ്ട്. 

English Summary:

Inside the First Viral Wedding at Frozen Spiti Valley

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com