ADVERTISEMENT

അനന്ത് അംബാനി രാധിക മെർച്ചന്റ് പ്രീ വെഡ്ഡിങ് ആഘോഷത്തിലാണ് ജാംനഗർ. വ്യത്യസ്തങ്ങളായ പരിപാടികളിലൂടെയാണ് ആഘോഷം നടക്കുന്നത്. രണ്ട‍ാം ദിവസമായ ഇന്നലെ ജങ്കിൾ വിസിറ്റിലൂടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. അനിമൽ ഡ്രസിലെത്തിയ പലരും കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ താരമായി. 

ഫ്ലോറല്‍ ഡിസൈനിലുള്ള വസ്ത്രങ്ങളും മൃഗങ്ങളുടെയും പക്ഷികളുടെയുമെല്ലാം ഡിസൈനിലുള്ള വസ്ത്രങ്ങളിലുമാണ് അതിഥികളെല്ലാം ആഘോഷത്തിനെത്തിയത്. കടുവയുടെ ഡിസൈനുള്ള വസ്ത്രം ധരിച്ച മാർക്ക് സക്കര്‍ബർഗും നിത അംബാനിയും റൺവീർ സിങ്ങും അനന്ത് അംബാനിയുമെല്ലാം വസ്ത്രത്തിലെ വ്യത്യസ്തത കൊണ്ട് താരങ്ങളായി. 

ജങ്കിൾ സഫാരിക്ക് ശേഷം വൈകീട്ട് ട്രഡീഷണൽ വസ്ത്രത്തില്‍ അതിഥികൾക്കായി വിരുന്നും സംഘടിപ്പിച്ചു. കലാപരിപാടികൾ കൊണ്ടും സമ്പന്നമായിരുന്നു ചടങ്ങുകൾ. സച്ചിൻ കരീന കപൂർ, സെയ്ഫ് അലിഖാൻ, റൺവീർ സിങ്, റാണി മുഖർജി, ദീപിക പദുക്കോൺ തുടങ്ങി ചടങ്ങിനെത്തിയവരെല്ലാം വ്യത്യസ്തമായ ഔട്ട്ഫിറ്റിൽ തിളങ്ങി.

wedding-day21-
പ്രീവെഡ്ഡിങ് ആഘോഷത്തിൽ നിന്ന്
wedding-day31
പ്രീവെഡ്ഡിങ് ആഘോഷത്തിൽ നിന്ന്
wedding-day33
പ്രീവെഡ്ഡിങ് ആഘോഷത്തിൽ നിന്ന്
wedding-day7
പ്രീവെഡ്ഡിങ് ആഘോഷത്തിൽ നിന്ന്
wedding-day20
പ്രീവെഡ്ഡിങ് ആഘോഷത്തിൽ നിന്ന്
wedding-day11
പ്രീവെഡ്ഡിങ് ആഘോഷത്തിൽ നിന്ന്
wedding-day16
പ്രീവെഡ്ഡിങ് ആഘോഷത്തിൽ നിന്ന്
wedding-day1
പ്രീവെഡ്ഡിങ് ആഘോഷത്തിൽ നിന്ന്
wedding-day21
പ്രീവെഡ്ഡിങ് ആഘോഷത്തിൽ നിന്ന്
wedding-day18
പ്രീവെഡ്ഡിങ് ആഘോഷത്തിൽ നിന്ന്
wedding-day6
പ്രീവെഡ്ഡിങ് ആഘോഷത്തിൽ നിന്ന്
wedding-day8
പ്രീവെഡ്ഡിങ് ആഘോഷത്തിൽ നിന്ന്
wedding-day19
പ്രീവെഡ്ഡിങ് ആഘോഷത്തിൽ നിന്ന്
wedding-day17
പ്രീവെഡ്ഡിങ് ആഘോഷത്തിൽ നിന്ന്
wedding-day12
പ്രീവെഡ്ഡിങ് ആഘോഷത്തിൽ നിന്ന്
wedding-day10
പ്രീവെഡ്ഡിങ് ആഘോഷത്തിൽ നിന്ന്
wedding-day15
പ്രീവെഡ്ഡിങ് ആഘോഷത്തിൽ നിന്ന്
wedding-day
പ്രീവെഡ്ഡിങ് ആഘോഷത്തിൽ നിന്ന്
wedding-day5
പ്രീവെഡ്ഡിങ് ആഘോഷത്തിൽ നിന്ന്
wedding-day21-
wedding-day31
wedding-day33
wedding-day7
wedding-day20
wedding-day11
wedding-day16
wedding-day1
wedding-day21
wedding-day18
wedding-day6
wedding-day8
wedding-day19
wedding-day17
wedding-day12
wedding-day10
wedding-day15
wedding-day
wedding-day5

ചടങ്ങിലെ താരങ്ങളുടെ നൃത്ത വിഡിയോയും വൈറലായി. ദീപികയും റൺവീറും ഒന്നിച്ചാണ് നൃത്തത്തിന് ചുവടുവച്ചത്. ഇന്ത്യയുടെ അഭിമാനമായ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് ഒന്നിച്ച് ചുവടുവച്ചാണ് അമിർ ഖാനും ഷാറുഖ് ഖാനും സൽമാൻ ഖാനും ഞെട്ടിച്ചത്. മനോഹരമായ ചുവടുകള്‍ കൊണ്ട് മുകേഷ് അംബാനിയും നിത അംബാനിയും കാണികളെ കയ്യിലെടുത്തു. 

ചടങ്ങിൽ വേദിയെ അഭിസംബോധന ചെയ്ത ഷാറുഖ് ഖാന്റെ വിഡിയോയും ഏറെ ചർച്ച ചെയ്യപ്പെട്ടു. ‘ജയ് ശ്രീറാം’ എന്നു പറഞ്ഞു കൊണ്ടാണ് ഷാറുഖ് ഖാന്‍ തന്റെ പ്രസംഗം ആരംഭിച്ചത്.മൂന്നു ദിവസത്തെ പ്രീവെഡ്ഡിങ് ആഘോഷം ഇന്ന് അവസാനിക്കും.

English Summary:

Mukesh and Nita Ambani's Enchanting Dance Steals the Show at Anant Ambani's Pre-Wedding Bash

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com