ADVERTISEMENT

ഇന്ത്യൻ നാവികസേനയുടെ ഗൈഡഡ് മിസൈൽ കോർ‌വെറ്റ് ഐ‌എൻ‌എസ് കോറയിൽ നിന്ന് തൊടുത്ത ആന്റി-ഷിപ്പ് മിസൈലിന്റെ പരീക്ഷണം വിജയിച്ചു. ബംഗാൾ ഉൾക്കടലിൽവെച്ചയിരുന്നു കപ്പല്‍വേധ മിസൈല്‍ പരീക്ഷണമെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.

 

മിസൈല്‍ പതിച്ച കപ്പല്‍ പൂര്‍ണമായി തകര്‍ന്നു. ഒരാഴ്ചയ്ക്കിടെ രണ്ടാംതവണയാണ് നാവികസേന കപ്പല്‍വേധ മിസൈല്‍ പരീക്ഷിക്കുന്നത്. ഐഎന്‍എസ് പ്രബലില്‍ നിന്ന് നടത്തിയ പരീക്ഷണവും വിജയിച്ചിരുന്നു. ഇന്നത്തെ പരീക്ഷണത്തിന്റെ വിഡിയോയും ഫോട്ടോകളും നാവികസേനയുടെ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

 

ഡീകമ്മിഷന്‍ ചെയ്ത മറ്റൊരു ചെറുയുദ്ധക്കപ്പലാണ് ഇത്തരത്തില്‍ തകര്‍ത്തുകളഞ്ഞത്. ഐഎന്‍എസ് പ്രബലിൽ നിന്നു തൊടുത്ത മിസൈലിന് പരമാവധി ദൂരപരിധിയില്‍ വളരെ കൃത്യമായി ലക്ഷ്യം ഭേദിക്കാന്‍ കഴിഞ്ഞുവെന്നു നാവികസേനാ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഐഎന്‍എസ് പ്രബലില്‍ 16 റഷ്യന്‍ നിര്‍മിത കെഎച്ച്-35 'ഉറാന്‍' കപ്പല്‍വേധ മിസൈലുകളാണ് സജ്ജമാക്കിയിരിക്കുന്നത്. 130 കിലോമീറ്റര്‍ വരെയാണു മിസൈലുകളുടെ പ്രഹരശേഷി.

 

ചൈനയുമായി അതിർത്തിയിൽ സംഘർഷം നിലനിൽക്കുന്നതിനിടെ ഒന്നര മാസത്തിനുള്ളിൽ ഇന്ത്യ പതിനഞ്ചോളം മിസൈലുകളാണ് പരീക്ഷിച്ചത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മിസൈലുകളെല്ലാം പരീക്ഷിച്ചിരുന്നു.

 

English Summary: Anti-ship missile fired by INS Kora hits target with precise accuracy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT