ADVERTISEMENT

സിആർ‌പി‌എഫ് സൈനികർക്കു നേരെ നടന്ന ഭീകരാക്രമണത്തിന് പ്രതികാരം ചെയ്യാൻ പാക്കിസ്ഥാന്റെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ബലാകോട്ടിലെ ഭീകരരുടെ ക്യാംപ് ലക്ഷ്യമിട്ട വ്യോമാക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന വാദവുമായി പാക്കിസ്ഥാൻ. ഇക്കാര്യം ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് പുതിയ നീക്കവുമായി പാക്കിസ്ഥാൻ രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യത്തിൽ ആഗോള ശ്രദ്ധവേണമെന്നാണ് പാക്കിസ്ഥാൻ ആവശ്യപ്പെടുന്നത്.

 

ഇന്ത്യയിലെ രാഷ്ട്രീയ താൽപര്യത്തിന് വേണ്ടി മാത്രമാണ് പാക്കിസ്ഥാനെ ആക്രമിച്ചതെന്നാണ് പാക്കിസ്ഥാന്റെ വാദം. ടെലിവിഷൻ റേറ്റിംഗിൽ കൃത്രിമം കാണിച്ചതിനെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി മുംബൈ പൊലീസ് സമർപ്പിച്ച തെളിവുകൾ സൂചിപ്പിക്കുന്നത് കശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തിന് ദിവസങ്ങൾക്ക് മുൻപ് ബലാകോട്ടിലെ ഭീകരരുടെ ക്യാംപ് ആക്രമിക്കാനുള്ള ഇന്ത്യയുടെ പദ്ധതിയെക്കുറിച്ച് മാധ്യമപ്രവർത്തകൻ അർണാബ് ഗോസ്വാമി അറിഞ്ഞിരുന്നു എന്നാണ്.

 

റേറ്റിങ് കമ്പനിയായ ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിലിന്റെ (ബാർക്) പാർഥ ദാസ് ഗുപ്തയും ഗോസ്വാമിയും തമ്മിലുള്ള വാട്സാപ് സംഭാഷണങ്ങൾ രാജ്യസുരക്ഷയ്ക്ക് തന്നെ വൻ തലവേദനയാകുമെന്നാണ് അറിയുന്നത്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷം വരെ ആവശ്യപ്പെട്ടു കഴിഞ്ഞു.

 

2019 ഫെബ്രുവരി 23 ന് പുൽവാമ ജില്ലയിൽ സൈനിക സംഘത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 40 ഓളം ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. എന്നാൽ, ആക്രമണത്തിനു പിന്നിൽ പാക് ഭീകരരാണെന്ന ഇന്ത്യയുടെ വാദം ഇസ്‌ലാമാബാദ് നിഷേധിച്ചിരുന്നു. എന്നാൽ, അന്നത്തെ ഭീകരാക്രമണം അർണാബിന്റെ ചാനലിനും രാഷ്ട്രീയപരമായും ഏറെ വിജയമായിരുന്നു എന്ന് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന വാട്സാപ് ചാറ്റിൽ പറയയുന്നുണ്ട്.

 

അസത്യങ്ങളെ സത്യവുമായി നേരിടുന്നത് തുടരുമെന്നും ഇന്ത്യയുടെ പ്രകോപനങ്ങൾക്ക് മുന്നിൽ ഉറച്ചും ഉത്തരവാദിത്തത്തോടെയും പ്രവർത്തിക്കുമെന്നും ഇസ്‌ലാമാബാദ് പറഞ്ഞു. പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ അപകീർത്തികരമായ പ്രചാരണം തുടക്കത്തിൽ തന്നെ നിരസിക്കുകയും പുൽവാമ ആക്രമണത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് ബിജെപി സർക്കാരാണെന്ന് പാക് നേതാക്കൾ എടുത്തുപറയുകയും ചെയ്തു. തുടർന്നുള്ള ലോക്സഭാ തെരഞ്ഞെടുപ്പിൽ തകർപ്പൻ വിജയം നേടിയതായും പാക്കിസ്ഥാൻ ആരോപിച്ചു.

 

2019 ൽ ബലാകോട്ടിൽ ഇന്ത്യൻ സൈന്യം നടത്തിയ ആസൂത്രിത വ്യോമാക്രമണത്തിന്റെ പുതിയ വെളിപ്പെടുത്തലിനെത്തുടർന്ന് രാഷ്ട്രീയ നേട്ടത്തിനായി ഇസ്‌ലാമാബാദിനെ അപകീർത്തിപ്പെടുത്താൻ പ്രാദേശിക മാധ്യമങ്ങളെ ഉപയോഗിച്ചതിന് പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ബിജെപി സർക്കാരിനെതിരെ ശക്തമായി പ്രതികരിച്ചു.

 

ഇന്ത്യയുടെ ‘ഫാസിസ്റ്റ് സർക്കാർ’ ബലാകോട്ട് ആക്രമണത്തെ ആഭ്യന്തര തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി ഉപയോഗിച്ചതെങ്ങനെയെന്ന് 2019 ൽ യുഎൻ പൊതുസഭയിൽ നടത്തിയ പ്രസംഗത്തിൽ താൻ ചൂണ്ടിക്കാണിച്ചതായി തുടർച്ചയായ ട്വീറ്റുകളിൽ ഖാൻ പറഞ്ഞു. ഇന്ത്യൻ മാധ്യമപ്രവർത്തകന്റെ ആശയവിനിമയത്തിൽ നിന്നുള്ള ഏറ്റവും പുതിയ വെളിപ്പെടുത്തലുകൾ പ്രധാനപ്പെട്ടതാണ്, മോദി സർക്കാരും ഇന്ത്യൻ മാധ്യമങ്ങളും തമ്മിലുള്ള അവിശുദ്ധ ബന്ധം ഇത് വെളിപ്പെടുത്തുന്നു എന്നും ഖാൻ പറഞ്ഞു.

 

English Summary: Pakistan Urges Global Community To ‘Charge’ India For 2019 Balakot Strikes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT