ADVERTISEMENT

ക്യൂബയിലെ കിഴക്കന്‍ പട്ടണമായ വിന്യാലിസില്‍ വീണ ഉല്‍ക്ക നാട്ടുകാരെ പരിഭ്രാന്തരാക്കി. സ്‌ഫോടന ശബ്ദത്തോടെ ഭൂമിയില്‍ ഉല്‍ക്കപതിച്ചതിന് പിന്നാലെ പല വീടുകളിലേയും കെട്ടിടങ്ങളിലേയും ജനല്‍ ചില്ലുകളും വാതിലുകളും പ്രകമ്പനം കൊണ്ടു‌. അതേസമയം സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ക്യൂബന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

അപ്രതീക്ഷിതമായി വിരുന്നെത്തി പേടിപ്പിച്ചുകളഞ്ഞ ഉല്‍ക്കയുടെ ഭാഗങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പല ക്യൂബക്കാരും പങ്കുവെക്കുന്നുണ്ട്. അമേരിക്കയിലെ ഫ്‌ളോറിഡ നിവാസികളും ആകാശത്തുനിന്നും എന്തോ പൊട്ടി വീണ് പുകയായി പോകുന്നത് ശ്രദ്ധിച്ചിരുന്നു. നാട്ടുകാരുടെ ആശങ്കകള്‍ ഏറിയതോടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തന്നെ അതൊരു ഉല്‍ക്കയായിരുന്നെന്ന് സ്ഥിരീകരണം ട്വീറ്റ് ചെയ്യുകയും ചെയ്തു.

പ്രാദേശിക സമയം ഉച്ചക്ക് 1.20നായിരുന്നു ഉല്‍ക്ക പതിച്ചത്. ക്യൂബക്കു പുറമേ അമേരിക്കയിലെ ഫ്‌ളോറിഡയിലുള്ളവരും ഈ ഉല്‍ക്കയുടെ ആകാശ കാഴ്ച കണ്ടിരുന്നു. ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. അമേരിക്കന്‍ മെറ്റഡോര്‍ സൊസൈറ്റി ഈ ആഴ്ച്ചയില്‍ കൂടുതല്‍ ഉല്‍ക്കകള്‍ ആകാശത്ത് കണ്ടേക്കാമെന്ന പ്രവചനം നടത്തിയിരുന്നു.

രാത്രിയില്‍ മണിക്കൂറില്‍ നാല് ഉല്‍ക്കകള്‍ വരെ ദക്ഷിണാര്‍ധഗോളത്തിന്റെ പരിധിയില്‍ വരുന്നവര്‍ക്ക് കാണാനാകുമെന്നായിരുന്നു പ്രവചനം. പുലര്‍ച്ചെ സമയങ്ങളില്‍ ഇതു മണിക്കൂറില്‍ പത്ത് വരെയായി ഉയരാമെന്നും പറഞ്ഞിരുന്നു. ഉല്‍ക്കകളെ കൂടുതല്‍ വ്യക്തമായി കാണാനാകുന്ന രാത്രി മാത്രമല്ല നട്ടുച്ചക്കു തന്നെ സ്‌ഫോടനശബ്ദത്തോടെ ഭൂമിയില്‍ പതിച്ച് ക്യൂബക്കാരെ ഞെട്ടിച്ചിരിക്കുകയാണ് കൂട്ടത്തില്‍ ഒരു ഉല്‍ക്ക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com