ADVERTISEMENT

കോവിഡ്-19 രോഗം പരത്തുന്ന സാര്‍സ് കോവ് 2 വൈറസിന്റെ സ്‌പൈക് പ്രോട്ടീനുകളാണ് മനുഷ്യരിലേക്ക് രോഗം പരത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നതെന്ന് നേരത്തെ കണ്ടെത്തിയിട്ടുള്ളതാണ്. രോഗം പരത്താന്‍ മാത്രമല്ല രോഗത്തിന്റെ ഗുരുതരാവസ്ഥ തീരുമാനിക്കുന്നതിലും സാര്‍സ് കോവ് 2 സ്‌പൈക് പ്രോട്ടീനുകള്‍ക്ക് പങ്കുണ്ടെന്നാണ് പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്. ജേണല്‍ സര്‍ക്കുലേഷന്‍ റിസര്‍ച്ചിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

സാര്‍സ് കോവ് 2 വൈറസ് എങ്ങനെയാണ് നമ്മുടെ രക്തക്കുഴലുകളിലെ കോശങ്ങളെ അപകടത്തിലാക്കുന്നതെന്നാണ് പഠനം വിശദീകരിക്കുന്നത്. പലരും കരുതുന്നത് കോവിഡ് 19 ഒരു ശ്വാസകോശ സംബന്ധമായ അസുഖമാണെന്നാണ്. സത്യത്തില്‍ ഇത് രക്തക്കുഴലുകളെയാണ് ഗുരുതരമായി ബാധിക്കുന്നതെന്ന് കലിഫോര്‍ണിയയിലെ സാല്‍ക് ഇന്‍സ്റ്റിറ്റ്യൂട്ടില അസിസ്റ്റന്റ് റിസര്‍ച്ച് പ്രൊഫസറായ ഉരി മനോര്‍ പറയുന്നത്. അതുകൊണ്ടാണ് ചിലര്‍ക്ക് ഹൃദയാഘാതവും മറ്റു ചിലര്‍ക്ക് ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍ പ്രശ്‌നങ്ങളുമുണ്ടാകുന്നത്. ഇത്തരം സാഹചര്യങ്ങളിലെ പൊതുഘടകം രക്തക്കുഴലുകളിലുണ്ടാവുന്ന പ്രശ്‌നങ്ങളാണെന്നും മനോര്‍ കൂട്ടിച്ചേര്‍ക്കുന്നു.

 

thrissur news

സാര്‍സ് കോവ് 2 വൈറസിന്റെ സ്‌പൈക് പ്രോട്ടീനുകളാണ് രക്തക്കുഴലുകളില്‍ കേടുപാടുകള്‍ വരുത്തുന്നതെന്ന് ആദ്യമായാണ് ഒരു പഠനത്തിലൂടെ തെളിയുന്നത്. അതേസമയം, വൈറസുകളുടെ സ്‌പൈക് പ്രോട്ടീനുകള്‍ രക്തക്കുഴലുകളിലെ എന്തോത്തീലിയല്‍ കോശങ്ങളെ നശിപ്പിക്കുമെന്ന സൂചനകള്‍ നേരത്തെ തന്നെയുണ്ടായിരുന്നു. ഇപ്പോള്‍ ആദ്യമായാണ് ഇതിനുള്ള തെളിവുകള്‍ ലഭിക്കുന്നതെന്നു മാത്രം.

 

സാര്‍സ് കോവ് 2 വൈറസുകളിലെ സ്‌പൈക് പ്രോട്ടീനുള്ള വ്യാജ വൈറസുകള്‍ പഠനത്തിനായി ഗവേഷക സംഘം പരീക്ഷണ ശാലയില്‍ നിര്‍മിച്ചു. ഇത് മൃഗങ്ങളില്‍ ശ്വാസകോശങ്ങളിലും ഹൃദയപേശികളിലും നാശം വിതക്കുന്നതായും പരീക്ഷണത്തില്‍ തിരിച്ചറിഞ്ഞു. ശ്വാസകോശ ധമനികളിലെ എന്തോത്തീലിയല്‍ കോശങ്ങളില്‍ പഴുപ്പുണ്ടാക്കുന്നതിനും ഇത് കാരണമായി. 

 

ആരോഗ്യമുള്ള എന്തോത്തീലിയല്‍ കോശങ്ങള്‍ പിന്നീട് ഗവേഷകര്‍ പരീക്ഷണശാലയില്‍ സ്‌പൈക് പ്രോട്ടീനുകളുമായി ചേര്‍ത്തു നോക്കി. അപ്പോഴും സ്‌പൈക് പ്രോട്ടീനുകള്‍ കോശങ്ങളെ എസിഇ2വുമായി ചേര്‍ന്ന് നശിപ്പിക്കുന്നതായി കണ്ടെത്തി. നേരത്തെയും കോശങ്ങള്‍ സാര്‍സ് കോവ് 2 വൈറസുമായി ബന്ധത്തില്‍ വരുമ്പോള്‍ നശിക്കുന്നതായി തെളിഞ്ഞിരുന്നു. എന്നാല്‍ ഇത് ആദ്യമായാണ് വൈറസിലെ സ്‌പൈക് പ്രോട്ടീനാണ് കുഴപ്പങ്ങള്‍ക്ക് പിന്നിലെന്ന് തെളിയുന്നത്.

 

English Summary: Covid's spike protein plays key role in illness: Study

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com