ADVERTISEMENT

49 അടിയോളം അതായത് ഏകദേശം 15 മീറ്റർ നീളം , ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും വലുപ്പമുള്ള ഒരു രാക്ഷസ സർപ്പം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇഴഞ്ഞുനടന്നിരുന്ന ‍ഡിനോസർ വർഗത്തിലെ ഭീമാകാരനെ കണ്ടെത്തിയ വിവരം പുറത്തുവിട്ടിരിക്കുന്നത് ഐഐടി റൂര്‍ക്കി യാണ് . പക്ഷേ പേടിക്കേണ്ട ഈ വംശം കുറ്റിയറ്റതാണ്.   ലിഗ്നൈറ്റ് ഖനിയിൽ‍ കണ്ടെത്തിയ ഈ രാക്ഷസ പാമ്പിന്റെ ഫോസിൽ ചിത്രങ്ങളും എക്സ് പോസ്റ്റില്‍ പങ്കുവച്ചിട്ടുണ്ട്. 47 ദശലക്ഷത്തോളം മുൻപ് ജീവിച്ചിരുന്ന ഈ ഉരഗത്തിനു വാസുകി ഇൻഡിക എന്ന പേരാണ് നൽകിയിരിക്കുന്നത്.

∙ ഗുജറാത്തിലെ കച്ചിലെ പനന്ദ്രേ പ്രദേശത്താണ് ഈ ഖനി സ്ഥിതി ചെയ്യുന്നത്. ചതുപ്പ് പ്രദേശങ്ങളിലാണ് ഈ പാമ്പ് ജീവിച്ചിരുന്നതെന്നാണ് കരുതപ്പെടുന്നത്.

∙2005ൽ ആണ് ഐഐടി റൂർക്കിയിലെ ഗവേഷകര്‍ ഈ ശേഷിപ്പുകൾ കണ്ടെത്തിയത്. 27 കശേരുക്കൾ മാത്രമാണ് വീണ്ടെടുക്കാനായത്. കശേരുക്കളുടെ അപൂർണ സ്വഭാവം കാരണമാണ് ഏകദേശം ആയിരം കിലോയും 15 മീറ്റർ നീളമെന്നതും കണക്കാക്കപ്പെടുന്നത്. 

∙ഇതുവരെ ഏറ്റവും വലുതെന്നു കണക്കാക്കപ്പെട്ട ഉരഗമായ ടൈറ്റനോബോവയ്ക്ക് 42 അടി നീളമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.  66 ദശലക്ഷം വര്‍ഷങ്ങൾക്കു  മുൻ ദിനോസർ യുഗം അവസാനിച്ചതിനുശേഷം ആരംഭിച്ച സൈനോസോയിക് കാലഘട്ടത്തിലാണ് ഈ വലിയ പാമ്പുകൾ ജീവിച്ചിരുന്നത്.

∙മാഡ്സോയിഡേ പാമ്പ് കുടുംബത്തിലെ അംഗമായിരുന്നു വാസുകി എന്നാണ് ഐഐടിആറിലെ പ്രൊഫസറും പാലിയന്റോളജിസ്റ്റുമായ ബാജ്​പേയ് പറയുന്നത്.

∙വേട്ടക്കാരൻ: വാസുകി ഇൻഡിക്കസ് ഒരു പതിയിരുന്ന് ഇരപിടിക്കുന്ന വേട്ടക്കാരനാണെന്ന് പാലിയന്റോളജിസ്റ്റുകൾ വിശ്വസിക്കുന്നു. പെരുമ്പാമ്പുകളെപ്പോലെ  മറഞ്ഞിരിക്കാൻ സാധ്യതയുണ്ടെന്നും, പെട്ടെന്നു ബലപ്രയോഗം നടത്തി ഇരയെ പിടികൂടുമെന്നും കരുതുന്നു.

∙പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട പേര്: വാസുകി ഇൻഡിക്കസ് എന്ന പേര് ഹിന്ദു പുരാണങ്ങളിൽ നിന്നുള്ള ഭീമൻ സർപ്പമായ വാസുകിയെ ഓർമിപ്പിക്കുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com