ADVERTISEMENT

അജയ് ഷാ ക്ഷരാര്‍ഥത്തില്‍ ഒരു ബഹുമുഖ പ്രതിഭയാണെന്ന് ആരും പറയും. ഒരേസമയം ശാസ്ത്രജ്ഞനും ബിസിനസുകാരനും ആത്മീയവാദിയുമാണ് അജയ് എന്നതിനാലാണ് അദ്ദേഹത്തെ വേറിട്ടൊരു മുഖമായി ആളുകള്‍ തിരിച്ചറിയുന്നത്. ശാസ്ത്രത്തെയും മതത്തെയും ഇടവും വലവും നിർത്തി നീങ്ങാന്‍ ഒരു പ്രയാസവുമില്ലെന്നതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. അമൃത വിശ്വവിദ്യാപീഠത്തിലെ അഡ്ജങ്ട് പ്രഫസറാണ് ഡോ. ഷാ. അദ്ദേഹം 2011 മുതല്‍ ഇരട്ട ഡിഗ്രി (SUNY Buffalo MBA-MS dual degree) പ്രോഗ്രാമിലാണ് അധ്യാപനം നടത്തുന്നത്. ദ് ഹിന്ദു യൂണിവേഴ്‌സിറ്റി ഓഫ് അമേരിക്കയിലെ ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗവുമാണ് അദ്ദേഹം.

 

പുതിയ മരുന്നുകള്‍ വികിസിപ്പിക്കാനാവശ്യമായ പല ശാസ്ത്രീയ വിവരങ്ങളും ഐടി പിന്തുണയും ബിഎംഎസില്‍ ഷായുടെ ഗ്രൂപ്പ് ശാസ്ത്രജ്ഞരുമായി ചേര്‍ന്നു നല്‍കുന്നു. വലിയ മുതല്‍മുടക്കുളള പല പ്രോജക്ടുകളുടെയും മേല്‍നോട്ടവും അദ്ദേഹം വഹിക്കുന്നു. അതില്‍ 100 ദശലക്ഷം ഡോളറിന്റെ നിക്ഷേപം വരെ ഉള്‍പ്പെടും. ബിഎംഎസില്‍ ചേരുന്നതിനു മുൻപ് അദ്ദേഹം സിറ്റി ഓഫ് ഹോപ് നാഷനല്‍ മെഡിക്കല്‍ സെന്ററിന്റെയും ബെക്കാം റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും ഇന്‍ഫോമാറ്റിക്‌സ് ആന്‍ഡ് റിസേര്‍ച്ച് ഐടി വിഭാഗം മേധാവിയായി ജോലി ചെയ്തിരുന്നു. അവിടെ അദ്ദേഹം ക്ലിനിക്കല്‍ റിസേര്‍ച്ച് ഇന്‍ഫോര്‍മാറ്റിക്‌സ് കോര്‍, ട്രാന്‍സിലേഷനല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് കോര്‍ എന്നീ വിഭാഗങ്ങളുടെ ചുമതലയും വഹിച്ചിരുന്നു. പ്രീ-ക്ലിനിക്കല്‍ ഗവേഷണ പ്രക്രിയകള്‍ക്കും സഹായങ്ങള്‍ നല്‍കിയത് അദ്ദേഹത്തിന്റെ കീഴില്‍ പ്രവര്‍ത്തിച്ച 40 ഗവേഷകരുടെ സംഘമാണ്. എലാന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, ഫൈസര്‍, സോഫ്റ്റ്‌വെയര്‍ കമ്പനി എന്നിവിടങ്ങളിലും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്.

 

ഹിന്ദു ധര്‍മത്തെക്കുറിച്ചുള്ള ലോകത്തെ ആദ്യ വെബ്‌സൈറ്റായ ഹിന്ദുനെറ്റിന്റെ (HinduNet Inc) സഹസ്ഥാപകനും മേധാവിയുമാണ് അജയ്. ഇത് പിന്നീട് ഇന്ത്യയെക്കുറിച്ചും ഹിന്ദുമതത്തെക്കുറിച്ചും വിവരങ്ങള്‍ നല്‍കുന്ന 20 വെബ്‌സൈറ്റുകളായി വികസിപ്പിച്ചു. ഈ വെബ്‌സൈറ്റുകളെക്കുറിച്ചുള്ള പരാമര്‍ശം ദ് വോള്‍സ്ട്രീറ്റ് ജേണല്‍, ന്യൂയോര്‍ക് ടൈംസ്, യുഎസ്എ ടുഡേ, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയവയടക്കം പല പ്രസിദ്ധീകരണങ്ങളിലും വന്നിരുന്നു. ഹിന്ദുനെറ്റും അതുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഗെന്‍സോഫ്റ്റും (GHENSoft) ആദ്യകാലത്തുതന്നെ വെഞ്ച്വര്‍ ഫണ്ടിങ് നേടിയിരുന്നു. ജെഫ്രെ സാലെസ്‌കിയുടെ ദ് സോള്‍ ഓഫ് സൈബര്‍സ്‌പെയ്‌സ്; ഹൗ ന്യൂ ടെക്‌നോളജി ഇസ് ചെയ്ഞ്ചിങ് അവര്‍ സൈബര്‍സ്‌പെയ്‌സ് എന്ന ഗ്രന്ഥത്തില്‍ അജയ്‌യുടെ രചനകൾ കാണാം.

 

യൂണിവേഴ്‌സിറ്റി ഓഫ് ബോംബെയില്‍ നിന്ന് കെമിസ്ട്രിയില്‍ അണ്ടര്‍ഗ്രാജുവേറ്റ് ഡിഗ്രി നേടിയ അജയ് സ്‌ക്രാന്റണില്‍ നിന്നാണ് കെമിസ്ട്രിയില്‍ എംഎ ഡിഗ്രി നേടിയത്. യുണിവേഴ്‌സിറ്റി ഓഫ് മിസിസിപ്പിയില്‍ നിന്ന് കെമസിട്രിയില്‍ പിഎച്ഡിയും യൂണിവേഴ്‌സിറ്റി ഓഫ് അരിസോണയില്‍ നിന്ന് പോസ്റ്റ് ഡോക്ടോറല്‍ ഫെലോഷിപ്പും എക്‌സിക്യൂട്ടീവ് എംബിഎ ഡിഗ്രിയും സ്വന്തമാക്കി.

 

ഫസ്റ്റ് ഷോസ് മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷന്‍സിൽ ഡോ. അജയ് ഷായും

 

ഫസ്റ്റ് ഷോസ് മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷൻസ് 2020 ൽ ഡോ. അജയ് ഷായും പങ്കെടുക്കുന്നുണ്ട്. മലയാളിയുടെ വായനാശീലത്തിന് ഡിജിറ്റൽ മുഖം നൽകിയ മനോരമ ഒാൺലൈൻ സംഘടിപ്പിക്കുന്ന ദേശീയ ഡിജിറ്റൽ സംഗമത്തിന്റെ മൂന്നാം ഭാഗം നവംബര്‍ 27, 28 തീയതികളിലാണ് നടക്കുന്നത്. 

 

കോവിഡ് സൃഷ്ടിച്ച തകർച്ചയിൽനിന്നു കരകയറി പുതിയ അവസരങ്ങൾ കണ്ടെത്താനും വളർച്ചയുടെ പാതയിലേക്കു തിരികെയെത്താനും ആഗോള സാമ്പത്തിക രംഗം നടത്തുന്ന പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ഫസ്റ്റ് ഷോസ് മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷൻസ് ഡിജിറ്റൽ സംഗമത്തിന്റെ മൂന്നാം പതിപ്പിന് അരങ്ങൊരുങ്ങുന്നത്. ‘വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ട് പോകുക’ എന്ന ആശയത്തിൽ ‘Digital-led 2021 | Define the new normal.’ എന്ന തീമിലാണ് വെർച്വൽ ഡിജിറ്റൽ ഉച്ചകോടിയായി ടെക്സ്പെക്റ്റേഷൻസ് 2020 നടക്കുന്നത്. 

 

ടെക് വിദഗ്ധരും മറ്റു മേഖലകളിൽ നിന്നുള്ള പ്രമുഖരും ഉച്ചകോടിയിൽ പങ്കെടുക്കും. സാങ്കേതിക രംഗത്ത് സ്വാധീനം ചെലുത്തിയവർ, മികച്ച ബ്രാൻഡുകളുടെ തലവൻമാർ, ബിസിനസ് അനുഭവങ്ങൾ പങ്കുവെക്കുന്നവർ, സ്റ്റാർട്ടപ്പുകൾ എന്നിവരുടെ കൂടിച്ചേരൽ കൂടിയാണ് ‘ടെക്സ്പെക്റ്റേഷൻസ്’ മൂന്നാം പതിപ്പ്.

 

ഉടൻ തന്നെ അവതരിപ്പിക്കാൻ പോകുന്ന ഒടിടി പ്ലാറ്റ്ഫോം ഫസ്റ്റ് ഷോസ് ആണ് ടൈറ്റിൽ സ്പോൺസർ. അമൃത യൂണിവേഴ്സിറ്റി – ഓൺലൈൻ ഡിഗ്രി പ്രോഗ്രാംസ് ‘അമൃത അഹെഡ്’ ആണ് നോളജഡ്ജ് പാര്‍ട്ണര്‍. ടെക്സ്പെക്റ്റേഷൻസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് www.techspectations.com സന്ദർശിക്കുക.

 

English Summary: Dr Ajay Shah: a rare combination of science and religion– Techspectations - 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com