ADVERTISEMENT

രക്തം പരിശോധിക്കുന്നതിനു പകരം ശബ്ദം സ്മാർട്ട് ഫോണിൽ റെക്കോഡ് ചെയ്തു നൽകിയാൽ പ്രമേഹമുണ്ടോയെന്ന് അറിയാൻ സാധിച്ചാൽ എത്ര എളുപ്പം ആണല്ലേ? സംശയിക്കേണ്ട ആർട്ടിഫിഷ്യൽ ഇൻറലിജൻസിൻ്റെ സഹായത്താൽ ഇനി അതും സാധ്യമായേക്കും.ശബ്ദം കേട്ട് ടൈപ്പ് രണ്ട് പ്രമേഹമുണ്ടോയെന്ന് 10 സെക്കൻഡിനുള്ളിൽ സ്ഥിരീകരിക്കാൻ കഴിയുന്ന ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ( എ.ഐ) മോഡൽ വികസിപ്പിച്ച് ഗവേഷകർ. രോഗികളുടെ ശബ്ദം പരിശോധിച്ച് 6 - 10 സെക്കൻഡിനുള്ളിൽ രോഗ സ്ഥിരീകരണം നടത്താൻ ശേഷി നൽകുന്ന വിധം എ.ഐ മോഡലിനെ പരിശീലിപ്പിച്ചെടുത്തത് കാനഡയിലെ ഗവേഷകരാണ്.‌‌‌

പ്രമേഹമുള്ളവരും ഇല്ലാത്തവരും തമ്മിൽ ശബ്ദത്തിലുണ്ടാകുന്ന 14 വ്യത്യാസങ്ങൾ തിരിച്ചറിയാനുള്ള പരിശീലനമാണ് എ.ഐ മോഡലിന് നൽകിയത്. മനുഷ്യൻ്റെ ചെവികൾക്ക് തിരിച്ചറിയാനാകാത്ത നേരിയ വ്യത്യാസമാണ് രോഗികളുടെ ശബ്ദത്തിൻ്റെ പിച്ചി(pitch) ലും തീവ്രതയിലുമുണ്ടാവുക.ഇത് തിരിച്ചറിയാനുള്ള പരിശീലനവും കഴിവും എ.ഐ മോഡലിന് നൽകുകയാണ് ഗവേഷകർ ചെയ്തത്.പ്രായം, ലിംഗം, ഉയരം, ശരീരഭാരം തുടങ്ങിയ അടിസ്ഥാന ആരോഗ്യവിവരങ്ങളും ശബ്ദശേഖരത്തിനൊപ്പം ചേർത്തായിരുന്നു പരിശീലനം.

Representative Image. Photo Credit : Simpson33/ iStockPhoto.com
Representative Image. Photo Credit : Simpson33/ iStockPhoto.com

ഇത്തരമൊരു സങ്കേതം വഴി പ്രമേഹം സ്ഥിരീകരിക്കാനുള്ള ചെലവ് വൻതോതിൽ കുറയ്ക്കാൻ കഴിയുമെന്ന് ഗവേഷകർ കരുതുന്നു.സാധാരണരീതിയിൽ രക്ത പരിശോധനയിലൂടെ സ്ഥിരീകരിക്കപ്പെട്ടിരുന്ന പ്രീഡയബറ്റിസും, ഡയബറ്റിസും എ.ഐ സഹായത്താൻ രക്തമെടുക്കാതെ ഓട്ടോമാറ്റിക്കായി അറിയാൻ കഴിയുമെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്. ടൈപ്പ് 2 പ്രമേഹം തിരിച്ചറിയാൻ നിലവിൽ ഉപയോഗിക്കുന്ന HbA1C, ഫാസ്റ്റിങ്ങ് ബ്ലഡ് ഗ്ളൂക്കോസ്, ഗ്ളൂക്കോസ് ടോളറൻസ് ടെസ്റ്റ് എന്നിവയെല്ലാം രോഗിയുടെ രക്ത പരിശോധനയിലൂടെ മാത്രം നടത്തുന്നവയാണ്.ഇതിനായി സമയവും യാത്രയും പണവും ആവശ്യമായി വരുമ്പോൾ ശബ്ദത്ത അടിസ്ഥാനമാക്കിയുള്ള എ.ഐ സോഫ്റ്റ് വെയർ ഇത്തരം ബുദ്ധിമുട്ടുകളെല്ലാം ഒഴിവാക്കിത്തരുന്നു.

മേൽപ്പറഞ്ഞ ഗവേഷണ ഫലങ്ങൾ പ്രസിദ്ധീകരിച്ചത് ‘മയോക്ലിനിക് പ്രൊസീസിങ്ങ്സ് : ഡിജിറ്റൽ ഹെൽത്ത് ‘എന്ന ജേണലിലാണ്. “ Acoustic analysis and prediction of type 2 Diabetes Mellitus using  smartphone - recorded voice segments ” എന്നാണ് ഗവേഷണ പ്രബന്ധത്തിൻ്റെ  തലക്കെട്ട്. കാനഡയിലെ ഒണ്ടാരിയോ ടെക്ക് സർവകലാശയിലെ ഫാക്കൽറ്റി ഓഫ് സയൻസിലെ ജെയ്സീ എം.കോഫ് മൻ്റെ നേതൃത്വത്തിൽ ക്ലിക്ക് ലാബ്സാണ് പഠനം സംഘടിപ്പിച്ചത്. അമേരിക്കൻ ഡയബെറ്റിസ് അസോസിയേഷൻ്റെ മാനദണ്ഡപ്രകാരം പ്രമേഹ പരിശോധന നടത്തി രോഗമില്ലായെന്ന് സ്ഥിരീകരിച്ച 267 പേരും (79 സ്ത്രീകൾ, 113 പുരുഷൻമാർ) ,പ്രമേഹമുള്ളവരായി കണ്ടെത്തിയ 75 ആളുകളുമാണ് ( 18 സ്ത്രീകൾ,57 പുരുഷൻമാർ) പഠനത്തിൽ പങ്കെടുത്തത്.ഇവരെല്ലാം ഇന്ത്യക്കാരായിരുന്നു. 

Representative Image. Photo Credit : Metamorworks / iStockPhoto.com
Representative Image. Photo Credit : Metamorworks / iStockPhoto.com

ഒരു നിശ്ചിത വാചകം ദിവസം ആറു തവണ രണ്ടാഴ്ചത്തേക്ക് സ്മാർട് ഫോണിൽ റെക്കോഡ് ചെയ്തായിരുന്നു പരീക്ഷണം നടത്തിയത്. ലഭിച്ച 18,465 ശബ്ദരേഖകളിൽ നിന്ന് 14 ശബ്ദ സവിശേഷതകളാണ് രോഗികളെയും അല്ലാത്തവരെയും താരതമ്യം ചെയ്യാൻ ഉപയോഗിച്ചത്.ഈ രണ്ടു വിഭാഗങ്ങളും തമ്മിൽ ശബ്ദ സവിശേഷതകളിൽ കാര്യമായ വ്യതിയാനം കണ്ടെത്തിയതിനാൽ ശബ്ദ പരിശോധനയിലൂടെ പ്രമേഹം കൃത്യമായി കണ്ടെത്താമെന്ന നിഗമനത്തിലാണ് ഗവേഷകർ എത്തിയത്. സമയവും പണവും ലാഭിച്ച് പ്രമേഹത്തിന്റെ പ്രാഥമിക പരിശോധനയ്ക്കായി ഭാവിയിൽ ഉപയോഗിക്കുകയും ചെയ്യാമെന്ന് പ്രബന്ധം സമർത്ഥിക്കുന്നുണ്ട്.

English Summary:

ശബ്ദം കേട്ടാൽ പ്രമേഹം പരിശോധിക്കാം|How AI can detect diabetes with a 10-second voice sample|Manorama Online|Tech

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com