ADVERTISEMENT

ഐഫോണ്‍ ഉടമകള്‍ക്ക് മുന്നറിയിപ്പ് ഇറക്കി ആപ്പിള്‍. ഇന്ത്യ അടക്കമുള്ള 92 രാജ്യങ്ങളിലുള്ളവര്‍ക്ക് നല്‍കിയിരിക്കുന്ന മുന്നറിയിപ്പില്‍ പറയുന്നത്, ഒരു മേഴ്‌സിനറി സ്‌പൈവെയര്‍ ആക്രമണത്തെക്കുറിച്ച് ജാഗ്രത പുലര്‍ത്തണമെന്നാണ്.അതേസമയം മാൽവെയർ ഇത്തരം ആക്രമണങ്ങളെ പരാമർശിക്കാൻ  മുൻ അലേർട്ടുകളിൽ ഉപയോഗിച്ചിരുന്ന "സ്റ്റേറ്റ് സ്പോൺസർ" എന്ന വാക്ക് ഉപേക്ഷിച്ചുവെന്നത് നിർണായകമായ മാറ്റമാണ്.

ഈ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവർക്കു നേരെ ആപ്പിള്‍ ഇതുവരെ വിരല്‍ചൂണ്ടിയിട്ടില്ല..ഏതു തരത്തിലുള്ള വ്യക്തികളാണ്ആക്രമണം ഭയക്കേണ്ടത് എന്ന കാര്യവും  അഇത്തരം ഭീഷണിയെക്കുറിച്ചുള്ള മുന്നറിയിപ്പ് ഐഫോണ്‍ ഉടമയ്ക്ക് എങ്ങനെയാണ് ആപ്പിള്‍ അയയ്ക്കുന്നത് തുടങ്ങിയ കാര്യങ്ങളും വെബ്​സൈറ്റിൽ ആപ്പിള്‍ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. 

പ്രതീകാത്മക ചിത്രം (File Photo: REUTERS/Kacper Pempel/Illustration)
പ്രതീകാത്മക ചിത്രം (File Photo: REUTERS/Kacper Pempel/Illustration)

മേഴ്‌സിനറി സ്‌പൈവെയര്‍ ആക്രമണം ഇതുവരെ 150 രാജ്യങ്ങളിലുള്ള ഐഫോണ്‍ ഉപയോക്താക്കള്‍ക്കെതിരെ നടന്നിരിക്കുന്നതായി ആപ്പിള്‍ കണ്ടെത്തി അ

'നിങ്ങള്‍ക്കു നേരെ മേഴ്‌സിനറി സ്‌പൈവെയര്‍ആക്രമണം ഉണ്ടായതായി ആപ്പിള്‍ കണ്ടെത്തി. നിങ്ങളുടെ xx ആപ്പിള്‍ ഐഡിയുമായി ബന്ധപ്പെടുത്തി പ്രവര്‍ത്തിക്കുന്ന ഐഫോണ്‍ റിമോട്ടായി കീഴടക്കാനുള്ള ശ്രമമാണ് നടക്കുന്നത്', എന്നാണ് ആപ്പിള്‍ ഓഗസ്റ്റ് 10ന് ഉപയോക്താക്കള്‍ക്ക് അയച്ച ഇമെയിലില്‍ പറഞ്ഞിരിക്കുന്നത്. 

തങ്ങളുടെ മുന്നറിയിപ്പ് ഗൗരവത്തിലെടുക്കണമെന്നും ആപ്പിള്‍ ഉപയോക്താക്കളെ ഉപദേശിക്കുന്നുണ്ട്. ഇത്തരം ഒരു ആക്രമണത്തിനുള്ള സാധ്യതയെക്കുറിച്ച് തങ്ങള്‍ നല്ല ആത്മവിശ്വാസത്തോടെയാണ് പറയുന്നത് എന്നും, എന്നാല്‍ ആക്രമണം നടന്നു എന്ന കാര്യത്തില്‍ നൂറുശതമാനം ഉറപ്പു പറയാനാവില്ലെന്നും കമ്പനി പറയുന്നു. 

ഇതുവരെ 150 രാജ്യങ്ങളിലുള്ള ഉപയോക്താക്കള്‍ക്ക് തങ്ങള്‍ മുന്നറിയിപ്പു നല്‍കി കഴിഞ്ഞെന്നും ഇമെയിലില്‍ കമ്പനി പറയുന്നുണ്ട്. ഏതു കമ്പനിയാണ് ആക്രമണത്തിനു പിന്നില്‍ എന്ന് പേരെടുത്തു പറഞ്ഞിട്ടില്ല. എന്‍എസ്ഓ ഗ്രൂപ് എന്നറിയപ്പെടുന്ന ഇസ്രയേൽ ഹാക്കര്‍മാരുടെ പെഗാസസ് ആയിരുന്നു മുൻപ് ആക്രമണം നടത്തിയെന്ന ആരോപണങ്ങളിൽ പ്രതിസ്ഥാനത്തുണ്ടായിരുന്നത്. 

A woman checks the website of Israel-made Pegasus spyware at an office in the Cypriot capital Nicosia on July 21, 2021. Reports that Israel-made Pegasus spyware has been used to monitor activists, journalists and politicians around the world highlight the diplomatic risks of nurturing and exporting "oppressive technology", experts warned.
Private Israeli firm NSO Group has denied media reports its Pegasus software is linked to the mass surveillance of journalists and rights defenders, and insisted that all sales of its technology are approved by Israel's defence ministry. (Photo by Mario GOLDMAN / AFP)
A woman checks the website of Israel-made Pegasus spyware at an office in the Cypriot capital Nicosia on July 21, 2021. Reports that Israel-made Pegasus spyware has been used to monitor activists, journalists and politicians around the world highlight the diplomatic risks of nurturing and exporting "oppressive technology", experts warned. Private Israeli firm NSO Group has denied media reports its Pegasus software is linked to the mass surveillance of journalists and rights defenders, and insisted that all sales of its technology are approved by Israel's defence ministry. (Photo by Mario GOLDMAN / AFP)

തങ്ങളുടെ മുന്നറിയിപ്പ് ലഭിച്ചവരെല്ലാം ഐഫോണുകളിലെ ലോക്ഡൗണ്‍ മോഡ് ഉപയോഗിക്കണം എന്നാണ് ആപ്പിള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

സ്‌പൈവെയര്‍ ആക്രമണം കുറയ്ക്കാനായി ഉള്ള ഒരു പ്രത്യേക സോഫ്റ്റ്‌വെയര്‍ സംവിധാനമാണ് ലോക്ഡൗണ്‍ മോഡ്. ഇതുവരെ തങ്ങളുടെ ഫോണുകളില്‍ ഐഓഎസ് 17.4.1 ഇന്‍സ്‌റ്റോള്‍ചെയ്യാത്തവര്‍ അതു ചെയ്യണമെന്നും കമ്പനി ആവശ്യപ്പെടുന്നു. മേഴ്‌സിനറി സ്‌പൈവെയര്‍ ആക്രമണത്തിന്റെ ഇരകള്‍ ആപ്പിളിന്റെ വിദഗ്ധരുടെ ഉപദേശത്തിനായി രജിസ്റ്റര്‍ ചെയ്യണമെന്നും കമ്പനി പറയുന്നു.

Image Credit: fireFX/shutterstock.com
Image Credit: fireFX/shutterstock.com

മേഴ്‌സിനറി സ്‌പൈവെയര്‍ ആക്രമണം ആപ്പിള്‍ എങ്ങനെ അറിയിക്കും?

 പുതിയ ഡോക്യുമെന്റില്‍ ആപ്പിള്‍ മേഴ്‌സിനറി സ്‌പൈവെയര്‍ ആക്രമണം എങ്ങനെ അറിയിക്കുന്നു എന്ന കാര്യത്തെക്കുറിച്ചും പ്രതിപാദിക്കുന്നു. ഒരു ഐഫോണിനു നേരെ ആക്രമണം നടന്നതായി ആപ്പിളിന് സംശയം തോന്നിയാല്‍ ഉടമ കമ്പനിക്ക് നല്‍കിയിരിക്കുന്ന ഇമെയില്‍ വഴിയും, ഐമെസേജ് വഴിയും നോട്ടിഫിക്കേഷന്‍ നല്‍കും. ആപ്പിള്‍ ഐഡി വെബ്‌സൈറ്റിലേക്ക് സ്വന്തം ആപ്പിള്‍ ഐഡി ഉപയോഗിച്ച് സൈന്‍-ഇന്‍ ചെയ്യുന്നവര്‍ക്ക്, അവര്‍ക്കു നേരെ ആക്രമണം ഉണ്ടായിട്ടുണ്ടെങ്കില്‍ ആദ്യ പേജില്‍ തന്നെ മുകളിലായി ഒരു ത്രെറ്റ് നോട്ടിഫിക്കേഷന്‍ ബാനര്‍ കാണാനാകും എന്നും പറയുന്നു. 

തങ്ങള്‍ അയയ്ക്കുന്ന ത്രെറ്റ് നോട്ടിഫിക്കേഷന്‍ ഇമെയിലുകളില്‍ ഒരിക്കലും ഒരു ലിങ്കിലും ക്ലിക്കു ചെയ്യാന്‍ ആവശ്യപ്പെടില്ലെന്നും ആപ്പിള്‍ അയച്ച മെയിലില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുപോലെ, തങ്ങള്‍ അയയ്ക്കുന്ന മെയിലില്‍ ഫയലുകള്‍ ഓപ്പണ്‍ ചെയ്യാനും, ഏതെങ്കിലും ആപ്പ്ഇന്‍സ്‌റ്റോള്‍ ചെയ്യാനും ആവശ്യപ്പെടില്ല. തങ്ങള്‍ ആപ്പിള്‍ ഐഡിയുടെ പാസ്‌വേഡോ വേരിഫിക്കേഷന്‍ കോഡോ ഇമെയില്‍ വഴി അയയ്ക്കില്ലെന്നും, അത് തട്ടിപ്പുകാരുടെ ഇമെയിലില്‍ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കാനാണെന്നും കമ്പനി പറയുന്നു. എന്നാല്‍, ആപ്പിളില്‍ നിന്ന് എന്നു ഭാവിച്ച്എത്തുന്ന മെയിലുകള്‍ ഇതെല്ലാം ആവശ്യപ്പെട്ടേക്കാം.

പ്രശ്‌നം ബാധിച്ചിരിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ എന്ന് ആപ്പിള്‍ ഇന്‍സൈഡര്‍ പറയുന്നു. എന്നാല്‍, ആര്‍ക്കൊക്കെ എതിരെയാണ് ആക്രമണം നടന്നിരിക്കുന്നതെന്ന് ഇപ്പോള്‍ വ്യക്തമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ആദ്യം അയച്ച ഇമെയിലില്‍ ഉപയോഗിച്ച ചില പ്രയോഗങ്ങള്‍ പിന്നീട് അയച്ച മെയിലുകള്‍ ലഭിച്ചവര്‍ക്ക് കാണാനായില്ലെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. മേഴ്‌സിനറി എന്ന പദത്തിന്, കൂലിപ്പടയാളി, സ്വാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുന്നയാള്‍ എന്നൊക്കെയാണ് അര്‍ത്ഥം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com