ADVERTISEMENT

പ്ലസ്ടു കഴിഞ്ഞവർക്ക് കേന്ദ്ര സർവീസിൽ ജോലി നേടാൻ മികച്ച അവസരമൊരുക്കി എസ്എസ്‌സി സിഎച്ച്എസ്എൽ വിജ്ഞാപനം. ലോവർ ഡിവിഷൻ ക്ലാർക്ക്/ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികകളിലെ 3712 ഒഴിവിലേക്ക് സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ (എസ്എസ്‌സി) അപേക്ഷ ക്ഷണിച്ചു.

ഗ്രൂപ്പ് സി തസ്തികയിലാണ് ഒഴിവ്. ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വന്നേക്കാം. ഓൺലൈനായി മേയ് 7 നകം അപേക്ഷിക്കണം.

∙പ്രായം: 2024 ഓഗസ്റ്റ് 1 നു 18–27 (1997 ഓഗസ്റ്റ് രണ്ടിനു മുൻപോ 2006 ഓഗസ്റ്റ് ഒന്നിനു ശേഷമോ ജനിച്ചവരാകരുത്). പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും അംഗപരിമിതർക്കു പത്തും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്. വിമുക്‌തഭടന്മാർ ഉൾപ്പെടെ മറ്റു യോഗ്യരായവർക്കു ചട്ടപ്രകാരം ഇളവ്. അംഗപരിമിതരുടെ സംവരണം സംബന്ധിച്ച നിബന്ധനകൾക്കു വിജ്‌ഞാപനം കാണുക.

∙യോഗ്യത: 12–ാം ക്ലാസ് ജയം/തത്തുല്യം. 2024 ഓഗസ്റ്റ് 1 അടിസ്‌ഥാനമാക്കിയാണു യോഗ്യത കണക്കാക്കുക. നിശ്‌ചിതതീയതിക്കു മുൻപു യോഗ്യത നേടിയവരാണ് അപേക്ഷിക്കാൻ അർഹർ.

∙ശമ്പളം: ∙ലോവർ ഡിവിഷൻ ക്ലാർക്ക്/ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്:

പേ ലെവൽ 2–19,900-63,200. ∙ഡേറ്റ എൻട്രി ഓപ്പറേറ്റർ: പേ ലെവൽ-4: 25,500-81,100, ലെവൽ-5: 29,200-92,300. ∙ഡേറ്റ എൻട്രി ഓപ്പറേറ്റർ ഗ്രേഡ് എ: പേ ലെവൽ-4: 25,500-81,100.

∙അപേക്ഷാഫീസ്: 100 രൂപ. പട്ടികജാതി/വർഗം/അംഗപരിമിതർ/വിമുക്‌തഭടന്മാർ/വനിതകൾ എന്നിവർക്കു ഫീസില്ല. ഫീസ് ഓൺലൈനിൽ അടയ്ക്കണം. മേയ് 8 വരെ അടയ്ക്കാം. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴി ചലാൻ ഉപയോഗിച്ചോ നെറ്റ് ബാങ്കിങ് വഴിയോ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വഴിയോ ഫീസ് അടയ്ക്കാം. ഫീസ് അടയ്‌ക്കുംമുൻപു വിജ്‌ഞാപനത്തിലെ നിർദേശങ്ങൾ വായിച്ചു മനസ്സിലാക്കുക.

∙തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (രണ്ടു ഘട്ടം), സ്‌കിൽ ടെസ്‌റ്റ്/ടൈപ്പിങ് ടെസ്‌റ്റ് എന്നിവയുടെ അടിസ്‌ഥാനത്തിൽ. രണ്ടു ഘട്ടങ്ങളായാണ് എഴുത്തുപരീക്ഷ. കംപ്യൂട്ടർ ബേസ്ഡ് ഒബ്ജക്ടീവ് പരീക്ഷയിൽ മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളായിരിക്കും. തെറ്റായ ഉത്തരങ്ങൾക്കു നെഗറ്റീവ് മാർക്കുണ്ടാകും.

മൂന്നാം ഘട്ട പരീക്ഷ (സ്‌കിൽ ടെസ്‌റ്റ്/ടൈപ്പിങ് ടെസ്‌റ്റ്): ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്‌തികയിലേക്കു നടത്തുന്ന സ്‌കിൽ ടെസ്‌റ്റിൽ കംപ്യൂട്ടർ ഡേറ്റ എൻട്രിയിലുള്ള വേഗം പരിശോധിക്കും. കംപ്യൂട്ടറിൽ മണിക്കൂറിൽ 8,000 കീ ഡിപ്രഷൻ വേഗം വേണം. 15 മിനിറ്റ് ദൈർഘ്യമുള്ളതാണു സ്‌കിൽ ടെസ്‌റ്റ്. ലോവർ ഡിവിഷൻ ക്ലാർക്ക്/ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്‌തികയിലേക്കു നടത്തുന്ന കംപ്യൂട്ടർ ടൈപ്പിങ് ടെസ്‌റ്റിൽ ഹിന്ദി ടൈപ്പിങ്ങിൽ മിനിറ്റിൽ 30 വാക്കും ഇംഗ്ലിഷ് ടൈപ്പിങ്ങിൽ മിനിറ്റിൽ 35 വാക്കും വേഗം വേണം. 10 മിനിറ്റാണു ടെസ്റ്റ്. പരീക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങളും വിശദമായ സിലബസും വെബ്സൈറ്റിലെ വിജ്‌ഞാപനത്തിൽ.

∙കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്. ഏതെങ്കിലും ഒരു കേന്ദ്രം തിരഞ്ഞെടുക്കുക. പരീക്ഷാകേന്ദ്രങ്ങളുടെ കോഡ് ഉൾപ്പെടെ വിശദാംശങ്ങൾ സൈറ്റിൽ.

∙അപേക്ഷിക്കേണ്ട വിധം: https://ssc.gov.in എന്ന വെബ്‌സൈറ്റിലൂടെ രണ്ടു ഘട്ടമായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ആദ്യഘട്ടം ഒറ്റത്തവണ റജിസ്ട്രേഷനാണ്. ഫോട്ടോയും ഒപ്പും ഈ ഘട്ടത്തിൽ അപ്‌ലോഡ് ചെയ്യണം. ഒറ്റത്തവണ റജിസ്ട്രേഷനു ശേഷം യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ചു ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കാം.  

English Summary:

SSC CHSL Central service vacancies clerk assistant Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com