ADVERTISEMENT

സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ നാഗ്പുർ ഡിവിഷനിലും മോത്തിബാഗ് വർക്‌ഷോപ്പിലും 861 ട്രേഡ് അപ്രന്റിസ് അവസരം. ഒരു വർഷ പരിശീലനം. ഒാൺലൈനായി മേയ് 9 വരെ അപേക്ഷിക്കാം.

ഒഴിവുള്ള ട്രേഡുകൾ:

ഫിറ്റർ, കാർപെന്റർ, വെൽഡർ, സിഒപിഎ, ഇലക്ട്രിഷ്യൻ, സ്റ്റെനോഗ്രഫർ (ഇംഗ്ലിഷ്, ഹിന്ദി)/സെക്രട്ടേറിയൽ അസിസ്റ്റന്റ്, പ്ലംബർ, വയർമാൻ, ഇലക്ട്രോണിക്സ് മെക്കാനിക്, ഡീസൽ മെക്കാനിക്, അപ്പോൾസ്റ്ററർ (ട്രിമ്മർ), മെഷിനിസ്റ്റ്, ടർണർ, ഡെന്റൽ ലബോറട്ടറി ടെക്നിഷ്യൻ, ഹോസ്പിറ്റൽ വേസ്റ്റ് മാനേജ്മെന്റ് ടെക്നിഷ്യൻ, ഹെൽത്ത് സാനിറ്ററി ഇൻസ്പെക്ടർ, ഗ്യാസ് കട്ടർ, കേബിൾ ജോയിന്റർ, ഡിജിറ്റൽ ഫൊട്ടോഗ്രഫർ, ഡ്രൈവർ കം മെക്കാനിക് (ലൈറ്റ് മോട്ടോർ മെഹിക്കിൾ), മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ്, മേസൺ (ബിൽഡിങ് കൺസ്ട്രക്ടർ), പെയിന്റർ, സെക്രട്ടേറിയൽ സ്റ്റെനോ (ഇംഗ്ലിഷ്) പ്രാക്ടീസ്.

∙യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയം/തത്തുല്യം, നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ്–ഐടിഐ (എൻസിവിടി/എസ്‌സിവിടി).

∙പ്രായപരിധി:15–24. അർഹർക്ക് ഇളവ്.

∙സ്റ്റൈപ്പൻഡ്: രണ്ടു വർഷ ഐടിഐക്കാർക്ക് 8050, ഒരു വർഷക്കാർക്ക് 7700.

∙തിരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയുടെ മാർക്ക് അടിസ്ഥാനത്തിൽ. www.secr.indianrailways.gov.in

English Summary:

South East Central Railway apprentice opportunities Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com