ADVERTISEMENT

സെൻട്രൽ ഹെൽത്ത് സർവീസിലും റെയിൽവേയിലും ഉൾപ്പെടെ മെഡിക്കൽ ഒഴിവുകളിലെ നിയമനത്തിനായി യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന കംബൈൻഡ് മെഡിക്കൽ സർവീസസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. 827 ഒഴിവുണ്ട്. എണ്ണത്തിൽ മാറ്റം വരാം. ജൂലൈ 14നു പരീക്ഷ നടത്തും. തിരുവനന്തപുരത്തും കൊച്ചിയിലും കേന്ദ്രമുണ്ട്. ഓൺലൈൻ അപേക്ഷ ഏപ്രിൽ 30 വരെ.

വകുപ്പുകളും തസ്‌തികയും ഒഴിവും:

∙കാറ്റഗറി–1: സെൻട്രൽ ഹെൽത്ത് സർവീസിൽ മെഡിക്കൽ ഓഫിസർ ഗ്രേഡ് (ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫിസേഴ്സ് സബ് കേഡർ)– 163 ഒഴിവ്.

∙കാറ്റഗറി–2: റെയിൽവേയിൽ അസിസ്‌റ്റന്റ് ഡിവിഷനൽ മെഡിക്കൽ ഓഫിസർ–450 ഒഴിവ്. ഡൽഹി മുനിസിപ്പൽ കോർപറേഷനിൽ ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫിസർ ഗ്രേഡ് 2– 200 ഒഴിവ്, ന്യൂഡൽഹി മുനിസിപ്പൽ കൗൺസിലിൽ ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫിസർ–14 ഒഴിവ്.

∙യോഗ്യത: എംബിബിഎസ് ജയം. അവസാനവർഷ പരീക്ഷ എഴുതുന്നവരെയും പരിഗണിക്കും.

∙പ്രായം: 2024 ഓഗസ്റ്റ് ഒന്നിനു 32 തികയരുത്. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗത്തിനു മൂന്നും അംഗപരിമിതർക്കു പത്തും വർഷം ഇളവു ലഭിക്കും. വിമുക്‌തഭടൻമാർക്കും ഇളവുണ്ട്.

∙ഫീസ്: 200 രൂപ. എസ്‌ബിഐ ശാഖയിൽ നേരിട്ടോ ഓൺലൈനായോ അടയ്ക്കാം. സ്‌ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും അംഗപരിമിതർക്കും ഫീസില്ല.

∙അപേക്ഷിക്കേണ്ട വിധം: www.upsconline.nic.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. www.upsc.gov.in

English Summary:

Central Government UPSC notification Doctor opportunities Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com