ADVERTISEMENT

ബവ്റിജസ് കോർപറേഷനിൽ എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു. മെയിൻ ലിസ്റ്റിൽ 1619, സപ്ലിമെന്ററി ലിസ്റ്റിൽ 1518, ഭിന്നശേഷി ലിസ്റ്റിൽ 42 എന്നിങ്ങനെ 3179 പേരെ ലിസ്റ്റിൽ ഉൾപ്പെടുത്തി.

ഉത്തരക്കടലാസ് പുനഃപരിശോധന, ഫോട്ടോകോപ്പി, റാങ്ക് ലിസ്റ്റിൽനിന്ന് ഒഴിവാകൽ എന്നിവയ്ക്ക് ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 15 ദിവസത്തിനകം അപേക്ഷ നൽകണം. 102 എൻജെഡി ഒഴിവാണു റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

സപ്ലിമെന്ററി ലിസ്റ്റിൽ ഉൾപ്പെട്ടവർ: ഈഴവ–361, എസ്‌സി–206, എസ്ടി–143, മുസ്‌ലിം–309, എൽസി/എഐ–102, ഒബിസി–77, വിശ്വകർമ–77, എസ്ഐയുസി നാടാർ–26, എസ്‌സിസിസി–24, ധീവര–26, ഹിന്ദു നാടാർ–26, ഇഡബ്ല്യുഎസ്–141. ഭിന്നശേഷി: എൽവി–13, എച്ച്ഐ–13, എൽഡി/സിപി–16.

മുൻ ലിസ്റ്റിൽ 1550 നിയമന ശുപാർശ

ബവ്കോ എൽഡിസി മുൻ റാങ്ക് ലിസ്റ്റിൽനിന്ന് 1550 പേർക്കാണു നിയമന ശുപാർശ ലഭിച്ചത്. ഇതിൽ 1076 എണ്ണം എൻജെഡി ഒഴിവിലായിരുന്നു. 2019 ജൂൺ 3നു നിലവിൽ വന്ന റാങ്ക് ലിസ്റ്റ് 2022 ജൂൺ 2നാണ് അവസാനിച്ചത്.

നിയമനനില: ഓപ്പൺ മെറിറ്റ്–1904, ഈഴവ–1906, എസ്‌സി–സപ്ലിമെന്ററി 92, എസ്ടി–സപ്ലിമെന്ററി 55, മുസ്‌ലിം–സപ്ലിമെന്ററി 216, എൽസി/എഐ–സപ്ലിമെന്ററി 50, ഒബിസി–1909, വിശ്വകർമ–1961, ഹിന്ദു നാടാർ–1890, എസ്‌സിസിസി–സപ്ലിമെന്ററി 14, ധീവര–1876. ഭിന്നശേഷി: എൽവി–20, എച്ച്ഐ–22. എസ്ഐയുസി നാടാർ വിഭാഗത്തിൽ ഓപ്പൺ മെറിറ്റിനുള്ളിലാണു നിയമനം. 

English Summary:

Bavco LDC ranklist PSC Updates Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com