ADVERTISEMENT

ലൈവ്സ്റ്റോക് ഡവലപ്മെന്റ് ബോർഡ്, ഫാമിങ് കോർപറേഷൻ തുടങ്ങിയ കമ്പനി/ കോർപറേഷൻ/ബോർഡുകളിൽ അസിസ്റ്റന്റ് തസ്തികയുടെ റാങ്ക് ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു.

മെയിൻ ലിസ്റ്റിൽ 1734, സപ്ലിമെന്ററി ലിസ്റ്റിൽ 1633, ഭിന്നശേഷി ലിസ്റ്റിൽ 48 എന്നിങ്ങനെ 3415 പേരെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്ന് ഈ തസ്തികയുടെ 300 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഒരു മാസത്തിനകം നിയമന ശുപാർശ തയാറാക്കും.

മുൻ ലിസ്റ്റിൽനിന്ന് 1684 നിയമന ശുപാർശ

ലൈവ്സ്റ്റോക് ഡവലപ്മെന്റ് ബോർഡ്, ഫാമിങ് കോർപറേഷൻ തുടങ്ങിയ കമ്പനി/കോർപറേഷൻ/ബോർഡപകളിലെ അസിസ്റ്റന്റ് തസ്തികയുടെ മുൻ റാങ്ക് ലിസ്റ്റിൽനിന്നു നിയമന ശുപാർശ ലഭിച്ചത് 1684 പേർക്ക്. ഇതിൽ 1531 ശുപാർശയും എൻജെഡി ഒഴിവിലേക്കായിരുന്നു.

∙നിയമനനില: ഓപ്പൺ മെറിറ്റ്–1620, ഈഴവ–1640, എസ്‌സി–സപ്ലിമെന്ററി 230, എസ്ടി–സപ്ലിമെന്ററി 36, മുസ്‌ലിം–4207, എൽസി/എഐ–2789, ഒബിസി–1320, വിശ്വകർമ–3593, എസ്ഐയുസി നാടാർ–1659.

English Summary:

Company Board Assistant ranklist PSC published Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com