ADVERTISEMENT

പൊതുമരാമത്ത്/ജലസേചന വകുപ്പിൽ ഗ്രേഡ് 3 ഓവർസിയർ/ട്രേസർ റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ്. ഐടിഐക്കു പകരം ബി.ടെക്, ഡിപ്ലോമ യോഗ്യത നേടി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരെ ഒഴിവാക്കി ഇതിനകം നടത്തിയ നിയമനം റദ്ദാക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

എസ്എസ്എൽസി ജയത്തിനു ശേഷം ഡ്രോയിങ് ഗ്രൂപ്പ് സർട്ടിഫിക്കറ്റ്, കെജിടിഇ (ലോവർ) ഉൾപ്പെടെ വിവിധ കോഴ്സുകളാണ് ഈ തസ്തികയുടെ യോഗ്യതയായി വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ, റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരിൽ അധികവും ബിടെക്, ഡിപ്ലോമ യോഗ്യതയുള്ളവരായിരുന്നു.

ഈ തസ്തികയുടെ സ്പെഷൽ റൂൾ പ്രകാരം യോഗ്യത നേടാത്തവരാണു ലിസ്റ്റിൽ ഉൾപ്പെട്ടവരിൽ ഏറെയും എന്നു കണ്ടെത്തിയിരുന്നു. തുടർന്നാണ് ഇവരെയെല്ലാം ഒഴിവാക്കി സ്പെഷൽ റൂൾ പ്രകാരം യോഗ്യതയുള്ളവരെ മാത്രം ഉൾപ്പെടുത്തി പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്നു ട്രൈബ്യൂണൽ നിർദേശിച്ചിരിക്കുന്നത്. നേരത്തെ നിയമനം ലഭിച്ചവരും പിഎസ്‌സിയും അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചേക്കും.

നേരത്തേ കെഎസ്ഇബി മീറ്റർ റീഡർ തസ്തികയിലും സമാന രീതിയിൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽനിന്നും ഹൈക്കോടതിയിൽനിന്നും വിധി ഉണ്ടായതിനെതിരെ, നേരത്തെ നിയമനം ലഭിച്ചവരും പിഎസ്‌സിയും സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.

നിയമന ശുപാർശ 819 പേർക്ക്

പൊതുമരാമത്ത്/ജലസേചന വകുപ്പിൽ മൂന്നാം ഗ്രേഡ് ഓവർസിയർ/ട്രേസർ റാങ്ക് ലിസ്റ്റിൽനിന്ന് ഇതുവരെ നിയമന ശുപാർശ ലഭിച്ചത് 819 പേർക്ക്. ഓപ്പൺ മെറിറ്റിൽ 776–ാം റാങ്ക് വരെയുള്ളവർക്കു ശുപാർശ ലഭിച്ചു. മറ്റു നിയമനനില: ഈഴവ–781, എസ്‌സി–1010, എസ്ടി–സപ്ലിമെന്ററി 82, മുസ്‌ലിം–778, എൽസി/എഐ–1078, ഒബിസി–776, വിശ്വകർമ–769, എസ്ഐയുസി നാടാർ–669, ഹിന്ദു നാടാർ–931, എസ്‌സിസിസി–സപ്ലിമെന്ററി 6, ധീവര–1017. ഭിന്നശേഷി: എൽവി–18, എച്ച്ഐ–16. 

English Summary:

Oversear Public Work Department PSC Updates Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com