ADVERTISEMENT

മേയിലെ പരീക്ഷാ കലണ്ടർ പിഎസ്‌സി പ്രസിദ്ധീകരിച്ചു. വിവിധ തസ്തികകളിലെ 81 കാറ്റഗറികളിലായി 32 പരീക്ഷകളാണു മേയിൽ നടത്തുക.

സിവിൽ പൊലീസ് ഒാഫിസർ, വനിതാ സിവിൽ പൊലീസ് ഒാഫിസർ, മൗണ്ടഡ് പൊലീസ് കോൺസ്റ്റബിൾ, കേരഫെഡിൽ ഡ്രൈവർ കം ഒാഫിസ് അറ്റൻഡന്റ് എന്നിവയ്ക്കൊപ്പം ജലഗതാഗത വകുപ്പിൽ കൂലി വർക്കർ തസ്തികയുടെ മെയിൻ പരീക്ഷയും മേയിലുണ്ട്.

മാർച്ച് 11 വരെ കൺഫർമേഷൻ നൽകാം. മെയിൻ പരീക്ഷ എഴുതുന്നവർ കൺഫർമേഷൻ നൽകേണ്ട.

മേയിലെ പ്രധാന പരീക്ഷകൾ

തസ്തിക, വകുപ്പ്                 തീയതി

ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ്, ടൂറിസം (132/2023) 03.05.2024

ക്ലാർക്ക്, എൻസിസി/സൈനികക്ഷേമം (445/2023) 04.05.2024

സിനി അസിസ്റ്റന്റ്, ഫിലിം ഡവലപ്മെന്റ് കോർപറേഷൻ (694/2023) 04.05.2024

ക്ലാർക്ക് (സ്പെ.റി. എസ്‌സി/എസ്ടി), വിവിധം (723/2023) 04.05.2024

ഡ്രൈവർ കം ഒാഫിസ് അറ്റൻഡന്റ്–മീഡിയം/ഹെവി പാസഞ്ചർ/ഗുഡ്സ് വെഹിക്കിൾ, കേരഫെഡ് (300/2023) 06.05.2024

ഡ്രൈവർ കം ഒാഫിസ് അറ്റൻഡന്റ്–എൽഎംവി (സ്പെ.റി. എസ്ടി), കോഒാപ്പറേറ്റീവ് അഗ്രികൾചറൽ ആൻഡ് റൂറൽ ഡവലപ്മെന്റ് ബാങ്ക് (691/2023) 06.05.2024

ട്രേഡ്സ്മാൻ–കാർപെന്ററി, സാങ്കേതിക വിദ്യാഭ്യാസം (419/2023) 09.05.2024

പൊലീസ് കോൺസ്റ്റബിൾ– മൗണ്ടഡ് പൊലീസ് (248/2023) 11.05.2024

വനിതാ സിവിൽ പൊലീസ് ഒാഫിസർ (584/2023) 11.05.2024

ട്രേഡ്സ്മാൻ–കംപ്യൂട്ടർ എൻജിനീയറിങ്, സാങ്കേതിക വിദ്യാഭ്യാസം (426/2023) 13.05.2024

ലാസ്റ്റ് ഗ്രേഡ് സെർവന്റ് (സ്പെ.റി.എസ്ടി), വിവിധം (451/2023) 14.05.2024

ഒാഫിസ് അറ്റൻഡന്റ് (സ്പെ.റി. എസ്ടി), വാട്ടർ അതോറിറ്റി (481/2023) 14.05.2024

ആയ, വിവിധം (601/2023) 14.05.2024

സെക്‌ഷൻ കട്ടർ, മൈനിങ് ആൻഡ് ജിയോളജി (689/2023) 14.05.2024

ഷൂ മേസ്ട്രി, പ്രിസൺസ് ആൻഡ് കറക്‌ഷനൽ സർവീസ് (690/2023) 14.05.2024

ട്രേഡ്സ്മാൻ, ഇൻഫർമേഷൻ ടെക്നോളജി, സാങ്കേതിക വിദ്യാഭ്യാസം (429/2023) 15.05.2024

അസിസ്റ്റന്റ് കംപയിലർ, ലൈവ്സ്റ്റോക് ഡവലപ്മെന്റ് ബോർഡ് (257/2023) 16.05.2024

കൂലി വർക്കർ (മെയിൻ പരീക്ഷ), ജലഗതാഗതം (493/2022) 20.05.2024

ട്രേഡ്സ്മാൻ–സർവേ, സാങ്കേതിക വിദ്യാഭ്യാസം (418/2023) 22.05.2024

സർവേയർ ഗ്രേഡ്–2, വാട്ടർ അതോറിറ്റി (683/2023) 22.05.2024

ട്രേഡ്സ്മാൻ–ഷീറ്റ് മെറ്റൽ, സാങ്കേതിക വിദ്യാഭ്യാസം (425/2023) 24.05.2024

സിവിൽ പൊലീസ് ഒാഫിസർ (593/2023) 25.05.2024

English Summary:

PSC Exam Calender published updates Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com