ADVERTISEMENT

ഭക്ഷ്യസുരക്ഷാ വകുപ്പിൽ ഫുഡ് സേഫ്റ്റി ഓഫിസർ, പൊതുമരാമത്ത്/ജലസേചന വകുപ്പിൽ ഓവർസിയർ/ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 2 (സിവിൽ), കേരഫെഡിൽ അക്കൗണ്ടന്റ് ഉൾപ്പെടെ 22 തസ്തികയിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു. മാർച്ച് ഒന്നിലെ ഗസറ്റിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കും. ഏപ്രിൽ 4 വരെ അപേക്ഷിക്കാം. പൂർണമായ വിജ്ഞാപനങ്ങളും വിശദവിവരങ്ങളും മാർച്ച് 4നു പുറത്തിറങ്ങുന്ന തൊഴിൽവീഥിയിൽ.

പ്രധാന വിജ്ഞാപനങ്ങൾ

∙ജനറൽ (സംസ്ഥാനതലം): സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (പോളിടെക്നിക്കുകൾ) ലക്ചറർ ഇൻ ആർക്കിടെക്ചർ, ഹെഡ് ഓഫ് സെക്‌ഷൻ ഇൻ ആർക്കിടെക്ചർ, ഇൻഷുറൻസ് മെഡിക്കൽ സർവീസിൽ അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫിസർ (ആയുർവേദം), കോളജ് വിദ്യാഭ്യാസ വകുപ്പിൽ (മ്യൂസിക് കോളജുകൾ) ലക്ചറർ ഇൻ വീണ, ഭക്ഷ്യസുരക്ഷാ വകുപ്പിൽ ഫുഡ് സേഫ്റ്റി ഓഫിസർ, ആരോഗ്യ വകുപ്പിൽ ഡയറ്റീഷ്യൻ ഗ്രേഡ്–2, പൊതുമരാമത്ത്/ജലസേചന വകുപ്പിൽ രണ്ടാം ഗ്രേഡ് ഓവർസിയർ/ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), കേര കർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡിൽ (കേരഫെഡ്) അക്കൗണ്ടന്റ് (ജനറൽ, സൊസൈറ്റി കാറ്റഗറി), സ്റ്റേറ്റ് ഫാമിങ് കോർപറേഷനിൽ ജൂനിയർ പബ്ലിക് െഹൽത്ത് നഴ്സ് ഗ്രേഡ്–2.

∙ജനറൽ (ജില്ലാതലം): ഇൻഷുറൻസ് മെഡിക്കൽ സർവീസിൽ (ആലപ്പുഴ, വയനാട്, കാസർകോട്) ഫാർമസിസ്റ്റ് ഗ്രേഡ്–2, ഇൻഷുറൻസ് മെഡിക്കൽ സർവീസിൽ (വിവിധ ജില്ലകൾ) ഓക്സിലിയറി നഴ്സ് മിഡ്‌വൈഫ് ഗ്രേഡ്–2, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ (വിവിധ ജില്ലകൾ) സ്കിൽഡ് അസിസ്റ്റന്റ് ഗ്രേഡ്–2, എൻസിസി/സൈനികക്ഷേമ വകുപ്പിൽ (വിവിധ ജില്ലകൾ) ഡ്രൈവർ ഗ്രേഡ്–2 എച്ച്ഡിവി (വിമുക്തഭടന്മാർ), എൻസിസി വകുപ്പിൽ (തൃശൂർ) ഫാരിയർ (വിമുക്തഭടന്മാർ).

∙എൻസിഎ (സംസ്ഥാനതലം): മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ മൈക്രോബയോളജി (ഹിന്ദു നാടാർ), ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ/കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ (ധീവര), ആരോഗ്യ വകുപ്പിൽ ജൂനിയർ കൺസൽറ്റന്റ്–ജനറൽ സർജറി (വിശ്വകർമ), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഇൻസ്ട്രക്ടർ ഇൻ കൊമേഴ്സ് (ഈഴവ/തിയ്യ/ബില്ലവ), ആരോഗ്യ വകുപ്പിൽ ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ്–2 (എസ്ടി), ഹൗസിങ് ബോർഡിൽ അസിസ്റ്റന്റ് ഗ്രേഡ്–2 (മുസ്‌ലിം), കമ്പനി/കോർപറേഷൻ/ബോർഡ് എന്നിവയിൽ ഡ്രൈവർ കം ഓഫിസ് അറ്റൻഡന്റ് എൽഎംവി (മുസ്‌ലിം).

ഓവർസിയർ/ഡ്രാഫ്റ്റ്സ്മാൻ: നിയമനം 613

പൊതുമരാമത്ത്/ജലസേചന വകുപ്പിൽ ഓവർസിയർ/ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 2 (സിവിൽ) തസ്തികയുടെ റാങ്ക് ലിസ്റ്റ് ഇപ്പോൾ നിലവിലുണ്ട്. 2022 മേയ് 24നു നിലവിൽ വന്ന ലിസ്റ്റിൽനിന്ന് ഇതുവരെ 613 പേർക്കു നിയമന ശുപാർശ ലഭിച്ചു.

∙നിയമനനില: ഓപ്പൺ മെറിറ്റ്–532, ഇഡബ്ല്യുഎസ്–666, ഈഴവ–534, എസ്‌സി–സപ്ലിമെന്ററി 20, എസ്ടി–സപ്ലിമെന്ററി 16, മുസ്‌ലിം–552, എൽസി/എഐ–1038, ഒബിസി–617, വിശ്വകർമ–597, എസ്ഐയുസി നാടാർ–549, ഹിന്ദു നാടാർ–945, എസ്‌സിസിസി–സപ്ലിമെന്ററി 7, ധീവര–614. ഭിന്നശേഷി: എൽവി–6, എച്ച്ഐ–8.

ഫുഡ് സേഫ്റ്റി ഓഫിസർ: നിയമനം 55 പേർക്ക്

ഭക്ഷ്യസുരക്ഷാ വകുപ്പിൽ ഫുഡ് സേഫ്റ്റി ഓഫിസർ തസ്തികയ്ക്ക് 2022 ജൂൺ 9നു വന്ന റാങ്ക് ലിസ്റ്റ് ഇപ്പോൾ നിലവിലുണ്ട്. ഇതുവരെ 55 പേർക്കാണു നിയമന ശുപാർശ ലഭിച്ചത്.

∙നിയമനനില: ഓപ്പൺ മെറിറ്റ്–41, ഈഴവ–60, എസ്‌സി–സപ്ലിമെന്ററി 4, എസ്ടി–സപ്ലിമെന്ററി 2, മുസ്‌ലിം–51, എൽസി/എഐ–36, ഒബിസി–44, വിശ്വകർമ–79, ധീവര–47. ഭിന്നശേഷി: എച്ച്ഐ–1, എൽഡി/സിപി–1. 

English Summary:

PSC Notification will publish vacancies Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com