ADVERTISEMENT

കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ) ഒഴിവുകൾ മുഴുവൻ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യണമെന്ന ആവശ്യവുമായി കെഎസ്ഇബി ഓഫിസേഴ്സ് അസോസിയേഷൻ കെഎസ്ഇബി ചെയർമാന് കത്തു നൽകി. ഇതിനു തയാറായില്ലെങ്കിൽ കെഎസ്ഇബിയുടെ സുഗമമായ നടത്തിപ്പ് പ്രതിസന്ധിയിലാകുമെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി.

40% ക്വോട്ടയിൽ ഇരുനൂറോളം ഒഴിവാണ് ഇപ്പോൾ നിലവിലുള്ളത്. വരുംവർഷങ്ങളിൽ സ്ഥാനക്കയറ്റം, വിരമിക്കൽ എന്നീ രീതിയിൽ 800–900 ഒഴിവുണ്ടാകും. 10% ക്വോട്ടയിൽ 90 ഒഴിവ് നിലനിൽക്കുന്നതായി അസോസിയേഷൻ വ്യക്തമാക്കി.

പിഎസ്‌സി ഷോർട് ലിസ്റ്റിന്റെ മെയിൻ ലിസ്റ്റിൽ 383 പേരെ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ. വരുംവർഷങ്ങളിലെ ഒഴിവ് കണക്കാക്കിയാൽ ഈ ലിസ്റ്റ് ശുഷ്കമാണ്. ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്താൽ കൂടുതൽ ഉദ്യോഗാർഥികളെ പിഎസ്‌സി ലിസ്റ്റിൽ ഉൾപ്പെടുത്താമെന്നും അസോസിയേഷൻ പറയുന്നു.

അസിസ്റ്റന്റ് എൻജിനീയർ ഷോർട് ലിസ്റ്റിൽ ആളെ കുറച്ചത് തൊഴിൽവീഥി ഫെബ്രുവരി 24 ലക്കം റിപ്പോർട്ട് ചെയ്തിരുന്നു. 

English Summary:

KSEB Assistant Engineer Vacancy PSC Updates Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com