ADVERTISEMENT

ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ/കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ റാങ്ക് ലിസ്റ്റിൽ നിന്ന് 50 പേർക്കുകൂടി ഉടൻ നിയമനം. 

റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാൻ ദിവസങ്ങൾ ശേഷിക്കുമ്പോഴാണ് ഫെബ്രുവരി 21ന് 50 പുതിയ ഒഴിവ് ആരോഗ്യ വകുപ്പ് പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ നിയമന ശുപാർശ 766 എത്തി.

∙നിയമനനില: ഓപ്പൺ മെറിറ്റ്–613, ഈഴവ–627, എസ്‌സി–1826, എസ്ടി–സപ്ലിമെന്ററി 33, മുസ്‌ലിം–634, എൽസി/എഐ–1174, ഒബിസി–659, വിശ്വകർമ– 1545, എസ്ഐയുസി നാടാർ–797, ഹിന്ദു നാടാർ–1436, എസ്‌സിസിസി സപ്ലിമെന്ററി 1, ധീവര–1047. ഭിന്നശേഷി: എച്ച്ഐ–2, എൽഡി/സിപി–24. 

നിയമനം കാത്ത് 2412 പേർ; ലിസ്റ്റ് മാർച്ച് 16ന് തീരും

അസിസ്റ്റന്റ് സർജൻ/കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ റാങ്ക് ലിസ്റ്റിന്റെ കാലാവധി മാർച്ച് 16ന് അവസാനിക്കുകയാണ്.  മെയിൻ ലിസ്റ്റിൽ 1896, സപ്ലിമെന്ററി ലിസ്റ്റിൽ 1256, ഭിന്നശേഷി ലിസ്റ്റിൽ 26 എന്നിങ്ങനെ 3178 പേരാണു ഈ റാങ്ക് ലിസ്റ്റിൽ. ഇതുവരെ 24% പേർക്കു മാത്രമേ നിയമന ശുപാർശ ലഭിച്ചിട്ടുള്ളൂ. 2412 പേർ നിയമനം കാക്കുന്നു.

സർക്കാർ മെഡിക്കൽ കോളജുകളിലും ജില്ലാ, താലൂക്ക് ആശുപത്രികളിലും നിലവിലുള്ള ഒഴിവുകൾ മാർച്ച് 16നകം റിപ്പോർട്ട് ചെയ്താൽ കുറച്ചു പേർക്കു കൂടി നിയമനം ലഭിക്കും.

English Summary:

Assistant Surgeon Recruitment PSC Updates Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com