ADVERTISEMENT

ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ/കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ തസ്തികയുടെ 101 ഒഴിവുകൂടി പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തു. 45 പുതിയ ഒഴിവും 56 എൻജെഡി ഒഴിവുമാണു റിപ്പോർട്ട് ചെയ്തത്.

ഫെബ്രുവരി 29, മാർച്ച് 6, മാർച്ച് 11 തീയതികളിൽ റിപ്പോർട്ട് ചെയ്ത ഒഴിവുകളിൽ ഉടൻ നിയമന ശുപാർശ നൽകും. 3 വർഷത്തെ കാലാവധി പൂർത്തിയാക്കി മാർച്ച് 16നു റാങ്ക് ലിസ്റ്റ് അവസാനിച്ചു. ഇതുവരെ 766 പേർക്കാണു നിയമന ശുപാർശ ലഭിച്ചത്. 101 പേർക്കുകൂടി നിയമനമാകുന്നതോടെ ആകെ ശുപാർശ 867ൽ എത്തും.

ഒഴിവ് റിപ്പോർട്ട് ചെയ്യണമെന്ന് ട്രൈബ്യൂണൽ

ആരോഗ്യവകുപ്പിൽ അസിസ്റ്റന്റ് സർജൻ/കാഷ്വൽറ്റി മെഡിക്കൽ ഒാഫിസർ തസ്തികയുടെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ്. റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്ന മാർച്ച് 16 ന് എൻജെഡി ഉൾപ്പെടെ എല്ലാ ഒഴിവും റിപ്പോർട്ട് ചെയ്യാൻ ആരോഗ്യ സെക്രട്ടറി, ആരോഗ്യ ഡയറക്ടർ എന്നിവർക്കു നിർദേശം നൽകി.

English Summary:

Assistant Surgeon Medical Officer PSC List Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com