ADVERTISEMENT

സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റിൽനിന്ന് തിരുവനന്തപുരം ജില്ലയിൽ (എസ്എപി) 93 പേർക്കും മലപ്പുറത്ത് (എംഎസ്പി) 52 പേർക്കുംകൂടി നിയമന ശുപാർശ. ഇതോടെ തിരുവനന്തപുരത്തെ ആകെ നിയമന ശുപാർശ 621 ആയി. മലപ്പുറം ജില്ലയിൽ 803 പേർക്കു ശുപാർശയായി.

നിയമനനില

∙തിരുവനന്തപുരം: ഓപ്പൺ മെറിറ്റ്–541, ഈഴവ–548, എസ്‌സി–1216, എസ്ടി–സപ്ലിമെന്ററി 7, മുസ്‌ലിം–806, എൽസി/എഐ–933, ഒബിസി–541, വിശ്വകർമ–762, എസ്ഐയുസി നാടാർ–540, ഹിന്ദു നാടാർ–501, എസ്‌സിസിസി–1345, ധീവര–737.

∙മലപ്പുറം: ഓപ്പൺ മെറിറ്റ്–757, ഈഴവ–758, എസ്‌സി–1021, എസ്ടി–സപ്ലിമെന്ററി 39, മുസ്‌ലിം–762, എൽസി/എഐ–1681, ഒബിസി–765, വിശ്വകർമ–1099, എസ്ഐയുസി നാടാർ–882, എസ്‌സിസിസി–സപ്ലിമെന്ററി 1, ധീവര–956, ഹിന്ദു നാടാർ–1252.

വനിതാ CPO: 120 നിയമന ശുപാർശകൂടി

വനിതാ സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റിൽനിന്ന് 120 പേർക്കുകൂടി നിയമന ശുപാർശയായി. 99 പുതിയ ഒഴിവിലേക്കും 21 എൻജെഡി ഒഴിവിലേക്കുമാണു നിയമനം. ഇതോടെ ആകെ ശുപാർശ 719 എത്തി. മാർച്ച് 22നാണു വനിതാ സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നത്.

∙നിയമനനില: ഓപ്പൺ മെറിറ്റ്–611, ഈഴവ–613, എസ്‌സി–സപ്ലിമെന്ററി 32, എസ്ടി–എല്ലാവരും, മുസ്‌ലിം–എല്ലാവരും, എൽസി/എഐ–സപ്ലിമെന്ററി 2, എസ്ഐയുസി നാടാർ–649, എസ്‌സി‌സിസി–എല്ലാവരും, ധീവര–713. ഒബിസി, വിശ്വകർമ, ഹിന്ദു നാടാർ വിഭാഗങ്ങളിൽ ഓപ്പൺ മെറിറ്റിനുള്ളിലാണു നിയമനം. റാങ്ക് ലിസ്റ്റിൽ ഉദ്യോഗാർഥികൾ ഇല്ലാത്തതിനാൽ മുസ്‌ലിം വിഭാഗത്തിന്റെ 27 ഒഴിവും എസ്‌സി‌സിസി വിഭാഗത്തിന്റെ 2 ഒഴിവും എൻസിഎ നിയമനത്തിനായി നീക്കിവച്ചിട്ടുണ്ട്. 

English Summary:

Civil Police Officer Ranklist Advice Memo Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com