ADVERTISEMENT

സെക്രട്ടേറിയറ്റ്/പിഎസ്‌സി/ഓഡിറ്റ് വകുപ്പ്/അഡ്വക്കറ്റ് ജനറൽ ഓഫിസ് തുടങ്ങിയവയിൽ ഓഫിസ് അറ്റൻഡന്റ് റാങ്ക് ലിസ്റ്റ് കാലാവധി പൂർത്തിയാക്കാതെ അവസാനിച്ചു. മെയിൻ ലിസ്റ്റിൽ ഉൾപ്പെട്ടവർക്കെല്ലാം നിയമന ശുപാർശ നൽകിയതിനെ തുടർന്നാണ് കാലാവധി ഒന്നര വർഷം ബാക്കിനിൽക്കെ ലിസ്റ്റ് റദ്ദായത്.

2022 സെപ്റ്റംബർ 27നാണു റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. 2025 സെപ്റ്റംബർ 26 വരെ കാലാവധി ലഭിക്കേണ്ടതായിരുന്നെങ്കിലും മെയിൻ ലിസ്റ്റിൽ ആളില്ലാത്തതിനാൽ മാർച്ച് 4ലെ നിയമന ശുപാർശയോടെ റാങ്ക് ലിസ്റ്റ് റദ്ദായി. അവസാനഘട്ടത്തിൽ 22 എൻജെഡി ഉൾപ്പെടെ 50 ഒഴിവ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ 48 പേർക്കു നിയമന ശുപാർശ തയാറാക്കിയപ്പോഴേക്കു മെയിൻ ലിസ്റ്റിൽ എല്ലാവർക്കും നിയമന ശുപാർശയായി. 886 പേരെയാണു മെയിൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നത്.

സപ്ലിമെന്ററി ലിസ്റ്റിൽ ഉദ്യോഗാർഥികൾ അവശേഷിക്കുന്നുണ്ടെങ്കിലും മെയിൻ ലിസ്റ്റിനൊപ്പം മാത്രമേ സപ്ലിമെന്ററി ലിസ്റ്റിനു നിലനിൽപുള്ളൂ എന്നതിനാൽ ഇതിൽനിന്നു മാത്രമായി നിയമനം നടത്താനാവില്ല. ആകെ 893 പേർക്കാണ് ഈ ലിസ്റ്റിൽനിന്നു നിയമന ശുപാർശ ലഭിച്ചത്.

∙അവസാന നിയമനനില: ഓപ്പൺ മെറിറ്റ്–എല്ലാവരും, ഈഴവ–സപ്ലിമെന്ററി 2, എസ്‌സി–സപ്ലിമെന്ററി 65, എസ്ടി–സപ്ലിമെന്ററി 22, മുസ്‌ലിം–സപ്ലിമെന്ററി 41, എൽസി/എഐ–സപ്ലിമെന്ററി 19, ഒബിസി–സപ്ലിമെന്ററി 2, വിശ്വകർമ–സപ്ലിമെന്ററി 11, ഹിന്ദു നാടാർ–സപ്ലിമെന്ററി 4, എസ്‌സിസിസി–സപ്ലിമെന്ററി 10, ധീവര–സപ്ലിമെന്ററി 7. എസ്ഐയുസി നാടാർ വിഭാഗത്തിൽ ഓപ്പൺ മെറിറ്റിനുള്ളിലാണു നിയമനം.

പുതിയ ലിസ്റ്റ് വൈകും

സെക്രട്ടേറിയറ്റ്/പിഎസ്‌സി തുടങ്ങിയവയിൽ ഓഫിസ് അറ്റൻഡന്റ് തസ്തികയുടെ പുതിയ റാങ്ക് ലിസ്റ്റ് വൈകും. പുതിയ വിജ്ഞാപനം കഴിഞ്ഞ ഡിസംബർ 29നു പിഎസ്‌സി പ്രസിദ്ധീകരിച്ചെങ്കിലും 10th ലെവൽ കോമൺ പ്രിലിമിനറി പരീക്ഷയോടൊപ്പം ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലാണു പരീക്ഷ. ഇതിൽ ജയിക്കുന്നവർക്ക് 2025 മാർച്ച് മുതൽ മേയ് വരെയാണു മെയിൻ പരീക്ഷ. ഇതിലെ വിജയികളുടെ സർട്ടിഫിക്കറ്റ് പരിശോധനകൂടി പൂർത്തിയാക്കിയേ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കൂ. 8,39,724 പേർ അപേക്ഷ നൽകിയിട്ടുണ്ട്. 

English Summary:

Secretariat Office Attendant Ranklist PSC updates Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com