ADVERTISEMENT

പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർമാരുടെ 190 തസ്തിക സൃഷ്ടിച്ച് മാർച്ച് 12നു സർക്കാർ ഉത്തരവായി (സ.ഉ (കൈ) നം.75/2024/Home).

പൊലീസ് ഡ്രൈവർമാരുടെ 1160 അധിക തസ്തിക സൃഷ്ടിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന പൊലീസ് മേധാവി 2016ൽ സമർപ്പിച്ച ശുപാർശ പരിഗണിച്ച് 2017 ജനുവരി 17ന് 400 തസ്തിക സൃഷ്ടിച്ച് ഉത്തരവായിരുന്നു. രണ്ടാം ഘട്ടമായി 760 തസ്തിക സൃഷ്ടിക്കണമെന്ന് 2023 സെപ്റ്റംബർ 13ന് പൊലീസ് മേധാവി ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായാണ് 2023–24 സാമ്പത്തിക വർഷത്തിൽ ആദ്യ ഘട്ടമായി 190 തസ്തിക സൃഷ്ടിച്ച് ഇപ്പോൾ ഉത്തരവായത്.

ഇതുവരെ 759 നിയമന ശുപാർശ

പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ റാങ്ക് ലിസ്റ്റിൽനിന്ന് ഇതുവരെ നടന്നത് 759 നിയമന ശുപാർശ. 2021 ജൂലൈ 15നു നിലവിൽ വന്ന റാങ്ക് ലിസ്റ്റ് അടുത്ത ജൂലൈ 14ന് അവസാനിക്കും. കഴിഞ്ഞ വർഷം ഡിസംബർ 18നു ശേഷം ഈ ലിസ്റ്റിൽനിന്നു നിയമന ശുപാർശ നടന്നിട്ടില്ല.

∙നിയമനനില: ഓപ്പൺ മെറിറ്റ്–677, ഈഴവ–685, എസ്‌സി–സപ്ലിമെന്ററി 22, എസ്ടി–സപ്ലിമെന്ററി 16, മുസ്‌ലിം–792, എൽസി/എഐ–835, വിശ്വകർമ–981, ഹിന്ദു നാടാർ–713, എസ്‌സിസിസി–സപ്ലിമെന്ററി 8, ധീവര–860. ഒബിസി, എസ്ഐയുസി നാടാർ വിഭാഗങ്ങളിൽ ഓപ്പൺ മെറിറ്റിനുള്ളിലാണു നിയമനം. 

English Summary:

Police Constable Driver PSC Updates Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com