ADVERTISEMENT

ഗുരുവായൂർ, കൂടൽമാണിക്യം ദേവസ്വം ബോർഡുകളിലെ 5 തസ്തികകളിൽ ദേവസ്വം റിക്രൂട്മെന്റ് ബോർഡ് ഷോർട്/സാധ്യതാ ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു.

ഗുരുവായൂർ ദേവസ്വത്തിലെ ലാബ് ടെക്നിഷ്യൻ, ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്–2 (സിവിൽ) തസ്തികകളിലാണ് ഷോർട് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. കൂടൽമാണിക്യം ദേവസ്വം കഴകം, പ്യൂൺ, ഗുരുവായൂർ ദേവസ്വം പാർട് ടൈം സ്വീപ്പർ തസ്തികകളിൽ സാധ്യതാ ലിസ്റ്റും പ്രസിദ്ധീകരിച്ചു.

ഷോർട് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ഇന്റർവ്യൂ, സർട്ടിഫിക്കറ്റ് പരിശോധന എന്നിവ പൂർത്തിയാക്കി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. സാധ്യതാ ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ഇന്റർവ്യൂ ഇല്ല. ഇവരുടെ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കിയ ശേഷം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.

English Summary:

Devaswom Recruitment Board PSC Updates Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com