ADVERTISEMENT

സംസ്ഥാനത്തെ സർവകാശാലകളിൽ സെക്യൂരിറ്റി ഒാഫിസർ റാങ്ക് ലിസ്റ്റിൽ ഒരാൾ മാത്രം! ഈ തസ്തികയുടെ 4 ഒഴിവ് (കുസാറ്റ്, കണ്ണൂർ, കാലിക്കറ്റ്, ശ്രീശങ്കരാചാര്യ സർവകലാശാലകളിൽ ഒന്നു വീതം) റിപ്പോർട്ട് ചെയ്തെങ്കിലും ഒരൊഴിവിലേ നിയമനം നടക്കൂ. ബാക്കി 3 നിയമനം നടത്തണമെങ്കിൽ പുതിയ വിജ്ഞാപനമിറക്കി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കണം.

2021 ഡിസംബർ 30നാണ് ഈ തസ്തികയിൽ പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. അംഗീകൃത സർവകലാശാല ബിരുദം നേവിയിൽനിന്നോ എയർ ഫോഴ്സിൽനിന്നോ ക്യാപ്റ്റൻ അല്ലെങ്കിൽ തത്തുല്യ കേഡറിൽ വിരമിച്ചവർ എന്നിവയായിരുന്നു യോഗ്യതകൾ.

വിജ്ഞാപന സമയത്ത് 2 ഒഴിവാണു പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തിരുന്നത്. 211 പേർ അപേക്ഷ നൽകി. ഇതിൽ 9 പേർ കൺഫർമേഷൻ നൽകിയെങ്കിലും നിശ്ചിത യോഗ്യതയുള്ള ഒരാൾ മാത്രമാണു പരീക്ഷ എഴുതിയത്. 2023 ഒാഗസ്റ്റ് 7നായിരുന്നു ഒാൺലൈൻ പരീക്ഷ. എഴുതിയ ഒരാളെ ഉൾപ്പെടുത്തി 2023 ഡിസംബർ 11ന് ഷോർട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പിന്നീട് ഇയാളുടെ ഇന്റർവ്യൂ പൂർത്തിയാക്കി ഏപ്രിൽ 3നു റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയായിരുന്നു.

ആദ്യമായാണ് ഈ തസ്തികയിൽ പിഎസ്‌സി തിരഞ്ഞെടുപ്പു നടത്തുന്നത്. 

English Summary:

University Security Officer ranklist PSC updates Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com