ADVERTISEMENT

39 തസ്തികയിൽ പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 18 തസ്തികയിലാണു ജനറൽ നിയമനം. 4 തസ്തികയിൽ തസ്തികമാറ്റം വഴിയും 4 തസ്തികയിൽ പട്ടികജാതി/ പട്ടികവർഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്മെന്റും 13 തസ്തികയിൽ സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ നിയമനവുമാണ്.

ഗസറ്റ് തീയതി 01.04.2024. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 2 രാത്രി 12 മണി വരെ.

∙പ്രധാന ജനറൽ തസ്തികകൾ: വ്യവസായവും വാണിജ്യവും വകുപ്പിൽ ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഒാഫിസർ, കാർഷിക സർവകലാശാലയിൽ ഫാം അസിസ്റ്റന്റ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ എമർജൻസി മെഡിസിൻ, അസിസ്റ്റന്റ് പ്രഫസർ ഇൻ കാർഡിയോ വാസ്കുലർ ആൻഡ് തൊറാസിക് സർജറി, ജല അതോറിറ്റിയിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്–1 (ഇലക്ട്രിക്കൽ), ഒാവർസിയർ ഗ്രേഡ്–3, സർവകലാശാലകളിൽ ഒാവർസിയർ ഗ്രേഡ്–2 (മെക്കാനിക്കൽ), മൈനിങ് ആൻഡ് ജിയോളജിയിൽ അസിസ്റ്റന്റ് ജിയോളജിസ്റ്റ്, ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ എൽഡി ടെക്നിഷ്യൻ, ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സിൽ മെയിൽ നഴ്സിങ് അസിസ്റ്റന്റ്, ആരോഗ്യ വകുപ്പിൽ ട്രീറ്റ്മെന്റ് ഒാർഗനൈസർ, കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ ഇലക്ട്രീഷ്യൻ, കമ്പനി/കോർപറേഷൻ/ബോർഡ് എന്നിവയിൽ ഡ്രൈവർ കം ഒാഫിസ് അറ്റൻഡന്റ്, ഇൻഡസ്ട്രിയൽ എന്റർപ്രൈസസിൽ അറ്റൻഡർ ഗ്രേഡ്–2 തുടങ്ങി 18 തസ്തികയിൽ.

∙തസ്തികമാറ്റം വഴി: ഹോമിയോപ്പതി വകുപ്പിൽ ഹോമിയോ മെഡിക്കൽ ഒാഫിസർ, െകഎസ്എഫ്ഇയിൽ പ്യൂൺ/വാച്ച്മാൻ ഉൾപ്പെടെ 4 തസ്തികയിൽ

∙സ്പെഷൽ റിക്രൂട്മെന്റ്: റവന്യു വകുപ്പിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, ആരോഗ്യ വകുപ്പിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഉൾപ്പെടെ 4 തസ്തികയിൽ.

∙എൻസിഎ നിയമനം: പൊലീസ് വകുപ്പിൽ സബ് ഇൻസ്പെക്ടർ ഒാഫ് പൊലീസ്, വിവിധ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ്–2 ഉൾപ്പെടെ 13 തസ്തികയിൽ. www.keralapsc.gov.in

English Summary:

PSC Notification Farm Assistant Peon Driver updates Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com