ADVERTISEMENT

പിഎസ്‌സി ജൂണിൽ നടത്തുന്ന പൊലീസ് കോൺസ്റ്റബിൾ പരീക്ഷയ്ക്കു ഉയർന്ന നിലവാരമുള്ള ചോദ്യങ്ങൾ മുന്നിൽ കണ്ടാവണം തയാറെടുപ്പ്. യോഗ്യത പ്ലസ് ടു ആയതിനാൽ ഹയർ സെക്കൻഡറി പാഠപുസ്തകങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾ ധാരാളം കാണും. സിലബസിനകത്തുള്ള പ്ലസ്ടു പുസ്തകങ്ങളിലെ അധ്യായങ്ങൾ ആഴത്തിൽ പഠിക്കണം. സ്റ്റേറ്റ്മെന്റ് രീതിയിൽ ചോദ്യങ്ങൾ വരുമെന്നതു മുന്നിൽക്കണ്ടു നന്നായി തയാറെടുക്കണം. പൊലീസ് സേനയിലേക്കു മുൻപുള്ള പോലെ നിയമനം നടക്കുന്നില്ല. ഈ സാഹചര്യത്തിൽ മുൻനിര റാങ്കുകളിൽ ഇടം നേടാൻ ശ്രമിക്കണം.

ഇംഗ്ലിഷ് , മാത്‌സ്, മലയാളം എന്നിവയ്ക്കും 20 മാർക്ക് ഉൾപ്പെടുന്ന സ്പെഷൽ ടോപ്പിക്കിനും പ്രത്യേകം പ്രാധാന്യം കൊടുത്തു പഠിക്കണം. ഈ ഭാഗത്ത് സ്കോർ ചെയ്യുന്ന മാർക്ക് ആയിരിക്കും റാങ്ക് നിർണയിക്കുന്നത്. ഐപിസി, സിആർപിസി, ഉൾപ്പെടുന്ന നിയമങ്ങൾ അടങ്ങുന്ന ഭാഗത്ത് ഓരോ ഭാഗത്തും മാർക്ക് കുറവാണെങ്കിലും വായിക്കാൻ ഏറെയുണ്ട്. സെക്‌ഷനുകൾ എല്ലാം പലതവണ വായിച്ചാലേ കൃത്യമായി ഉത്തരം എഴുതാൻ പറ്റൂ. പഠനത്തിൽ ഓരോ ദിവസവും നിശ്ചിതസമയം സ്പെഷൽ ടോപിക്കുകൾക്കായി മാറ്റിവയ്ക്കണം. ഇനിയുള്ള ഓരോ ദിവസവും സിലബസിലെ ഓരോ ഭാഗത്തുനിന്നും നിശ്ചിത മാർക്ക് സ്കോർ ചെയ്യാനുള്ള തയാറെടുപ്പ് നടത്തണം.

English Summary:

Police Constable Exam Preparation PSC Tips Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com