ADVERTISEMENT

41 തസ്തികയിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു. സംസ്ഥാനത്തെ സർവകലാശാലകളിൽ സിസ്റ്റം അനലിസ്റ്റ്, അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ), മൃഗസംരക്ഷണ വകുപ്പിൽ വെറ്ററിനറി സർജൻ ഗ്രേഡ്–2 ഉൾപ്പെടെ 41 തസ്തികയിലേക്കായിരിക്കും വിജ്ഞാപനം. നേരിട്ടുള്ള നിയമനത്തിനൊപ്പം പട്ടികജാതി/പട്ടികവർഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്മെന്റ്, സംവരണ വിഭാഗങ്ങൾക്കുള്ള എൻസിഎ വിജ്ഞാപനങ്ങളുമുണ്ട്. മേയ് 15ലെ ഗസറ്റിൽ വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിക്കും. ജൂൺ 19 വരെ അപേക്ഷിക്കാം.

പൂർണമായ വിജ്ഞാപനങ്ങളും അപേക്ഷ നൽകുന്നതു സംബന്ധിച്ച വിശദവിവരങ്ങളും മേയ് 20നു പുറത്തിറങ്ങുന്ന തൊഴിൽവീഥിയിൽ.

പ്രധാന വിജ്ഞാപനങ്ങൾ

ജനറൽ (സംസ്ഥാനതലം): സർവകലാശാലകളിൽ അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ), സിസ്റ്റം അനലിസ്റ്റ്, മൃഗസംരക്ഷണ വകുപ്പിൽ വെറ്ററിനറി സർജൻ ഗ്രേഡ്–2, പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രോണിക്സ്), സ്റ്റേറ്റ് ഫാമിങ് കോർപറേഷനിൽ അസിസ്റ്റന്റ് മാനേജർ ഗ്രേഡ്–2, വാട്ടർ അതോറിറ്റിയിൽ എൽഡി ക്ലാർക്ക് (തസ്തികമാറ്റം വഴി).

ജനറൽ (ജില്ലാതലം): വിദ്യാഭ്യാസ വകുപ്പിൽ (എറണാകുളം) ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക്–എൽപിഎസ് (തസ്തികമാറ്റം വഴി), വിവിധ ജില്ലകളിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക്–യുപിഎസ്, ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ ഹിന്ദി, ഇടുക്കി ജില്ലയിൽ സീവിങ് ടീച്ചർ–ഹൈസ്കൂൾ, കോട്ടയം, എറണാകുളം ജില്ലകളിൽ ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ–ഹൈസ്കൂൾ (മലയാളം മീഡിയം), ഡ്രോയിങ് ടീച്ചർ (ഹൈസ്കൂൾ), എറണാകുളം, ഇടുക്കി ജില്ലകളിൽ പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ ഹിന്ദി, പാർട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ ഹിന്ദി, വിവിധ വകുപ്പുകളിൽ ലിഫ്റ്റ് ഓപ്പറേറ്റർ, ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ്–2 (ഹോമിയോ), ഹോമിയോപ്പതി വകുപ്പിൽ (പാലക്കാട്) ലബോറട്ടറി അറ്റൻഡർ, വിവിധ ജില്ലകളിൽ എൻക്വയറി കമ്മിഷണർ ആൻഡ് സ്പെഷൽ ജഡ്ജ് വകുപ്പിൽ ഡഫേദാർ, തിരുവനന്തപുരം ജില്ലയിൽ സർവേ ആൻഡ് ലാൻഡ് റെക്കോർഡ്‌സിൽ പ്രസ്മാൻ.

സ്പെഷൽ റിക്രൂട്മെന്റ് (സംസ്ഥാനതലം): ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്എസ്ടി സ്റ്റാറ്റിസ്റ്റിക്സ് (എസ്ടി), ഹാർബർ എൻജിനീയറിങ് വകുപ്പിൽ ഓവർസിയർ ഗ്രേഡ്–3/ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്–3–സിവിൽ/ട്രേസർ/വർക് സൂപ്രണ്ട് (എസ്‌സി/എസ്ടി).

സ്പെഷൽ റിക്രൂട്മെന്റ് (ജില്ലാതലം): ആരോഗ്യ വകുപ്പിൽ (വിവിധ ജില്ലകൾ) ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ്–2 (എസ്ടി).

എൻസിഎ (സംസ്ഥാനതലം): പൊലീസ് (മോട്ടർ ട്രാൻസ്പോർട് വിഭാഗം) വകുപ്പിൽ മോട്ടർ ട്രാൻസ്പോർട് സബ് ഇൻസ്പെക്ടർ (എൽസി/എഐ), പൊലീസ് വകുപ്പിൽ വുമൺ സിവിൽ പൊലീസ് ഓഫിസർ (മുസ്‌ലിം), ഫിലിം ഡവലപ്മെന്റ് കോർപറേഷനിൽ ഇലക്ട്രിഷ്യൻ (ഈഴവ/തിയ്യ/ബില്ലവ, എസ്‌സി).

എൻസിഎ (ജില്ലാതലം): എക്സൈസ് വകുപ്പിൽ (ആലപ്പുഴ) വുമൺ സിവിൽ എക്സൈസ് ഓഫിസർ (എസ്‌സി), വിദ്യാഭ്യാസ വകുപ്പിൽ (തിരുവനന്തപുരം) ഡ്രോയിങ് ടീച്ചർ–ഹൈസ്കൂൾ (എസ്ഐയുസി നാടാർ), കൊല്ലം, തൃശൂർ ജില്ലകളിൽ ഡ്രോയിങ് ടീച്ചർ–ഹൈസ്കൂൾ (എസ്ഐയുസി നാടാർ, ഒബിസി, എൽസി/എഐ), കാസർകോട് ജില്ലയിൽ മ്യൂസിക് ടീച്ചർ–ഹൈസ്കൂൾ (മുസ്‌ലിം), കൊല്ലം ജില്ലയിൽ മ്യൂസിക് ടീച്ചർ–ഹൈസ്കൂൾ (എൽസി/എഐ), കണ്ണൂർ, കൊല്ലം ജില്ലകളിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ ഹിന്ദി (ഹിന്ദു നാടാർ, എൽസി/എഐ, മുസ്‌ലിം), വിവിധ ജില്ലകളിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക്–എൽപിഎസ് (എസ്‌സി, എസ്ടി, ഈഴവ/തിയ്യ/ബില്ലവ, വിശ്വകർമ, ഹിന്ദു നാടാർ, എസ്‌സിസിസി, ധീവര), തിരുവനന്തപുരം, തൃശൂർ ജില്ലകളിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക്–എൽപിഎസ് (എസ്‌സി, എസ്ടി), വനം വന്യജീവി വകുപ്പിൽ (പത്തനംതിട്ട) ബീറ്റ് ഫോറസ്റ്റ് ഓഫിസർ (എസ്‌സി‌സിസി), മൃഗസംരക്ഷണ വകുപ്പിൽ (വയനാട്) ലൈവ്സ്റ്റോക് ഇൻസ്പെക്ടർ ഗ്രേഡ്–2/പൗൾട്രി അസിസ്റ്റന്റ്/മിൽക്ക് റെക്കോർഡർ/സ്റ്റോർ കീപ്പർ/എന്യുമറേറ്റർ (ഹിന്ദു നാടാർ), എൻസിസി/സൈനികക്ഷേമ വകുപ്പിൽ (തിരുവനന്തപുരം) ഡ്രൈവർ ഗ്രേഡ്–2 എച്ച്ഡിവി–വിമുക്തഭടന്മാർ (എസ്‌സി), എൻസിസി/സൈനികക്ഷേമ വകുപ്പിൽ (എറണാകുളം) ഡ്രൈവർ ഗ്രേഡ്–2 എച്ച്ഡിവി–വിമുക്തഭടന്മാർ (എസ്ടി), വിദ്യാഭ്യാസ വകുപ്പിൽ (കോഴിക്കോട്) പാർട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ ഉറുദു (എസ്ടി), വിവിധ വകുപ്പുകളിൽ (ആലപ്പുഴ, വയനാട്) ബൈൻഡർ ഗ്രേഡ്–2 (എൽസി/എഐ, മുസ്‌ലിം). 

English Summary:

PSC Notification University System Analyst Engineer vacancies Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com