ADVERTISEMENT

ഇന്റര്‍നെറ്റില്‍ ഏതൊക്കെ ഇന്ത്യന്‍ നഗരങ്ങളെക്കുറിച്ചാണ് ആളുകള്‍ കൂടുതല്‍ തിരയുന്നത് ? ആഭ്യന്തര വിനോദ സഞ്ചാരികളുടെ ട്രാവല്‍ ട്രെന്‍ഡ് മനസ്സിലാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ അടുത്തിടെ വൗടിക്കറ്റ്‌സ് ഡോട്ട് കോം ഒരു സര്‍വേ നടത്തി. ലോകത്തിലെ ഏറ്റവും തിരക്കേറിയ അൻപത് വിമാനത്താവളങ്ങളില്‍ ഡല്‍ഹിയും മുംബൈയുമുണ്ട്. ബെംഗളൂരുവും ഹൈദരാബാദും കൊല്‍ക്കത്തയുമൊന്നും യാത്രികര്‍ക്ക് യാതൊരു കുറവുമുള്ള സ്ഥലങ്ങളല്ല. 

Mumbai. Image Credit :PhotopankPL/shutterstock
Mumbai. Image Credit :PhotopankPL/shutterstock

ഇന്ത്യയിലെ സഞ്ചാരികളുടെ താല്‍പര്യങ്ങളും ഇഷ്ട നാടുകളും വെളിവാക്കുന്നതായിരുന്നു ഈ സര്‍വേ. പൊതുവേ പ്രസിദ്ധിയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഗോവയും ശ്രീനഗറും മാത്രമല്ല പുണെയും പട്‌നയുമെല്ലാം ഇന്ത്യക്കാരുടെ ഇന്റര്‍നെറ്റിലെ തിരച്ചിലില്‍ വരുന്നുണ്ട്. ഇതു മാത്രമല്ല ആത്മീയ വിനോദ സഞ്ചാര കേന്ദ്രമായി ഉയര്‍ന്നു വന്ന വാരാണസി പോലുള്ള സ്ഥലങ്ങളും പട്ടികയില്‍ ഇടം പിടിച്ചു.

ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ 15 നഗരങ്ങളുടെ പട്ടികയും വൗടിക്കറ്റ്‌സ് പുറത്തുവിട്ടിട്ടുണ്ട്. ഇതു പ്രകാരം ഗോവ, മുംബൈ, ഡല്‍ഹി, ശ്രീനഗര്‍, ബെംഗളൂരു, പുണെ, പട്‌ന, ലേ, കൊല്‍ക്കത്ത, ചെന്നൈ, അഹമ്മദാബാദ്, ലക്‌നൗ, വാരാണസി, ഗുവാഹത്തി, ബാഗ്‌ഡോഗ്ര എന്നിവയാണ് കൂടുതല്‍ തിരയപ്പെട്ട 15 നഗരങ്ങള്‍. ഓരോ നഗരത്തെയും അടിസ്ഥാനപ്പെടുത്തിയുള്ള തിരച്ചില്‍ വിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ആകെ 3.6 കോടി തിരച്ചിലുകളാണ് പരിശോധിച്ചത്. 

മുംബൈ

മുംബൈയില്‍ നിന്നുള്ള ഇന്റര്‍നെറ്റിലെ ഏതാണ്ട് 31.86 ലക്ഷം തിരച്ചില്‍ ഫലങ്ങളാണ് പരിശോധിച്ചത്. ഗോവയും ഡല്‍ഹിയും ബെംഗളൂരുവും ശ്രീനഗറുമൊക്കെയാണ് മുംബൈക്കാരുടെ ഇഷ്ട കേന്ദ്രങ്ങള്‍. ഇതിനു പിന്നാലെ ചെന്നൈ, ചണ്ഡീഗഡ്, കൊല്‍ക്കത്ത, ജയ്പുര്‍, ലക്‌നൗ, വാരാണസി, കൊച്ചി, അഹമ്മദാബാദ്, ഡെറാഡൂണ്‍, പട്‌ന, ഹൈദരാബാദ് എന്നീ നഗരങ്ങളും വരുന്നു. 

ഡല്‍ഹി

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ നിന്നുള്ള 35.09 ലക്ഷം തിരച്ചിലുകളില്‍ നിന്നാണ് നഗരങ്ങളുടെ പട്ടിക തയാറാക്കിയിരിക്കുന്നത്. ഗോവ, മുംബൈ, ബെംഗളൂരു, ശ്രീനഗര്‍, പുണെ, പട്‌ന, കൊല്‍ക്കത്ത, ലേ, ഹൈദരാബാദ്, അഹമ്മദാബാദ്, ചെന്നൈ, ഗുവാഹത്തി, ബാഗ്‌ഡോഗ്ര, കൊച്ചി, ഭുവനേശ്വര്‍ എന്നീ നഗരങ്ങളെയാണ് ഡല്‍ഹിക്കാര്‍ തിരഞ്ഞത്. 

ബെംഗളൂരു

24.86 ലക്ഷത്തിലേറെ തിരച്ചിലുകള്‍ പരിശോധിച്ചാണ് ബെംഗളൂരുവിന്റെ യാത്രാ പള്‍സ് കണ്ടെത്തിയിരിക്കുന്നത്. ഡല്‍ഹി, മുംബൈ, ഗോവ, കൊല്‍ക്കത്ത, പുണെ, ലക്‌നൗ, പട്‌ന, അഹമ്മദാബാദ്, റാഞ്ചി, ഹൈദരാബാദ്, ജയ്പുര്‍, കൊച്ചി, ഭുവനേശ്വര്‍, ബാഗ്‌ഗോഗ്ര, ഗുവാഹത്തി എന്നിവയാണ് ബെംഗളൂരുവില്‍നിന്നുള്ള പ്രധാന തിരച്ചിലുകള്‍.

ഹൈദരാബാദ്

10.98 ലക്ഷം തിരച്ചിലുകളാണ് ഹൈദരാബാദില്‍നിന്നു പരിശോധിച്ചത്. ഡല്‍ഹി, ഗോവ, ബെംഗളൂരു, മുംബൈ, കൊല്‍ക്കത്ത, ജയ്പുര്‍, കൊച്ചി, വിശാഖപട്ടണം, ചെന്നൈ, തിരുപ്പതി, വാരാണസി, ശ്രീനഗര്‍, അഹമ്മദാബാദ്, കോയമ്പത്തൂര്‍, ചണ്ഡീഗഡ് എന്നീ നഗരങ്ങളെക്കുറിച്ചാണ് ഹൈദരാബാദില്‍ നിന്നുള്ളവര്‍ പ്രധാനമായും തിരഞ്ഞത്. 

ചെന്നൈ

മെട്രോ നഗരമായ ചെന്നൈയില്‍ നിന്നുള്ള 90 ലക്ഷത്തിലേറെ തിരച്ചിലുകള്‍ പരിശോധിച്ചാണ് അവരുടെ ഇഷ്ട ഇന്ത്യന്‍ നഗരങ്ങളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ ഡല്‍ഹി, മുംബൈ, ബെംഗളൂരു, പോര്‍ട്ട്‌ബ്ലെയര്‍, ഗോവ, കൊല്‍ക്കത്ത, ഹൈദരാബാദ്, അഹമ്മദാബാദ്, കോയമ്പത്തൂര്‍, പുണെ, കൊച്ചി, ഗുവാഹത്തി, മധുര, പട്‌ന, ശ്രീനഗര്‍ എന്നീ നഗരങ്ങളാണുള്ളത്. 

april_travel_mob
ഏപ്രിലിലെ അവധി ദിവസങ്ങൾ
april_travel_mob
ഏപ്രിലിലെ അവധി ദിവസങ്ങൾ

കൊല്‍ക്കത്ത

കൊല്‍ക്കത്തക്കാര്‍ക്ക് ഇഷ്ടപ്പെട്ട ഇന്ത്യന്‍ പ്രദേശങ്ങളില്‍ പോര്‍ട്ട്‌ബ്ലെയറും ബാഗ്‌ഡോഗ്രയും അഗര്‍ത്തലയും ഭുനവേശ്വറുമുണ്ട്. പിന്നെ ഡല്‍ഹി, ബെംഗളൂരു, മുംബൈ, പുണെ, ഗുവാഹത്തി, ഗോവ, ഹൈദരാബാദ്, ചെന്നൈ, ശ്രീനഗര്‍, അഹമ്മദാബാദ്, ജയ്പുര്‍ എന്നീ നഗരങ്ങളും വരുന്നു.

പട്ടികയിലുള്ള, അത്ര പ്രസിദ്ധമല്ലാത്ത നഗരങ്ങളിലൊന്ന് ബാഗ്‌ദോഗ്രയാണ്. ബംഗാളിലെ ഡാര്‍ജിലിങ് ജില്ലയിലാണ് ബാഗ്‌ഡോഗ്ര. പ്രധാന നഗരങ്ങളില്‍നിന്നു ബാഗ്‌ഡോഗ്രയിലേക്ക് വിമാനസര്‍വീസുകളുണ്ടെന്നതും ഈ ഹിമാലയന്‍ നഗരത്തിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നു. സിക്കിമിലേക്കും ഡാര്‍ജിലിങിലേക്കും കാലിംപോങിലേക്കുമെല്ലാമുള്ള സഞ്ചാരികള്‍ ഇവിടെയാണ് വന്നിറങ്ങാറ്. ഏറ്റവും കൂടുതല്‍ തിരച്ചില്‍ നടത്തിയ ആദ്യ പതിനഞ്ചു നഗരങ്ങളില്‍ ഇടം പിടിക്കാനായില്ലെങ്കിലും പ്രധാന തിരച്ചിലുകളില്‍ സജീവ സാന്നിധ്യമായി നമ്മുടെ കൊച്ചിയുമുണ്ട്.

English Summary:

Delhi and Mumbai Soar to Join World's Top 50 Busiest Airports: Unveiling India's Travel Hotspots.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com