ADVERTISEMENT

പെൺകുട്ടികളായാൽ നിലത്തു നിൽക്കണം, ഇത്ര അഹങ്കാരം പാടില്ല എന്നൊക്കെ പലപ്പോഴും പറഞ്ഞു കേട്ടിട്ടില്ലേ? സ്ത്രീകളെ എന്നും നിലത്തു നിർത്താനും അവരുടെ ഇഷ്ടങ്ങളെ കെട്ടിപ്പൂട്ടി വയ്ക്കാനും നിർബന്ധിച്ചിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. മായ കൂച്ചിൻസ്ക എന്ന 23കാരി നിലത്തു നിന്നില്ല എന്നു മാത്രമല്ല അകാശത്ത് പറന്ന് അഭ്യാസങ്ങളും കാണിച്ചു. 

മുൻ ജിംനാസ്റ്റ് ആയിരുന്ന മായയുടെ പ്രിയപ്പെട്ട വിനോദമാണ് സ്കൈഡൈവിങ്. വിമാനത്തിൽ നിന്നും ചാടുകയും വായുവിൽ പറക്കുകയും ചെയ്യുന്ന പലരിൽ നിന്നും മായയെ വ്യത്യസ്തമാക്കുന്നതും ഈ അഭ്യാസങ്ങൾ തന്നെയാണ്. മായ തന്നെയാണ് തന്റെ വിഡിയോകൾ സോഷ്യൽമീഡിയയിൽ പങ്കുവച്ചത്. ആ വീഡിയോകൾ വൈറലുമാണ്. താൻ മുൻ ജിംനാസ്റ്റ് ആയിരുന്നുവെന്നും, ചില ക്ലാസിക് ജിംനാസ്റ്റിക് സ്റ്റെപ്പുകൾ പരീക്ഷിച്ചു നോക്കിയാൽ രസമുണ്ടാകുമെന്ന് തോന്നിയെന്നും മായ സോഷ്യൽമീഡിയയിൽ കുറിച്ചു. ആകാശത്ത് വട്ടം കറങ്ങിയും സ്പ്ലിറ്റ് ചെയ്തും ഓടിയും മലക്കം മറിഞ്ഞുമെല്ലാം കാണികളെ കുറച്ചൊന്നുമല്ല മായ ഞെട്ടിച്ചത്. കുറച്ചു നാളുകളായി ആകാശത്തെ തന്റെ അഭ്യാസപ്രകടനങ്ങളാണ് യുവതി സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കുന്നത്, ആരാധകരും ഏറെയാണ്.

ഇത് ശരിക്കുമുള്ള ദൃശ്യങ്ങളാണോ അതോ എഡിറ്റഡ് ആണോ എന്നാണ് പലരുടെയും സംശയം. കണ്ണുകളെ വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും വല്ലാത്തൊരു കഴിവ് തന്നെയെന്നുമാണ് വിഡിയോയ്ക്കു താഴെയുള്ള കമന്റുകള്‍. യുവതിയുടെ വേഗത്തിലുള്ള കറക്കം കണ്ടിട്ട് ഇതെന്താ ഹെലികോപ്റ്ററാണോ എന്നാണ് ചിലരുടെ ചോദ്യം. 17 മില്യണിലധികം ആളുകളാണ് വിഡിയോ കണ്ടത്. അതിനു ശേഷം പങ്കുവച്ച പല വിഡിയോകളും അനവധി പേരാണ് കണ്ടത്. ഇങ്ങനെ വേണം പെൺകുട്ടികളെന്നാണ് പലരുടെയും ആശംസ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com