ADVERTISEMENT

വിരമിച്ച ശേഷം വക്കീൽ പരീക്ഷ ജയിച്ച ടീച്ചറെ വാഴ്ത്തി സോഷ്യൽ മീഡിയ. റാണി ടീച്ചർ. അറിവ് നേടാൻ പ്രായം തടസമേയല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഈ അധ്യാപിക. ഗവണ്മെന്റ് സ്കൂൾ ഹെഡ് ടീച്ചർ ആയി വിരമിച്ച ശേഷം തിരുവനന്തപുരം ലോ ലോകോളേജിൽ നിന്നും ഉയർന്ന മാർക്കോടെ എൽഎൽബി പഠനം പൂർത്തീകരിച്ചിരിക്കുകയാണ് റാണി. 

സജേഷ് തിപ്പിലിക്കാട് എന്നയാൾ ജിഎൻപിസി സൗഹൃദ കൂട്ടായ്മയിലാണ് ഈ വിജയഗാഥ പങ്കുവച്ചത്. നിരവധി പേരാണ് റാണി ടീച്ചറുടെ വിജയഗാഥ പങ്കുവെയ്ക്കുന്നത്. റാണി ടീച്ചറെ കുറിത്ത് സജീഷ് പറയുന്നത് ഇങ്ങനെ: ‘സുഹൃത്ത് ദീപുവിന്റെ അമ്മയാണ് റാണി ആന്റി. ഇപ്പോൾ ഹൈക്കോടതിയിൽ അഡ്വക്കേറ്റ് ആയി എൻറോൾ ചെയ്തു. ഗവൺമെന്റ് സ്കൂൾ പ്രധാനാധ്യാപികയായി വിരമിച്ച ശേഷം തിരുവനന്തപുരം ലോ കോളജിൽ നിന്ന് എൽഎൽബി പാസായി. മിക്ക സെമസ്റ്ററുകളിലും ഒന്നാം റാങ്ക് ഉൾപ്പടെ നേടി ആദ്യ അഞ്ച് റാങ്കുകളിൽ ഉൾപ്പെട്ടിരിക്കുകയാണ്. 

റിട്ടയർമെന്റ് എന്നാൽ കരിയർ അവസാനിക്കുകയാണെന്ന് വിചാരിക്കുന്നവരോട് പുതിയ കരിയർ തുടങ്ങി കാണിക്കുകയാണ് ഈ അമ്മ. പഠനത്തിന് പ്രായം തടസമാണെന്നു കരുതുന്നവർക്കും ആന്റിയുടെ ഈ എൽഎൽബി ഒരു തിരുത്തലാണ്. ഇനി മുതൽ റാണി ടീച്ചർ തിരുവല്ലയിലുണ്ടാകും. അഡ്വ, റാണി വർഗീസായി’– സജേഷ് തിപ്പിലിക്കോട് പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com