സ്ത്രീയുടെ ഉദരത്തിൽ15 വർഷം മുൻപ് അലസിപ്പിച്ച ഗർഭസ്ഥ ശിശു

നിരവധി കാരണങ്ങളാൽ ഗർഭമലസിപ്പിക്കേണ്ടിവരുന്നവരുണ്ട്. ശരിയായ രീതിയിൽ നടപ്പിലാക്കാത്തതുമൂലം വൈദ്യശാസ്ത്ര മാർഗങ്ങളും പിന്നീട് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. വൈദ്യ ശാസ്ത്ര രംഗത്തെ അനാസ്ഥയുടെ നിരവധി കഥകളാണ് നാം കേൾക്കുന്നത്. അത്തരത്തിൽ ഞെട്ടിക്കുന്ന ഒരു ഗർഭമലസലിന്റെ കഥയാണ് ഇത്. 

നാഗ്പൂരിൽ നിന്നുള്ള 52 വയസ്സുകാരി സഹിക്കാനാകാത്ത വയറുവേദന മൂലമാണ് ആശൂപത്രിയിലെത്തുന്നത്. കുടുംബത്തിൽ നിന്നുള്ള എതിർപ്പു മൂലം 15 വർഷം മുൻപ് ഗർഭമലസിപ്പിക്കേണ്ടിവന്ന ഇവർ, അന്നുമുതൽ വയറുവേദന അനുഭവിക്കുന്നു. കഴിഞ്ഞ മൂന്നുവർഷമായി തുടർച്ചയായി ഛർദ്ദിക്കുന്നതുമൂലമാണ് ഇവർ വിദഗ്ധ പരിശോധനയ്ക്ക് എത്തിയത് 15 വർഷം മുൻപ് അബോർട്ട് ചെയ്ത കുഞ്ഞിനെ ഇവരുടെ ഉദരത്തിൽ കണ്ട് ഡോക്ടർ അത്ഭുദപ്പെട്ടു.

ഇവർ‌ 15 വർഷം മുൻപ് ഗർഭമലസലിനു വിധേയനായതായി സ്ത്രീരോഗവിദഗ്ധരുടെ പരിശോധനയിൽ തെളിഞ്ഞു. അന്നനാളത്തിൽ ബ്ലോക്ക് ഉള്ളതുകൊണ്ടു കുടലിലും തടസം ഉള്ളതായും കല്ലുപോലുള്ള ഒരു വസ്തു ഉള്ളതായും സ്കാനിങ്ങിൽ തെളിഞ്ഞു. താക്കോൽ ദ്വാരപരിശോധനയിലൂടെ നാലുമാസം പ്രായമുള്ള ശിശു ഉദരത്തിലുള്ളതായി കണ്ടു. പൂർണമായും വളർന്ന കല്ലുപോലുള്ള ശിശുവിനെ രണ്ടുമണിക്കൂർ നീണ്ട ശസ്ത്രക്രീയയിലൂടെ പുറത്തെടുത്തു. വളരെ അപൂർവമാണ് ഇത്തരം സ്റ്റോൺ ബേബിയുടെ കേസുകൾ. കഴിഞ്ഞ നാലു നൂറ്റാണ്ടിനിടയിൽ വെറും 300 കേസുകളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്, 

ഗർഭമലസൽ നടത്തിയ സമയത്ത്  സോണോഗ്രഫി നടത്താത്തിനാൽ കുഞ്ഞ് ഉദരത്തിൽ തന്നെ ഉണ്ട് എന്ന കാര്യം അറിഞ്ഞിരുന്നില്ല.

Read More : Health News