സിഗരറ്റ് പ്രേമികളേ ഇനി മാൾബറോ തിരയേണ്ട

പുകവലി ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് എല്ലാവരും ബോധവാൻമാരാണ്. പുകവലി അർബുദം പോലുള്ള മാരകരോഗങ്ങൾക്കു കാരണമാകുന്നുണ്ടെന്ന് അറിഞ്ഞിട്ടും ഈ ശീലം ഉപേക്ഷിക്കാൻ ഭൂരിഭാഗവും തയാറാകുന്നുമില്ല. 

എന്നാൽ സിഗരറ്റ് പ്രേമികളുടെ സ്വന്തമായിരുന്ന  മാൾബറോ ബ്രാൻഡ് പുതുവർഷത്തിൽ സിഗരറ്റ് നിർമാണം നിർത്തിവച്ച് മാതൃകയായിരിക്കുകയാണ്. പലരുടയും സ്റ്റാറ്റസിന്റെതന്നെ ഒരു ഭാഗമായിരുന്ന മാൾബറോ നിർമാണം അവസാനിപ്പിക്കുകയാണെന്ന് ഫിലിപ് മോറീസ് ഇന്റർനാഷണൽ അറിയിച്ചു. സിഗരറ്റ് ഉപേക്ഷിക്കാനുള്ള ആഹ്വാനവുമായി പുതുവർഷത്തിൽ ബ്രിട്ടനിലെ പ്രമുഖപത്രങ്ങളിൽ ഇവർ പരസ്യവും നൽകിയിരുന്നു. 

ആരോഗ്യപ്രശ്നങ്ങൾ താരതമ്യേന കുറഞ്ഞ ഇ–സിഗരറ്റിലേക്ക് അപയോക്താക്കളെ ആകർഷിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ലോകത്താകമാനം 180ലധികം രാജ്യങ്ങളിൽ ഫിലിപ്പ് മോറിസിന്റെ  സിഗരറ്റ് വിൽക്കുന്നുണ്ടായിരുന്നു. 

Read More : Health Magazine