അപസ്മാരം വന്നാൽ?

എനിക്ക് ഒൻപതു വര്‍ഷം മുൻപ് ഒരു ദിവസം ടിവി കണ്ടു കൊണ്ടിരുന്നപ്പോൾ ബോധം നശിക്കുകയുണ്ടായി. ഡോക്ടറെ കണ്ടപ്പോൾ പേടിക്കാനൊന്നുമില്ലെന്നും ക്ഷീണം കൊണ്ടാ ണെന്നും പറഞ്ഞു. സൈക്കിളിൽ പോകുമ്പോഴും നടന്നു പോകുമ്പോഴും വീണ്ടും ഇങ്ങനെ സംഭവിച്ചു. ഇഇജി ടെസ്റ്റ് നടത്തി. രോഗമൊന്നും ഇല്ലെന്നു പറഞ്ഞ് ഒരു വൈറ്റമിൻ ഗുളിക ഡോക്ടർ കുറിച്ചു തരികയും ചെയ്തു. പക്ഷേ, പിന്നീട് ഇതിൽ നിന്നു വ്യത്യസ്തമായി ബോധം നശിച്ചതിനു ശേഷം കയ്യും കാലും നിലത്തിട്ടടിക്കുകയും തല ഇടതു വശത്തേ ക്കു  നീങ്ങുകയും വായില്‍ നിന്നു നുര വരികയും ചെയ്തു. ബോധം വന്നശേഷം ശക്തമായ തലവേദനയും ഉണ്ടായി. കുറച്ചു ഛർദിച്ചു കഴിഞ്ഞപ്പോൾ തലവേദന വിട്ടു മാറുകയും ചെയ്തു. ഒരു ന്യൂറോളജിസ്റ്റിനെ കാണിച്ചപ്പോള്‍ സിടി സ്കാൻ ചെയ്യാൻ പറഞ്ഞു. ഒരു ഗുളിക മൂന്നെണ്ണം വീതം രാത്രി മൂന്നു വർഷത്തേക്കു കഴിക്കാൻ  പറഞ്ഞു. പക്ഷേ, രണ്ടു ദിവസം ഉറക്കമൊഴിച്ചതിനാലും രണ്ടു ദിവസം ഗുളിക കഴിക്കാഞ്ഞതിനാലും വീണ്ടും അസുഖമുണ്ടായി. ഇപ്പോൾ നാലു ഗുളിക വീതം രാത്രി കഴിക്കാൻ പറഞ്ഞു. നാലഞ്ചു മാസത്തിനു ശേഷം ഗുളിക കുറയ്ക്കാമെന്നുമാണു പറഞ്ഞത്. ഇപ്പോൾ ഒരു ദിവസം ഗുളിക  കഴിക്കാൻ വിട്ടു പോയാൽ  ശരീരം ആകെ വിറയ്ക്കുകയും ഉറക്കം വരാതിരിക്കുകയും ചെയ്യും. പെട്ടെന്നു ദേഷ്യം വരികയും നിയന്ത്രിക്കാൻ സാധി ക്കാതെ വരികയും ചെയ്യുന്നു. ഇത്രയും നാൾ മരുന്നു കഴിച്ചിട്ടും എന്റെ അസുഖം മാറാത്തത് എന്താണ് ഡോക്ടർ? എന്റെ വൈവാഹിക ജീവിതത്തെ ഇതു ബാധിക്കുമോ? ദയവായി ഒരു മറുപടി തന്നു സഹായിക്കണം. 

സദാശിവൻ, കർണാടക

വിശദമായ രോഗവിവരണത്തിൽ നിന്നു രോഗം അപസ്മാരമാ ണെന്നാണു മനസ്സിലാക്കുന്നത്. നുറുങ്ങു വൈദ്യുതി തരംഗ ങ്ങളിൽക്കൂടിയാണ് മസ്തിഷ്കവും സുഷുമ്നയും ഞരമ്പുക ളും മറ്റും മാംസപേശികളിലേക്കും മറ്റു ഭാഗങ്ങളിലേക്കും ആജ്ഞാ നിര്‍ദേശങ്ങൾ  നൽകിക്കൊണ്ടിരിക്കുന്നത് (മസ്തി ഷ്കത്തിലെ തരംഗങ്ങൾ ഇഇജി– ഹൃദയ മാംസപേശികളിലേ ക്ക് ഇസിജി, മറ്റു മാംസ പേശികളിലേക്ക് ഇഎംജി) അപസ്മാ രത്തിൽ കോട്ടൽ വന്നശേഷം ഉടനെ ഇഇജി പരിശോധിക്കു കയാണെങ്കിൽ വ്യത്യാസങ്ങള്‍ കണ്ടു രോഗം വ്യക്തമായി മനസ്സിലാക്കാം. മസ്തിഷ്കത്തിന്റെ ഒരു വശത്തു മാത്രമായി  ഒതുങ്ങി നിൽക്കുന്ന അപസ്മാരം ബോധക്കേടു വരുത്താറില്ല. ഇരുവശങ്ങളേയും ബാധിക്കുമ്പോഴാണു ബോധക്ഷയം സംഭവിക്കുന്നത്. കൂടുതൽ പരിശോധനകൾ വേണ്ടി വരുന്നതു പ്രായപൂർത്തിയായശേഷം അപസ്മാരം വരുമ്പോഴാണ്. അപസ്മാരത്തിൽ കോട്ടൽ ഒരു പ്രധാന ലക്ഷണമാണെങ്കിലും അതില്ലാത്ത ഒരിനം അപസ്മാരം കൗമാരപ്രായക്കാരിൽ കണ്ടു വരുന്നുണ്ട്. ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തി ഒന്നുരണ്ടു സെക്കന്‍ഡ് നേരത്തേക്കു നിലച്ചു പോയേക്കാം. വായിച്ചു കൊണ്ടിരിക്കുന്ന കുട്ടിയിൽ ആ നിമിഷങ്ങൾ കഴിഞ്ഞ് വായന തുടർന്നേക്കാം. അനവധി പ്രാവശ്യം ഇങ്ങനെ വന്നുകൊണ്ടിരു ന്നാൽ കുട്ടിയുടെ പഠിത്തം മോശമായേക്കാം. അങ്ങനെ വരുന്ന അവസരത്തിലായിരിക്കും ചികിൽസ തേടി വരുന്നത്. 

ഹിസ്റ്റീരിയ രോഗക്കാർ അബോധമനസ്സിൽകൂടി വീട്ടിലെ ആരുടെയെങ്കിലും അപസ്മാരം അനുകരിച്ചേക്കാം. പക്ഷേ, അപസ്മാരത്തിൽ വരാവുന്നതു പോലെ കോട്ടൽ കലാശിക്കു മ്പോൾ അറിയാതെ മൂത്രമൊഴിച്ചു വസ്ത്രം നനയ്ക്കുകയില്ല. രോഗിയും വീട്ടുകാരുമായുമെല്ലാം വിവരിച്ചു കൊടുത്തായിരി ക്കും ചികിൽസ തുടങ്ങുന്നത്. മരുന്നുകൾ മുടക്കരുത്– വർഷ ങ്ങളോളം കഴിക്കേണ്ടി വരും. പെട്ടെന്നു നിർത്തകയുമരുത്. പല പുതിയ മരുന്നുകളും ഇന്നു ലഭ്യമാണ്. മരുന്നു കഴിക്കുന്ന ഗർഭിണിയുടെ ഗർഭസ്ഥ ശിശുവിനു ചില മരുന്നുകൾ ദോഷ കരമാകാം. പക്ഷേ, നിങ്ങളിൽ കൂടി  ഗർഭിണിയാകുന്ന സ്ത്രീ ക്ക് ആ പ്രശ്നങ്ങൾ വരുമെന്നു ഭയപ്പെടേണ്ട. വൈവാഹിക ജീവിതത്തെ ബാധിക്കേണ്ടതില്ല.