മരണം നേരത്തേ കണ്ടെത്താം; മൂത്രപരിശോധനയിലൂടെ

ഒരാളുടെ ബയോളജിക്കല്‍ പ്രായം കണക്കാക്കാന്‍ മൂത്രപരിശോധന കൊണ്ട് സാധിക്കുമോ ? കഴിയുമെന്ന് ശാസ്ത്രം പറയുന്നു. ജനന തീയതി വച്ചുള്ള പ്രായമല്ല ഇവിടെ കണക്കാക്കുന്നത് മറിച്ചു ജീവശാസ്ത്രാടിസ്ഥാനത്തില്‍ ഒരാള്‍ക്ക് എത്ര പ്രായം ആയെന്നു കണക്കാക്കുകയാണ് ഇതുവഴി ചെയ്യുന്നത്.

ഒരേ വർഷം ജനിച്ചവരില്‍ പോലും  ബയോളജിക്കല്‍ പ്രായം ചിലപ്പോള്‍ വ്യത്യസ്തമായിരിക്കും. ഇതാണ് ശരീരത്തിന്റെ പ്രായം. ഇത് കണക്കാക്കാനാണ് മൂത്രപരിശോധന നടത്തുന്നത്. ഇതുവഴി പ്രായമാകുന്നതോടെ ആളുകളെ ബാധിക്കുന്ന രോഗങ്ങള്‍, ശാരീരിക പ്രശ്നങ്ങള്‍ എന്നിവ നേരത്തെ കണ്ടെത്താന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ കരുതുന്നത്. എന്തിനു മരണം പോലും ചിലപ്പോള്‍ ഇതുവഴി കണ്ടെത്താന്‍ കഴിയും.

ശരീരത്തിലെ ഓക്സിഡേറ്റീവ് ഡാമേജിനു (oxidative damage) കാരണമാകുന്ന അംശങ്ങള്‍ പ്രായമാകുന്നതോടെ ഇരട്ടിക്കുമെന്നു കണ്ടെത്തിയിട്ടുണ്ട്. ചൈനയിലാണ് ഈ പഠനം നടന്നത്. 2-90  വയസ്സിനുള്ളില്‍ പ്രായമുള്ള 1,228 ആളുകളില്‍ ഈ പഠനം നടത്തിയിരുന്നു.  

Urinary 8-oxoGsn എന്ന ഘടകമാണ് പ്രായം  നിര്‍ണയിക്കാന്‍ സഹായകമാകുന്നത്. 8-oxoGsn പ്രായമാകുന്നതോടെ ആളുകളുടെ ശരീരത്തില്‍ കൂടുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ആര്‍ത്തവവിരാമമായ സ്ത്രീകള്‍ക്കും ഇത് കൂടിയ അളവില്‍  കാണപ്പെടുന്നുണ്ട്. ഇത് ഈസ്ട്രജന്‍ ഹോര്‍മോണ്‍ ശരീരത്തില്‍ ക്രമാതീതമായി വര്‍ധിക്കുന്നതിനു കാരണമാകാം എന്നാണ് കരുതുന്നത്. ആന്റി ഓക്സിഡന്റ് അടങ്ങിയ ഹോര്‍മോണ്‍ ആണ് ഇത്.

Read More : Health Magazine