Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സോപ്പുപൊടി ചലഞ്ചിനു പിന്നാലെ കോണ്ടം ചീറ്റല്‍ ചലഞ്ച്; മരണം വരെ സംഭവിക്കാവുന്ന ഗെയിമെന്ന് മുന്നറിയിപ്പ്

condom-snorting-challenge

യുവതീയുവാക്കള്‍ക്കിടയില്‍ ഇപ്പോഴത്തെ ട്രെന്‍ഡ് ആണ് ഓരോരോ വ്യത്യസ്ത ചലഞ്ചുകള്‍. ഇത്തരം മിക്ക ചലഞ്ചുകളും സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും സംഗതി വൈറലാകുകയും ചെയ്യാറുണ്ട്. അടുത്തിടെ ഐസ് ബക്കറ്റ് ചലഞ്ചും പുരികം വളയ്ക്കല്‍ ചലഞ്ചും സോപ്പ് പൊടിചലഞ്ചുമെല്ലാം പലരും ഏറ്റെടുത്തിരുന്നു. 

ഇപ്പോഴിതാ പുതിയൊരു ചലഞ്ച് കൂടി. സംഗതി വേറെ ലെവലാണ്. കോണ്ടം ചലഞ്ച് എന്നാണു ഇതിന്റെ പേര്. ഏറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതൊരു ട്രെന്‍ഡായി വന്നിരുന്നതാണ്.  എന്നാല്‍ ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഇത് വീണ്ടും പടര്‍ന്നുപിടിക്കുകയാണ്. 

അത്യന്തം അപകടകരമായ ഈ മത്സരം ആരും അനുകരിക്കരുത് എന്നാണു ഡോക്ടർമാര്‍ നല്‍കുന്ന മുന്നറിയിപ്പ്. ലാറ്റക്‌സ് കോണ്ടം മൂക്കിനുള്ളിലൂടെ വലിച്ചുകയറ്റി വായിലൂടെ പുറത്തെടുക്കുന്നതാണ് ഈ ചലഞ്ച്. മരണം വരെ സംഭവിക്കാവുന്ന പ്രവര്‍ത്തിയാണെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

ഡസന്‍കണക്കിന് വിഡിയോകളാണ് ഇതുമായി ബന്ധപ്പെട്ടു സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കോണ്ടം വലിച്ചു കയറ്റുന്നതു മുതല്‍ വായിലൂടെ പുറത്തേക്ക് എടുക്കുന്നതു വരെയുള്ള വിഡിയോ ചിത്രീകരിച്ചു പോസ്റ്റ് ചെയ്യുന്നതാണ് ഇതിന്റെ രീതി. കോണ്ടം മൂക്കിലേക്കു കയറ്റാന്‍ സാധിക്കാതിരിക്കുകയോ വായിലൂടെ പുറത്തേക്ക് എടുക്കാന്‍ കഴിയാതെ വരിയോ ചെയ്താല്‍ പരാജയപ്പെടും. 

എന്നാല്‍ വായിലൂടെ കോണ്ടം എടുക്കാന്‍ സാധിച്ചാല്‍ പോലും കോണ്ടത്തിന്റെ അംശം ശ്വസിക്കുന്നത് ശ്വാസതടസ്സം മുതല്‍ അസ്വസ്ഥത വരെ ഉണ്ടാക്കുമെന്നും ഡോക്ടർമാര്‍ പറയുന്നു. കോണ്ടം മൂക്കില്‍ കുടുങ്ങാനും ശ്വാസതടസം ഉണ്ടായി മരണം സംഭാവിക്കാനും സാധ്യതയുണ്ട്. കൂടാതെ കോണ്ടത്തിലെ  spermicidal lubricant  അലര്‍ജിക്കും കാരണമാകും.  അറിയാതെ കോണ്ടം വിഴുങ്ങിയാല്‍ അതും പ്രശ്നമാണ്. 

എത്രയൊക്കെ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും ഈ ചലഞ്ചു യുവാക്കള്‍ക്കിടയില്‍ പടര്‍ന്നു പിടിക്കുകയാണ്. ചലഞ്ചിന്റെ നിരവധി വിഡിയോകള്‍ യുട്യൂബിലും ഇന്‍സ്റ്റഗ്രാമിലൂം ഇതിനോടകം വൈറലായി കഴിഞ്ഞു.

Read More : Health Tips