Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റബര്‍ ബാന്‍ഡ് ചുറ്റി വടുക്കള്‍ നീക്കം ചെയ്യുന്ന രീതി‍; മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍

rubber-band-method

പലതരം വൈറല്‍ വാര്‍ത്തകളുടെ ലോകമാണ് ഇന്റര്‍നെറ്റ്‌. അവിടെ ഓരോ സമയത്തും ഓരോ തരംഗങ്ങള്‍ വന്നു പോകും. സോപ്പ് പൊടി ചലഞ്ചും കോണ്ടം ചലഞ്ചുമെല്ലാം ഇതില്‍ ചിലത് മാത്രം. ഇപ്പോള്‍ ഇതാ അത്യന്തം അപകടകരമായ മറ്റൊരു സംഗതി കൂടി ഇന്റര്‍നെറ്റില്‍ വൈറലാകുകയാണ്. 

റബര്‍ ബാന്‍ഡ് മെതേഡ് എന്നാണ് ഇതിന്റെ പേര്.  ശരീരത്തിലുള്ള വടുക്കളും ചെറു മുഴകളും  അപകടകരമായ രീതിയില്‍ നീക്കം ചെയ്യുന്ന രീതിയാണിത്. ഒരു റബര്‍ ബാന്‍ഡ് ഉപയോഗിച്ചാണ് ഇതു ചെയ്യുന്നത്. ഇത്തരം നിരവധി വിഡിയോൾ ഇതിനോടകം യുട്യൂബില്‍ നിറഞ്ഞിട്ടുണ്ട്. 

ഇത് ഒരു കാരണവശാലും അനുകരിക്കാന്‍ പാടില്ലെന്നാണു ചര്‍മരോഗവിദഗ്ധര്‍ പറയുന്നത്.  keloids എന്നറിയപ്പെടുന്ന ഇത്തരം ചെറിയ വടുക്കളുടെ മുകളിസ്‍ ഒരു റബര്‍ ബാന്‍ഡ്ചുറ്റിവച്ച് ഇവിടേക്കുള്ള രക്തയോട്ടം തടഞ്ഞ് ഇവ നീക്കം ചെയ്യുകയാണ് ഇതിന്റെ രീതി. എന്നാല്‍ കടുത്ത അണുബാധ മുതല്‍ മരണം വരെ സംഭവിക്കാവുന്ന അവസ്ഥയാണ് ഇതുണ്ടാക്കുകയെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കുന്നു.

രക്തയോട്ടം ഇല്ലാതായി keloid കൊഴിഞ്ഞു വീഴുന്നത് വരെയും റബര്‍ ബാന്‍ഡ് ചുറ്റിവച്ചാണ് ഇത് പരീക്ഷിക്കുന്നത്. ഇതിന്റെ ഗൗരവം അറിയാതെ ചെയ്യുന്ന ഈ പ്രവര്‍ത്തി Necrosis  അഥവാ ടിഷ്യൂ ഡെത്ത് വരെ ഉണ്ടാക്കുകയും അവയവങ്ങള്‍ നീക്കം ചെയ്യുന്നതോ മരണത്തിലോ വരെ കൊണ്ടെത്തിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.

keloid അഥവാ ഇത്തരം വടുക്കള്‍ വേഗത്തില്‍ വീണ്ടും വരുന്നവയാണ്. മരുന്നുകള്‍ കഴിച്ചാണ് ഇവ നിയന്ത്രിക്കേണ്ടത്. ഇതറിയാതെയാണ് പലരും ഇത്തരം അപകടങ്ങള്‍ക്ക് സ്വയം ബാലിയാടാകുന്നത്. അതുപോലെ ടാറ്റൂ ചെയ്യുന്ന പത്തു ശതമാനം ആളുകളിലും keloid ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും പഠനം പറയുന്നു. അതുകൊണ്ടുതന്നെ കുടുംബത്തില്‍ keloid പാരമ്പര്യം ഉള്ളവര്‍ ടാറ്റൂ ചെയ്യുന്നത് പോലെയുള്ള തൊലിപ്പുറത്തെ കൃത്രിമപണികള്‍ ഒഴിവാക്കണമെന്നും വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.

Read More : Health News