Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി വിഷമീൻ കഴിക്കേണ്ട; രാസവസ്തു പ്രയോഗം തിരിച്ചറിയാനുള്ള മാർഗമെത്തി

mathi-fish

മീനിലെ രാസവസ്തു പ്രയോഗം കണ്ടെത്താൻ പുതിയ കിറ്റുമായി കേന്ദ്രസർക്കാർ സ്ഥാപനമായ സിഫ്റ്റ്. മീൻ വാങ്ങുമ്പോൾ തന്നെ മായം കലർന്നിട്ടുണ്ടോ എന്ന് ഈ കിറ്റ് ഉപയോഗിച്ച് പരിശോധിച്ചറിയാനാകും. 

കൊച്ചി കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത കിറ്റുകൾ കുറഞ്ഞ നിരക്കിൽ ഒരു മാസത്തിനകം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. ഇത് വിപണിയിലെത്തുന്നതോടെ മീനിലെ മായം ചേർക്കലിന് ഒരു പരിധിവരെ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഏവരും.

Read More : Health Magazine