sections
MORE

ഫോർമാലിൻ ചേർത്ത മത്സ്യം തിരിച്ചറിയാം

fish
SHARE

കോട്ടയം കളത്തിപ്പടി സ്വദേശി ലീലാമ്മ തോമസ് കഴിഞ്ഞ ദിവസം ഒരു കിലോ ചെമ്മീൻ വാങ്ങി. വൃത്തിയാക്കി കഴിഞ്ഞപ്പോഴാണ് ഒരു കാര്യം ശ്രദ്ധയിൽപ്പെട്ടത്. കയ്യിലെ നഖങ്ങൾ ക്യൂട്ടക്സ് ഇട്ടതുപോലെ ചുവന്ന നിറമായിരിക്കുന്നു. സമാന സംഭവം ഏതാനും ആഴ്ച മുൻപ് കറുകച്ചാലിലിലും ഉണ്ടായി. അവിടെയാകട്ടെ മത്തി വെട്ടിക്കഴിഞ്ഞപ്പോൾ കയ്യിൽക്കിടന്ന സ്വർണ മോതിരങ്ങൾ വെള്ളി നിറമാകുകയായിരുന്നു. മീൻ ദീർഘകാലം കേടാകാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കളാണ് ഈ നിറംമാറ്റത്തിനു പിന്നിലെന്നാണ് കരുതുന്നത്. ഇത്തരത്തിൽ ഫോർമാലിൻ അമിതമായി ചേർത്ത 14,000 കിലോ മത്സ്യം ചെക്ക്പോസ്റ്റുകളിൽ പിടിച്ചെടുത്ത് തിരിച്ചയച്ചു. ഒരു കിലോ മീനിൽ 63.6% മില്ലീഗ്രാം ഫോർമാലിനാണ് പരിശോധനയിൽ ഈ മത്സ്യങ്ങളിൽ കണ്ടെത്താനായത്.

prawn
ചെമ്മീൻ വൃത്തിയാക്കുന്നതിനിടെ ചുവന്ന നിറമായ ലീലാമ്മ തോമസിന്റെ കൈനഖങ്ങൾ

മീനിൽ ചേർക്കുന്ന രണ്ടു രാസപദാർഥങ്ങളാണ് ഫോർമാലിൻ, അമോണിയ എന്നിവ. ഇവ ആരോഗ്യത്തിനു സുരക്ഷിതമല്ല. അമേ‍ാണിയ െഎസിലാണു ചേർക്കുന്നത്. െഎസ് ഉരുകുന്നതിനെ വൈകിപ്പിക്കുകയാണ് അമോണിയ ചെയ്യുന്നത്. ഫോർമാൽഡിഹൈഡിന്റെ ദ്രാവകര‍ൂപമാണ് ഫോർമാല‍ിൻ. മനുഷ്യശരീരം സംസ്കരിച്ചു സൂക്ഷിക്കുന്നതിനു മോർച്ചറികളിൽ ഉപയോഗിക്കുന്ന ഫോർമാലിനിൽ ഉയർന്ന തോതിൽ വിഷാംശമുണ്ട്. കാൻസറിനും  അൾസറിനും ഇതു കാരണമാകാം. 

ദഹനേന്ദ്രിയ വ്യവസ്ഥ, കരൾ വ‍‍‍‍ൃക്ക, ശ്വാസകോശം, ഹൃദയം, കേന്ദ്രനാഡീവ്യൂഹം എന്നിവിടങ്ങളിൽ ഫോർമലിൻ തകരാറുണ്ടാക്കുന്നു. ആ‍ന്തരാവയവങ്ങളെ സംരക്ഷിക്കുന്ന പെരിറ്റേണിയം എന്ന സ്തരത്തിനുണ്ടാകുന്ന നീർവീക്കമാണ് പെരിറ്റേ‍ാണൈറ്റിസ്. ഫോർമലിൻ പെര‍ിറ്റോണൈറ്റിസിനും കാരണമാകുന്നു. 

കേടായ മത്സ്യത്തിൽ ഫോർമാലിൻ ഉപയോഗിച്ചാൽ?

∙ മത്സ്യത്തിന്റെ കണ്ണിനു നിറവ്യത്യാസം വരും

∙ മത്സ്യത്തിന്റെ സ്വാഭാവിക മണം നഷ്ടപ്പെടും

∙ ചെതുമ്പലിന്റെ സ്വാഭാവിക നിറം മാറും

∙ കേടായ മത്സ്യത്തിൽ ഫോർമാലിൻ ഉപയോഗിച്ചാൽ കട്ടിയായിരിക്കും

ഫോർമാലിൻ പോകില്ല

ഒരു ബക്കറ്റ് വെള്ളത്തിൽ, ഒരു ചെറിയ ഗ്ലാസ്സ് ഫോർമലിൻ ചേർത്ത് നേർപ്പിച്ചെടുത്താൽ അതിൽ 250 കി.ഗ്രാം മ‍ീൻ നാലു ദിവസം സംസ്കരിച്ചു സൂക്ഷിക്കാമെന്നതാണു സത്യം. െഎസ് ഇടുമ്പോൾ കൂടുതൽ സ്ഥലം വേണ്ടിവരുമെന്നു മാത്രമല്ല, ചെലവും കൂടുതലാണ്. 

ഫോർമലിൻ ഒരു തവണ ഉപയേ‍ാഗിച്ചാൽ മീനിൽ നിന്ന് അതു പൂർണമായി നീക്കാനാകില്ല എന്നതാണു സത്യം. പിന്നീട് മീൻ എത്ര നന്നായി വെ‍ള്ളത്തിൽ കുതിർത്തുവച്ചാലും കഴുകിയാലും പചകം ചെയ്താലും ഫോർമലിന്റെ വിഷലിപ്തമായ സാന്നിധ്യം മാറുന്നില്ല എന്നു വ്യക്തം. എങ്കിലും ചെറ‍ിയ കരുതലുകളെടുക്കാം.

ഫ്രഷ് ആണെന്നുറപ്പുള്ള ഇടങ്ങളിൽ നിന്നു മീൻ വാങ്ങുക. ചെതുമ്പലുകൾ പൂർണമായി നീക്കുക. തൊലിനീക്കേണ്ട മീനുകളുടെ തൊലി നീക്കുക. മൂന്നു പ്രവശ്യമെങ്കിലും കഴുകുക. കടലമാവു പുരട്ടി കഴുകുന്നതും നല്ല രീതിയാണ്. അതു പോലെ വാങ്ങുമ്പോൾ മീനിന്റെ ഗന്ധം ശ്രദ്ധിക്കുക. അമേ‍ാണിയ, ഫോർമലിൻ ഇവയുടെ രൂക്ഷഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കിൽ ആ മീൻ ഒഴിവാക്കാം. 

മീനിന്റെ ശുദ്ധിയും വൃത്തിയും നഷ്ടമായി എന്ന് എല്ലാവരും പറഞ്ഞിട്ടും മലയ‍ാളിയുടെ തീൻമേശയിൽ നിന്ന് മീൻ വിഭവങ്ങൾ അകന്നു നിൽപുണ്ടോ? ഇല്ല എന്നതാണു സത്യം. പൂർവാധികം ഭംഗിയായി തനതു രൂചിപ്പെരുമയുമായി മീൻ അവിടെത്തന്നെയുണ്ട്. ഇനി ചെയ്യാനുള്ളതിതാണ്, കഴിയുന്നത്ര വൃത്തിയോടെ പോഷകനിറവോടെ മീൻ പാകപ്പെടുത്ത‍ുക. അത് അത്ര ആയാസകരമല്ലതാനും. 

നല്ല മീനാണോ? അറിയാൻ വഴികളിതാ

fish

കാഴ്ച, ഗന്ധം, സ്പർശം എന്നിവയിലൂടെയാണ് മീനിന്റെ ശുദ്ധി തിരിച്ചറിയുന്നത്. 

∙ ഫ്രഷായ മീനിന് വൃത്താകൃതിയുള്ളതും തിളങ്ങുന്നതും തെള‍ിച്ചമുള്ളതുമായ കണ്ണ‍ുകളായിരിക്കും. തിളക്കമില്ലാതെ, കുഴിഞ്ഞിരിക്കുന്നതും ഇളം നീലനിറമുള്ളതുമായ കണ്ണുകൾ കണ്ടാൽ ഉറപ്പിക്കുക. മീൻ പഴകിത്തുടങ്ങിയിരിക്കുന്നു. 

∙ ചെകിളപ്പൂവു നോക്കണം. നല്ല രക്തവർണമാണെങ്കിൽ മീൻ പഴക‍ിയിട്ടില്ല എന്നതിന്റെ സൂചനയാണ്. 

∙ പാചകം ചെയ്യുന്നതിനു മുമ്പായി മീനിന്റെ ആന്തരികാവയവങ്ങൾ നീ‍ക്കം ചെയ്യുമ്പോൾ നട്ടെല്ലിന്റെ ഭാഗത്തു നിന്നു വരുന്ന രക്തം നല്ല നിറത്തോടെയുള്ളതാണെങ്കിൽ മീൻ ഫ്രഷാണ്. 

∙ മാംസത്തിൽ വിരൽ കൊണ്ടമർത്തിയാൽ ദൃഢത ഉണ്ടെങ്കിൽ നല്ല മീനാണ്. മീൻ ചീത്തയാണെങ്കിൽ വിരലമർത്തുമ്പോൾ മാസം താണു പോകും. 

∙ മീനിന് വല്ലാത്തൊരു നാറ്റം ഉണ്ടെങ്കിൽ ഫ്രഷ് അല്ല എന്നു കരുതണം. 

∙ ചീഞ്ഞു തുടങ്ങിയ മീനിന് കനത്തതും അമോണിയയുടേതിനു സമാനവുമായ ഗന്ധമുണ്ടാകും .

Read More : Healthy Food

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA